Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

'ഞാൻ അദ്ദേഹത്തിന്റെ യൂണിഫോം ധരിക്കും..എന്റെയും അദ്ദേഹത്തിന്റെയും യൂണിഫോം'; ഭർത്താവിന്റെ യൂണിഫോമണിഞ്ഞ് രാജ്യത്തെ സേവിക്കണമെന്ന ദൃഢനിശ്ചയത്തോടെ 'ഭാരതപുത്രി' ; മേജറായിരുന്ന ഭർത്താവിന്റെ മരണശേഷം സൈന്യത്തിൽ ചേരുന്നതിനുള്ള ആദ്യപടി വിജയകരമായി കടന്ന് ഗൗരി പ്രസാദ് മഹാദിക്ക് ലഫ്റ്റനെന്റ് പദവിയിലേക്ക്

'ഞാൻ അദ്ദേഹത്തിന്റെ യൂണിഫോം ധരിക്കും..എന്റെയും അദ്ദേഹത്തിന്റെയും യൂണിഫോം'; ഭർത്താവിന്റെ യൂണിഫോമണിഞ്ഞ് രാജ്യത്തെ സേവിക്കണമെന്ന ദൃഢനിശ്ചയത്തോടെ 'ഭാരതപുത്രി' ; മേജറായിരുന്ന ഭർത്താവിന്റെ മരണശേഷം സൈന്യത്തിൽ ചേരുന്നതിനുള്ള ആദ്യപടി വിജയകരമായി കടന്ന് ഗൗരി പ്രസാദ് മഹാദിക്ക് ലഫ്റ്റനെന്റ് പദവിയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ സേവിക്കുന്നതിനിടയിൽ മേജറായ ഭർത്താവ് കൊല്ലപ്പെട്ടപ്പോൾ ഗൗരി തളർന്നിരുന്നില്ല. ഭർത്താവ് രാജ്യത്തെ യൂണിഫോം അണിഞ്ഞ് സേവിച്ചതുപോലെ തന്നെ എനിക്കും ജീവിക്കണമെന്ന് ഗൗരി പ്രസാദ് മഹാദിക്ക് ദൃഢനിശ്ചയമെടുത്തപ്പോൾ ലഭിച്ചത് എസ്എസ്ബി പരീക്ഷയിൽ ഉന്നത വിജയം. രണ്ടു വർഷം മുൻപാണ് ഗൗരിയുടെ ഭർത്താവ് മേജർ പ്രസാദ് ഗണേശ് ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. ഈ സമയം മുംബൈയിൽ അഭിഭാഷകയായും കമ്പനി സെക്രട്ടറിയുമായി ജോലി ചെയ്യുകയായിരുന്നു ഗൗരി. എന്നാലിപ്പോൾ എസ്എസ്ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതോടെ രാജ്യത്തിന്റെ മുഴുവനും അനുഗ്രഹമാണ് ഗൗരിയെ തേടി ചെല്ലുന്നത്.

ഭർത്താവിന്റെ മരണത്തിന് പിന്നാലെ രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം ഗൗരിയുടെ ഉള്ളിൽ കനൽ പോലെ ജ്വലിക്കുകയായിരുന്നു. എന്നെക്കാളും രാജ്യത്തെയും സൈന്യത്തെയും സ്നേഹിച്ച ഭർത്താവിന് നൽകാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി സൈന്യത്തിൽ ചേരുന്നതാണെന്ന് കരുതിയ ഗൗരി എസ്എസ്ബി പരീക്ഷ പാസാകാനുള്ള തിരക്കിലായിരുന്നു.

രാപകൽ ഇല്ലാതെ പഠിക്കാൻ ആരംഭിച്ചു. വിധവകളുടെ വിഭാഗത്തിൽ പരീക്ഷ എഴുതിയപ്പോൾ ആദ്യം തോൽവിയാണ് രുചിച്ചത്. രണ്ടാം തവണ ശ്രമം വിജയിച്ചു. 16 മത്സരാർഥികളിൽ ഒന്നാം റാങ്ക് ഗൗരിക്ക് സ്വന്തമായി. എസ്.എസ്.ബി. പരീക്ഷ വിജയിച്ചതോടെ സൈന്യത്തിന്റെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനത്തിന് പോകാനൊരുങ്ങുകയാണ് ഗൗരി.49 ആഴ്‌ച്ചയാണ് പരിശീലനം. ഇത് കഴിഞ്ഞാൽ സൈന്യത്തിൽ ലഫ്റ്റനന്റ് റാങ്കോടെ നിയമനം ലഭിക്കും.

സൈന്യത്തിൽ ചേരുന്നതിനെ കുറിച്ച് ഗൗരി നിറകണ്ണുകളോടെ പറയുന്നത് ഏതൊരു ഭാരതീയനും പ്രചോദനം നൽകുന്ന ഒന്നാണ്.ഗൗരിയുടെ വാക്കുകൾ :'ഞാൻ എപ്പോഴും സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മരണശേഷം സൈന്യത്തിൽ ചേരാൻ ഞാൻ തീരുമാനിച്ചു. ഞാൻ അദ്ദേഹത്തിന്റെ യൂണിഫോം ധരിക്കും, എന്റെയും അദ്ദേഹത്തിന്റെയും യൂണിഫോം. അത് ഞങ്ങളുടെ യൂണിഫോമാണ്'.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP