Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

9 മുതൽ പ്ലസ് ടുവരെയുള്ള ക്ലാസുകൾ അടച്ചു; തമിഴ്‌നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ

9 മുതൽ പ്ലസ് ടുവരെയുള്ള ക്ലാസുകൾ അടച്ചു; തമിഴ്‌നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ സ്‌കൂളുകൾ അടച്ചു. 9 മുതൽ പ്ലസ് ടു വരെയുള്ള ഓഫ് ലൈൻ ക്ലാസുകളാണ് റദ്ദാക്കിയത്. ജനുവരി 31വരെയാണ് അടച്ചിടാൻ തീരുമാനം.

ഒന്നുമുതൽ9 വരെയുള്ള ക്ലാസുകൾ നേരത്തെ അടച്ചിരുന്നു. കോവിഡിനൊപ്പം ഓമിക്രോൺ കേസുകളും സംസ്ഥാനത്ത് രൂക്ഷമാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.

ഇന്നലെ 24,000ത്തോളം പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലാണ് കൂടുതൽ രോഗികൾ. അവിടെമാത്രം ഒൻപതിനായിരത്തിലധികമാണ് വൈറസ് ബാധിച്ചവരുടെ എണ്ണം. 11 പേർ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 36,967 പേരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP