Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നിങ്ങൾ ഇതുവരെ പറന്നതു പോലെ ഇനിയൊരിക്കലും സാധ്യമല്ല; കൊറോണയിൽ അടിമുടി മാറുന്നത് വിമാനയാത്ര; ഒരിടത്തും തൊടാതെയും എല്ലാവരോടും അകലം പാലിച്ചും യാത്ര ചെയ്യുന്നത് പതിവായി മാറുന്നതിങ്ങനെ

നിങ്ങൾ ഇതുവരെ പറന്നതു പോലെ ഇനിയൊരിക്കലും സാധ്യമല്ല; കൊറോണയിൽ അടിമുടി മാറുന്നത് വിമാനയാത്ര; ഒരിടത്തും തൊടാതെയും എല്ലാവരോടും അകലം പാലിച്ചും യാത്ര ചെയ്യുന്നത് പതിവായി മാറുന്നതിങ്ങനെ

സ്വന്തം ലേഖകൻ

കൊറോണാനന്തര കാലഘട്ടത്തിൽ മനുഷ്യന്റെ ജീവിതശൈലി അടിമുടി മാറുമെന്ന് സാമൂഹ്യ ശാസ്തകാരന്മാർ നേരത്തേ പ്രവചിച്ചിരുന്നു. തൊഴിൽ സംസ്‌കാരം, സാമൂഹ്യ ഇടപെടലുകൾ, ഷോപ്പിങ് രീതി എന്നിങ്ങനെ മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്ന സകല മേഖലകളിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. അതിൽ ഏറ്റവും പ്രകടമായ മാറ്റം ഉണ്ടാകാൻ പോകുന്നത വ്യോമ ഗതാഗത മേഖലയിലായിരിക്കും. യാത്രാവിലക്കുകൾ മാറുമ്പോഴേക്കും, ഭാവിയിലെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കാനായി അത്യാധുനിക സാങ്കേതിക വിദ്യകളുമായി തയ്യാറെടുക്കുകയാണ് വിമാനത്താവളങ്ങളും വിമാന കമ്പനികളും.

ഡിജിറ്റൽ ടോയ്ലറ്റ് ക്യു പോലുള്ള ടച്ച്ലെസ്സ് സാങ്കേതിക വിദ്യകളും യാത്രയിലുടനീളം യാത്രക്കാരുടെ ശരീരോഷ്മാവ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഒക്കെയായി കൊറോണ വൈറസിനെ വ്യോമായന മേഖലയിൽ നിന്നും അകറ്റി നിർത്താനുള്ള ശ്രമത്തിലാണവർ. വിക്ടോറിയയിലെ രണ്ടാമത്തെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളമായ ആവ്ലോൺ വിമാനത്താവളത്തിൽ ഈ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. കാരി-ഓൺ ബാഗുകളിൽ നിന്നും ദ്രാവകങ്ങളും മറ്റ് നിരോധിത വസ്തുക്കളും നീക്കം ചെയ്യുന്നതിനായി, ഒരു പുതിയ സുരക്ഷാ സ്‌ക്രീനിങ് സിസ്റ്റം ഇവിടെ ഘടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. വരികളിൽ ആളുകളുടെ എണ്ണം വർദ്ധിക്കുന്നത് ഒഴിവാക്കാനും, പരമാവധി കുറഞ്ഞ സ്ഥലങ്ങളിൽ മാത്രം യാത്രക്കാർ സ്പർശിക്കുവാൻ സഹായിക്കുന്നതിനും ഉന്നം വച്ചുള്ളതാണ് പുതിയബ് സാങ്കേതിക വിദ്യകൾ.

ഇപ്പോൾ തന്നെ ഇവിടെ ടച്ച് ലെസ്സ് ചെക്ക്-ഇൻ സിസ്റ്റവും ബാഗ് ഡ്രോപ് സിസ്റ്റവും പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് മുൻപായി, പ്രക്രിയകൾ വേഗത്തിലാക്കുന്നതിനാണ് ടച്ച് ലെസ് ചെക്ക്-ഇൻ സ്‌ക്രീനുകൾ ഉപയോഗിച്ചിരുന്നത് എങ്കിൽ, ഇപ്പോൾ അത് ഉപയോഗിക്കുന്നത് വൈറസ് വ്യാപനം തടയുന്നതിനായിട്ടാണ്. പാസ്പ്പോർട്ടുകൾ നൽകേണ്ടതിനു പകരമായി, ചെക്ക് ഇൻ ചെയ്തുകഴിഞ്ഞാൽ ഉടൻ ഒരു ബയോമെട്രിക് ഉപകരണം ഉപയോഗിച്ച് യാത്രക്കാരന്റെ മുഖം സ്‌കാൻ ചെയ്യും. ഇതിനു പുറമേ വിമാനത്തിനുള്ളിലെ സംവിധാനങ്ങളിലും കാര്യമായ മാറ്റങ്ങൾ വരും.

സേഫ്റ്റി കാർഡുകളും ഭക്ഷണ മെനു കാർഡും ഇല്ലാതെയാകും, പകരം ഇവയൊക്കെ നിങ്ങളുടെ ഫോണിൽ ഡിജിറ്റലായി ലഭ്യമാകും. അതുപോലെ, ശുചിമുറിക്ക് മുൻപിലെ ക്യു ഇല്ലാതെയാക്കാൻ, ശുചിമുറി ബുക്ക് ചെയ്യുവാനായി ഒരു ആപ്പിന്റെ സഹായം ഉറപ്പാക്കും. വിമാന യാത്രയിലുടനീളം യാത്രക്കാരുടെ ആരോഗ്യനില നിരീക്ഷിക്കുവാനുള്ള സംവിധനം ഒരുക്കും.

ഉദാഹരണത്തിന്, നിങ്ങളുടെ ശരീരോഷ്മാവ് യാത്രയിലുടനീളംപരിശോധിച്ചുകൊണ്ടിരിക്കും. അതുകൊണ്ടു തന്നെ, വിമാനത്തിൽ കയറുമ്പോൾ നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും, വിമാനയാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിമാന ജീവനക്കാർക്ക് അനുയോജ്യമയ നടപടികൾ കൈക്കൊള്ളാൻ കഴിയും.

ഇത്തരത്തിൽ നിരവധി ആധുനിക സാങ്കേതിക വിദ്യകളാണ് ഇനി വിമാനയാത്രയിൽ മാറ്റം വരുത്താനായി ഉപയോഗിക്കുവാൻ പോകുന്നത്. ഇതിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്, യാത്രക്കാർ പ്രതലങ്ങളിൽ സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP