Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ഡി.എച്ച്.എഫ്.എൽ അഴിമതി കേസിലെ കുറ്റാരോപിതരായ വധാവൻ സഹോദരങ്ങൾ സിബിഐ കസ്റ്റഡിയിലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി; ആഭ്യന്തര പ്രിൻസിപ്പൾ സെക്രട്ടറി അമിതാഭ് ഗുപ്തയ്‌ക്കെതിരെയുള്ള റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്നും അനിൽ ദേശ്മുഖ്

ഡി.എച്ച്.എഫ്.എൽ അഴിമതി കേസിലെ കുറ്റാരോപിതരായ വധാവൻ സഹോദരങ്ങൾ സിബിഐ കസ്റ്റഡിയിലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി; ആഭ്യന്തര പ്രിൻസിപ്പൾ സെക്രട്ടറി അമിതാഭ് ഗുപ്തയ്‌ക്കെതിരെയുള്ള റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്നും അനിൽ ദേശ്മുഖ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഡി.എച്ച്.എഫ്.എൽ. അഴിമതി കേസിലെ കുറ്റാരോപിതരായ വധാവൻ സഹോദരങ്ങൾ സിബിഐ കസ്റ്റഡിയിൽ. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ മഹാരാഷ്ട്ര ആഭ്യന്തര പ്രിൻസിപ്പൾ സെക്രട്ടറി അമിതാഭ് ഗുപ്തയ്‌ക്കെതിരെയുള്ള റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിതാഭ് ഗുപ്തയുടെ സഹായത്തോടെയാണ് ലോക്ക്ഡൗൺ നിർദേശങ്ങൾ മറികടന്ന് ഇവർ മഹബലേശ്വറിലുള്ള ഫാംഹൗസിലേക്ക് യാത്ര ചെയ്തത്. ഇതേ തുടർന്ന് അമിതാഭ് ഗുപ്തയെ മഹാരാഷ്ട്ര സർക്കാർ നിർബന്ധിത അവധിയിൽ അയച്ചിരുന്നു.

ഡി.എച്ച്.എഫ്.എൽ. പ്രമോട്ടർമാരായ കപിൽ വധാവൻ, ധീരജ് വധാവൻ സഹോദരങ്ങൾ യെസ് ബാങ്കുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കേസിൽ ഫെബ്രുവരി 21 മുതൽ ഇവർ ജാമ്യം നേടിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ ലംഘിച്ച് പുണെയിലെ കണ്ടാലയിൽനിന്ന് മഹാബലേശ്വറിലേക്ക് യാത്ര ചെയ്ത വധാവൻ സഹോദരന്മാരും കുടുംബാംഗങ്ങളും ജോലിക്കാരുമടക്കം 21 പേർ മാർച്ച് ഏഴിന് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സത്താറയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇരുവരും. ക്വാറന്റൈൻ തീരുന്ന മുറയ്ക്ക് ഇവരെ കസ്റ്റഡിയിലെടുക്കണണെന്നായിരുന്നു ആഭ്യന്തരമന്ത്രി സിബിഐയോട് അഭ്യർത്ഥിച്ചിരുന്നത്. ബുധനാഴ്ച ഇവരുടെ 14 ദിവസത്തെ ക്വാറന്റൈൻ സമയം അവസാനിച്ചിരുന്നു. തുടർന്നാണ് ഇവരെ സിബിഐ കസ്റ്റഡിയിലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP