Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിനു നേർക്ക് ചെരിപ്പേറ്; പിന്നിൽ തോൽവി ഭയന്ന ബിജെപിയെന്ന് ആപ് നേതാവ്

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിനു നേർക്ക് ചെരിപ്പേറ്; പിന്നിൽ തോൽവി ഭയന്ന ബിജെപിയെന്ന് ആപ് നേതാവ്

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനു നേർക്ക് ചെരിപ്പേറ്. ഡൽഹിയിൽ പാർട്ടി പരിപാടിക്കിടെയാണ് സംഭവം.

കേജ്‌രിവാളിന് പരിക്കേറ്റിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് സൂചന. എന്നാൽ ഇയാളുടെ പേരു പുറത്ത് വന്നിട്ടില്ല. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് കേജ്‌രിവാൾ ആരോപിച്ചു.

ഭയന്ന ബിജെപി ആക്രണമണം അഴിച്ചുവിടാനുള്ള ശ്രമമാണു നടത്തുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. ഒരാൾ ഇന്ന് എനിക്കു നേരെ കല്ലെറിഞ്ഞത് ബിജെപി ഭയന്നതാണു ചൂണ്ടിക്കാട്ടുന്നത്. കല്ലെറിഞ്ഞ കുട്ടിക്ക് നല്ലത് വരട്ടെ എന്നും കേജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസഭ എന്ന പ്രചരണ പരിപാടിക്കിടെയാണ് സംഭവം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് കെജ്‌രിവാൾ ജനവിധി തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20,000ൽ അധികം വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥി ഷീലാ ദീക്ഷിത്തിനെയാണ് കെജ്‌രിവാൾ തോൽപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP