Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദ്വീർഘകാലത്തേക്ക് ഒരാളെ സസ്‌പെന്റ് ചെയ്തു പുറത്തുനിർത്തുന്നത് ശരിയല്ല; ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം; ആ വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ച സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടരുത് എന്ന് താൻ ആവശ്യപ്പെട്ടിരുന്നു; കെപിസിസി പ്രസിഡന്റിന് കത്തയച്ച് ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു

ദ്വീർഘകാലത്തേക്ക് ഒരാളെ സസ്‌പെന്റ് ചെയ്തു പുറത്തുനിർത്തുന്നത് ശരിയല്ല; ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം; ആ വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ച സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടരുത് എന്ന് താൻ ആവശ്യപ്പെട്ടിരുന്നു; കെപിസിസി പ്രസിഡന്റിന് കത്തയച്ച് ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി പ്രസിഡന്റായിരുന്ന ബാബു ജോർജിനെ പുറത്താക്കിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. തിരിച്ചെടുക്കാൻ ആവശ്യം ഉന്നയിച്ചു കെപിസിസി ജനറൽ സെക്രട്ടറിയുടെ കത്ത് പുറത്തുവന്നു. പുറത്താക്കാൻ കൂട്ട് നിന്നു എന്ന് ബാബു ജോർജ് കുറ്റപ്പെടുത്തിയ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധുവാണ് ബാബുവിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് കെ സുധാകരന് കത്തു നൽകിയത് എന്നതാണ് ശ്രദ്ധേയം. തന്റെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴക്കപ്പെടുകയാണ് ഉണ്ടായതെന്നും കത്തിൽ മധു ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിലെ ഗ്രൂപ്പിസിന്റെ ഭാഗമായാണ് സംഘർഷം ഉണ്ടായത്. പുനഃസംഘടനാ സമിതിയിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം സസ്‌പെൻഡ് ചെയ്തതിന്റെ പഴി ചുമക്കാൻ മനസില്ലെന്ന രീതിയിലാണ് കത്ത്. ഡിസിസി ഓഫീസിൽ നടന്ന പുനഃസംഘടനാ സമിതി യോഗം ബഹിഷ്‌കരിച്ച എ ഗ്രൂപ്പ് നേതാക്കളായ മുൻ എംഎൽഎ ശിവദാസൻ നായർ, മുൻ ഡിസിസി പ്രസിഡന്റ്മാരായ മോഹൻ രാജ്, ബാബു ജോർജ് ഡിസിസി ഓഫീസിൽ വലിയ ബഹളവും വെല്ലുവിളിയും നടത്തി. ഇതിനിടെ ബാബു ജോർജ്. ഡിസിസി പ്രസിഡന്റിന്റെ ഓഫീസിന്റെ കതക് ചവുട്ടിപ്പൊളിക്കാൻ ശ്രമിക്കുന്ന ബാബു ജോരജിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ തിരിച്ചടിച്ചു.

അതേ തുടർന്ന് കെപിസിസി ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ആന്റോ ആന്റണി, പി ജെ കുര്യൻ, പഴകുളം മധു, അടൂർ പ്രകാശ് ഡിസിസി പ്രസിഡന്റ് എന്നിവർ കെപിസിസിയിൽ സമ്മർദം ചെലുത്തിയാണ് നടപടി എടുത്തത് എന്നായിരുന്നു ബാബു ജോർജിന്റെ ആക്ഷേപം. സംസ്ഥാനത്തെ കോൺഗ്രസിൽ ഗ്രൂപ്പ് കിടമത്സരം അവസാനിപ്പിക്കാൻ നടന്ന ചർച്ചയിലും വയനാട്ടിൽ നടന്ന കെപിസിസി ഏകദിന ശില്പശാലയിലും ഇതിനുവേണ്ടി അവശ്യം ഉയർന്നെങ്കിലും നേതൃത്വം ഗൗനിച്ചില്ല.

ഈ സാഹചര്യത്തിലാണ് കോൺഗ്രസ്സ് ദേശീയ സംഘടനാ ജനറൽ സെക്രെട്ടറി കെ സി വേണുഗോപാലിന്റെ വിശ്വസ്ഥരിൽ ഒരാളായ പഴകുളം മധു ബാബു ജോർജിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കത്ത് നൽകിയത്. ബാബു ജോർജിനെ പുറത്താക്കിയതിൽ തന്റെ നിരപരാധിത്വം വിശദീകരിച്ചു കൊണ്ടുള്ളതാണ് കത്ത്. ഒരു ഘട്ടത്തിലും ഒരു നേതാവിനോടും താൻ ബാബു ജോർജിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നില്ല എന്ന് കെപിസിസി പ്രസിഡന്റിനെ സാക്ഷിയാക്കി ബോധ്യപ്പെടുത്തും വിധമാണ് കത്തു നൽകിയത്.

താൻ കൂടി ചേർന്നാണ് പുറത്താക്കിയതെന്നാണ് പ്രചാരമെങ്കിലും അതിൽ തനിക്ക് പങ്കില്ലെന്നാണ് പഴകുളം തുറന്നു പറയുന്നത്. ഡൽഹി ചർച്ചയിൽ അടൂർ പ്രകാശ് ആന്റോ ആന്റണി എന്നിവരെ ചൂണ്ടി രണ്ട് എംപിമാർ തന്നെ തിരിച്ചെടുക്കാൻ അനുവദിക്കുന്നില്ലെന്ന് ബാബു ജോർജ് പരസ്യമായി പത്രസമ്മേളനം വിളിച്ചു പറഞ്ഞിരുന്നു. പത്തനംതിട്ട കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കവും ചേരിമാറ്റവും പഴകുളം മധുവിന്റെ നിലപാട് വഴിവെച്ചേക്കും. ഗ്രൂപ്പിന് വേണ്ടി പോരാടിയ തന്നെ വഴിയിൽ ഉപേക്ഷിച്ചു എന്നാണ് ബാബു ജോർജിന്റെ പരാതി. സത്യം അറിയാതെ ബാബു ജോർജ് തന്നെ വല്ലാതെ ആക്ഷേപിച്ചിട്ടുണ്ടെങ്കിലും പാർട്ടിയുടെ താല്പര്യം മാനിച്ചു അതെല്ലാം മറക്കാൻ തയാറാണെന്നും മറ്റു നേതാക്കളും അങ്ങനെ ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തു പറയുന്നു.

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസ് വിട്ടു. കോൺഗ്രസ് ജില്ലാ നേതൃ യോഗത്തിലേക്ക് കതക് ചവിട്ടി തുറന്ന് കയറാൻ ശ്രമിച്ചതിനെ തുടർന്ന് ബാബു ജോർജിനെ ഫെബ്രുവരിയിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇന്ന് വാർത്താ സമ്മേളനം നടത്തിയാണ് താൻ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുകയാണ് പ്രഖ്യാപിച്ചത്.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ദീർഘനാളായി പത്തനംതിട്ട ഡിസിസിയിലുള്ള ചേരിപ്പോരാണ് ബാബു ജോർജിന്റെ രാജിയിൽ എത്തിനിൽക്കുന്നത്. ആന്റോ ആന്റണി എംപി 15 വർഷമായി പത്തനംതിട്ട മണ്ഡലത്തെ പ്രതിതിനിധീകരിക്കുന്നെങ്കിലും മണ്ഡലത്തിന് വേണ്ടി ഒന്നം ചെയ്തിട്ടില്ലെന്ന് ബാബു ജോർജ് ആരോപിച്ചു.ആന്റോ ആന്റണി എടുത്ത് പറയാൻ തക്ക ഒരു വികസനപ്രവർത്തനവും ഇവിടെ നടത്തിയിട്ടില്ല. ഇനിയും അടുത്ത തവണയും മത്സരിക്കാൻ ഒരുങ്ങുകയാണ്. ഇത്തരക്കാർ കോൺഗ്രസിനെ നശിപ്പിക്കുകയേ ഉള്ളു. തന്റെ സ്വന്തം കാര്യലാഭത്തിന് വേണ്ടി മാത്രമാണ് ആന്റോ പ്രവർത്തിക്കുന്നതെന്ന് ബാബു ജോർജ് പറഞ്ഞു.

ആന്റോ ആന്റണിക്കെതിരെ അടക്കം ബാബു ജോർജ്ജ് ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 15 വർഷമായി പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആന്റോ ആന്റണി എം പി ഒന്നും ചെയ്തില്ലെന്ന് ബാബു ജോർജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ആന്റോ ആന്റണി കോൺഗ്രസിനെ നശിപ്പിക്കുകയെ ഉള്ളൂ. സ്വന്തം കാര്യലാഭത്തിനാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ബാബു ജോർജ് പറഞ്ഞു. പ്രസ്ഥാനത്തിൽ തുടർന്ന് പ്രവർത്തിക്കാൻ ചില നേതാക്കൾ അനുവദിക്കുന്നില്ല. പാർട്ടിക്കുള്ളിൽ വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP