Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

എല്ലാവരും വെറുതെ നോക്കി നിന്നപ്പോൾ, അപകടത്തിൽ പെട്ടയാളെ സ്വന്തം ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചു; ആൾ മരിച്ചതോടെ ഓട്ടോ തട്ടി അപകടമെന്ന് ബന്ധുക്കളുടെ പരാതി; അഭിനന്ദിച്ച പൊലീസ് തന്നെ കേസിൽ പ്രതിയാക്കി; ഒടുവിൽ ഹൈക്കോടതിയിൽ നിരപരാധിത്വം തെളിയിച്ച ബാബു ജോസഫ് പറയുന്നു ഇനിയും മടിക്കില്ല ജീവൻ രക്ഷിക്കാൻ

എല്ലാവരും വെറുതെ നോക്കി നിന്നപ്പോൾ, അപകടത്തിൽ പെട്ടയാളെ സ്വന്തം ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചു; ആൾ മരിച്ചതോടെ ഓട്ടോ തട്ടി അപകടമെന്ന് ബന്ധുക്കളുടെ പരാതി; അഭിനന്ദിച്ച പൊലീസ് തന്നെ കേസിൽ പ്രതിയാക്കി; ഒടുവിൽ ഹൈക്കോടതിയിൽ നിരപരാധിത്വം തെളിയിച്ച ബാബു ജോസഫ് പറയുന്നു ഇനിയും മടിക്കില്ല ജീവൻ രക്ഷിക്കാൻ

സി ആർ ശ്യാം

കോട്ടയം: അപകടത്തിൽപ്പെട്ട് വഴിയിൽ കിടന്നയാളെ കാഴ്‌ച്ചക്കാർ നോക്കി നിൽക്കുമ്പോൾ ഓട്ടോറിക്ഷക്കാരൻ ആശുപത്രിയിൽ എത്തിച്ചു. സ്വന്തം വാഹനത്തിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റയാൾ മരണത്തിന് കീഴടങ്ങിയതോടെ ബാബു ജോസഫ് എന്ന ഓട്ടോറിക്ഷക്കാരൻ അനുഭവിക്കേണ്ടി വന്ന ദുരിതം വലുതാണ്. ഇപ്പോൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി ബാബു ജോസഫിന് അനകൂലമായ പരാമർശം നടത്തിയിരിക്കുകയാണ്.

13 വർഷം മുൻപ്് നടന്ന കാര്യങ്ങൾ ബാബു ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. 2010 മാർച്ച് അഞ്ചിന് കടുത്തുരുത്തി -അറുന്നൂറ്റിമംഗലം റോഡിൽ അലരിയിൽ വച്ച് ഒരാൾ സ്‌കൂട്ടർ അപകടത്തിൽപ്പെടുന്നു. അതുവഴി ഓട്ടോറിക്ഷയുമായി വന്ന ബാബു ജോസഫ് പരുക്കേറ്റയാളെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്നു. പിന്നീട് ബന്ധുക്കൾ ആശുപത്രിയിലെത്തി പരുക്കേറ്റ അതിരമ്പുഴ സ്വദേശി അലക്സാണ്ടർ കുര്യനുമായി പോയി. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് അലക്സാണ്ടർ കുര്യൻ മരിച്ചു.

തുടർന്ന് ബാബു ജോസഫ് ഓടിച്ച ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം നടന്നതെന്ന് വാദം ബന്ധുക്കൾ ഉയർത്തുന്നു. ആദ്യം പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചതിന് അഭിനന്ദിച്ച പൊലീസ് തനിക്കെതിരെ കേസ് എടുക്കുന്നു. കുറ്റം സമ്മതിക്കാൻ പൊലീസ് പറഞ്ഞെങ്കിലും ചെയ്യാത്ത തെറ്റ് സമ്മതിക്കാൻ ബാബു വിസമ്മതിച്ചു. ഉന്നത പൊലീസ് അധികൃതർക്ക് പരാതിയും നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി അലക്സാണ്ടറുടെ ഭാര്യ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ കോടതിയെ സമിപിച്ചു. എന്നാൽ കേസിൽ സാക്ഷികളായി ഹാജരായവർ ഓട്ടോറിക്ഷയിൽ സ്‌കൂട്ടർ ഇടിച്ചത് കണ്ടില്ലെന്ന് അറിയിച്ചു. ഫോറൻസിക് ലാബിൽ നിന്നും കിട്ടിയ പരിശോധന ഫലവും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിട്ടില്ലായെന്ന് വ്യക്തമായി. സ്‌കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയ കോടതി നഷ്ടപരിഹാര കേസ് തള്ളി. ഇത് ചോദ്യം ചെയ്ത് അലക്സാണ്ടറുടെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദമായ അന്വേഷണം നടത്തി ജസ്റ്റിസ് സോഫി തോമസ് ഹർജി തള്ളി ഉത്തരവിട്ടു. റോഡ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് സഹായിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പ്രതി ചേർത്ത കേസ് ഭൗർഭാഗ്യകരമാണെന്നും ഹൈക്കോടതി പരാമർശിച്ചു. ഈ വിധി ബാബു ജോസഫിനും കുടുംബത്തിനും ഏറെ ആശ്വാസമായി മാറി. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. ഒരു മകൾക്ക് ജന്മനാ വൈകല്യം ബാധിച്ചുണ്ടെങ്കിലും വിധിയെ തോൽപ്പിച്ച് ബിരുദ പഠനം നടത്തുന്നു. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് വിജയിച്ചത്.

അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായതിന്റെ വിഷമവും ബാബു ജോസഫിനുണ്ട്. പരുക്കേറ്റ് വഴിയിൽ കിടന്നയാളെ ആശുപത്രിയിലെത്തിക്കാൻ പലരും മടിച്ച് നിന്നപ്പോൾ സഹായം ചെയ്ത താൻ അനുഭവിക്കേണ്ടി വന്ന മനോവിഷമം വലുതായിരുന്നു. എന്നാലും ഇനിയും ആരെയെങ്കിലും വഴിയിൽ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടാൽ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറയുന്നു. കോടതി എന്റെ നിരപരാധിത്വം തെളിയിച്ചതിൽ ആശ്വാസമുണ്ടെന്നും ബാബു ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP