Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

അറ്റ്ലസ് ഓഹരി വിപണയിലേക്ക് കാലെടുത്ത് വച്ചപ്പോൾ രാമചന്ദ്രൻ അഴിക്കുള്ളിലായി; ഷെയർ മാർക്കറ്റിലെ സാധ്യതകളിലൂടെ വളരാൻ മാനന്തവാടിക്കാരൻ പദ്ധതി തയ്യാറാക്കിയപ്പോൾ ചതിക്കുഴികൾ ആത്മഹത്യയ്ക്ക് വഴിയൊരുക്കി; കപ്പൽ ജോയിയെ തളർത്തിയതു പോലെ ഉയർത്തെഴുന്നേൽക്കാൻ രാമചന്ദ്രന്റനേയും അനുവദിച്ചില്ല; ഗൾഫിലെ ചതിക്കുഴികളിൽ പ്രവാസി വമ്പന്മാരും തകരുമ്പോൾ

അറ്റ്ലസ് ഓഹരി വിപണയിലേക്ക് കാലെടുത്ത് വച്ചപ്പോൾ രാമചന്ദ്രൻ അഴിക്കുള്ളിലായി; ഷെയർ മാർക്കറ്റിലെ സാധ്യതകളിലൂടെ വളരാൻ മാനന്തവാടിക്കാരൻ പദ്ധതി തയ്യാറാക്കിയപ്പോൾ ചതിക്കുഴികൾ ആത്മഹത്യയ്ക്ക് വഴിയൊരുക്കി; കപ്പൽ ജോയിയെ തളർത്തിയതു പോലെ ഉയർത്തെഴുന്നേൽക്കാൻ രാമചന്ദ്രന്റനേയും അനുവദിച്ചില്ല; ഗൾഫിലെ ചതിക്കുഴികളിൽ പ്രവാസി വമ്പന്മാരും തകരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണവും സമ്മർദ്ദവും ഇനിയും ആർക്കും അറിയില്ല. അറയ്ക്കലിന്റെ മരണത്തിലെ ദുരൂഹത ആദ്യം ചർച്ചയാക്കിയത് മറുനാടൻ മലയാളിയാണ്. പിന്നീട് പരാതിയുമായി കുടുംബവും എത്തി. ഇതു സംബന്ധിച്ച് കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണായിരുന്നു ആവശ്യം. എന്നാൽ ഒന്നും പുറംലോകം അറിഞ്ഞില്ല. സമർദ്ദത്തിൽ കീഴ്‌പ്പെടുത്തി തളർത്തിയാണ് കപ്പൽ ജോയിയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുത്തത്. എന്നാൽ അറ്റ്‌ലസ് രാമചന്ദ്രൻ സർദ്ദങ്ങൾക്ക് വഴങ്ങിയില്ല. ചതിയൊരുക്കി ജയിലിലാക്കി രാമചന്ദ്രനെ. പിന്നീട് തിരിച്ചു വരാനും ഗൾഫിലെ ചില മാഫിയകൾ അനുവദില്ല.

ദുബായിൽ മനുഷ്യസ്നേഹം വിതറിയ പ്രവാസി മലയാളിയായിരുന്നു ജോയി അറയ്ക്കൽ. സമാന രീതിയിൽ ഗൾഫിൽ സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കിയ വ്യക്തിയായിരുന്നു അറ്റ്ലസ് രാമചന്ദ്രനും. സത്യസന്ധതയോടെ ബിസിനസ് നടത്തിയിട്ടും മാസങ്ങൾ അറ്റ്ലസ് രാമചന്ദ്രൻ ജയിലിൽ കിടന്നു. ചെക്ക് കേസിൽ വലിയ മാനസിക പീഡനമാണ് അറ്റ്ലസ് അനുഭവിച്ചത്. ഇതേ അനുഭവം തന്നെയാണ് ജോയിക്കും ദുബായിലുണ്ടായത്. ജയിൽ ജീവിതത്തിന് നിൽക്കാതെ ജോയി സ്വയം ജീവൻ വെടിഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണമെന്ന ആവശ്യം ഉയർന്നു. പക്ഷേ ആരും ഒന്നും ചെയ്തില്ല. തിരിച്ചുവരവ് ഗംഭീരമാക്കി ചതിയൊരുക്കിയവരോട് നിയമ വഴിയിൽ മറുപടി നൽകാനായിരുന്നു രാമചന്ദ്രന്റെ തീരുമാനം. അതിനും വിധി അനുവദിച്ചില്ല. ഹൃദയാഘാതം രാമചന്ദ്രനേയും കൊണ്ടു പോയി.

മകന്റെ മുമ്പിൽ വച്ചായിരുന്നു 14 നില കെട്ടിടത്തിൽ നിന്ന് ജോയി ചാടി മരിച്ചത്. ഇതിലെ ദുരൂഹതകൾ മുഴുവൻ മകന് അറിയാം. ഹമ്രിയ ഫ്രീസോണിൽ ജോയ് എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലാണ് പ്രവാസിയുടെ മനോവിഷമത്തിന് കാരണമെന്നായിരുന്നു സൂചന. കനേഡിയൻ പൗരത്വമുള്ള ലബനൻ സ്വദേശി റാബി കരാനിബിന്റെ പങ്കും സംശയത്തിലായി. റാബി കരാനിബിന്റെ മോശം പെരുമാറ്റത്തിന് പിന്നിൽ ബിസിനസ് ശത്രുക്കളുടെ അട്ടിമറിയുണ്ടെന്നാണ് വലിയിരുത്തലുകൾ എത്തിയത്. എന്നാൽ അതൊന്നും അന്വേഷണത്തിൽ തെളിഞ്ഞതായി ആരും ഇന്ന് പറയുന്നില്ല. 2020ലായിരുന്നു കപ്പൽ ജോയിയുടെ ആത്മഹത്യ.

അറ്റ്ലസ് രാമചന്ദ്രൻ ഓഹരി വിപണിയിൽ ഇറങ്ങാൻ ശ്രമിച്ച് വിജയം കണ്ടയുടനാണ് അദ്ദേഹം ജയിലിൽ പോയത്. ജോയിയും ബിസിനസ്സിനെ ഓഹരി വിപണിയിൽ സജീവമാക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിനുള്ള നീക്കങ്ങൾക്കിടെയാണ് അദ്ദേഹവും ആത്മഹത്യ ചെയ്തത്. അതായത് ബിസിനസ്സിൽ കുതിച്ചുയരാൻ ആഗ്രഹിച്ചപ്പോഴാണ് ചതിക്കുഴിയിലേക്ക് ജോയി വീണത്. ഇതിന് പിന്നിൽ മറ്റാരുടേയോ പങ്കുണ്ടെന്ന് വ്യക്തം.

ഏറെ പ്രത്യേകതകളുള്ള റിഫൈനറിയാണ് ഹമ്രിയ ഫ്രീസോണിൽ കമ്പനി സ്ഥാപിക്കുന്നത്. ജോയിയുടെ സ്വപ്നപദ്ധതിയുമായിരുന്നു ഇത്. യുഎഇയിൽത്തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പദ്ധതി ആയിരുന്നു ഇത്. ബ്ലൂ റെവലൂഷൻ എന്നറിയപ്പെടുന്ന രീതിയിൽ പെട്രോളിയത്തിന്റെ ഉപഉൽപ്പന്നമായി അവസാനം ജലം തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണിത്. ഊർജ സ്രോതസ്സ് പ്രകൃതിയിലേക്കു തന്നെ മടക്കി നൽകുന്ന ആധുനിക സാങ്കേതിക വിദ്യ. ഇതിലെ ജലം കൊണ്ട് മീൻ വളർത്തൽ വരെ നടത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അങ്ങനെ പ്രകൃതിക്ക് വേണ്ടിയുള്ള പദ്ധതിയായിരുന്നു ഇത്.

220 ദശലക്ഷം ദിർഹം ചെലവിൽ നിർമ്മിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറെ ജോയി തന്നെയാണ് നിയമിച്ചത്. നൂറു കോടി ദിർഹം വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഈ പദ്ധതി ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഇത് പൂർത്തിയായാൽ ജോയി തന്നെ മറ്റൊരു തലത്തിലേക്കു വളരും എന്ന് കരുതിയിരുന്നു. വമ്പൻ കമ്പനികളിൽ ചിലതും ഇതുപോലെ പദ്ധതികൾ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്ന് സ്ഥലത്തും ചുരുങ്ങിയ ചെലവിലും ഈ പദ്ധതി പൂർത്തിയാക്കുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത. ഈ പദ്ധതിക്കാണ് ജോയിക്ക് 2018 ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാർഡും കിട്ടിയത്. അതു കൊണ്ടു തന്നെ ഏറെ വൈകാരികത ഈ പദ്ധതിയുമായി ജോയിക്കുണ്ടായിരുന്നു. അതിന്റെ പൂർത്തീകരണം നീണ്ടുപോകുന്നതിൽ ഏറെ പ്രയാസമുണ്ടായിരുന്നു.

ജോയിയുടെ ആത്മഹത്യ വേദനയായത് ആ കുടുംബത്തിന് മാത്രമായിരുന്നു. അതു തന്നെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ കുടുംബത്തിന്റേയും അവസ്ഥ. എല്ലാം ഒറ്റയ്ക്ക് നോക്കി നടത്തിയ രാമചന്ദ്രൻ. ജയിലിൽ ആയപ്പോൾ മാത്രമാണ് ഭാര്യയ്ക്ക് ബിസിനസ് ശ്രദ്ധിക്കേണ്ടി വന്നത്. സഹായിക്കാനെത്തിയവർക്കൊപ്പം നിന്ന് രാമചന്ദ്രനെ ജയിൽ മോചിതനാക്കി അവർ. വീണ്ടും കച്ചവടം തുടങ്ങി സൽപേരിലൂടെ തിരിച്ചു വരവ് രാമചന്ദ്രനും ആഗ്രഹിച്ചു. അപ്പോഴും ആ അന്തർധാര പിന്നിൽ നിന്ന് കളിക്കുന്നുണ്ടായിരുന്നു.

റെയ്ഡുകളിലൂടേയും മറ്റും അവർ രാമചന്ദ്രനെ തളർത്തി. ആത്മഹത്യക്ക് തള്ളിവിടുന്ന കളികളെ പുഞ്ചിരിയോടെ രാമചന്ദ്രൻ നേരിട്ടു. എന്നാൽ സമർദ്ദങ്ങൾക്കിടെ അപ്രതീക്ഷിതമായി ആരേയും വീഴ്‌ത്തുന്ന വില്ലനായി ഹൃദയാഘാതം രാമചന്ദ്രനേയും വീഴത്തി. കപ്പൽ ജോയിയെ പോലെ നന്മയുടെ ബിസിനസ് നടത്തിയ മറ്റൊരു പ്രവാസി കൂടി മടങ്ങുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP