Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിസമയ ഇന്റർനാഷണൽ ആർട്‌സ് & സോഷ്യൽ സർവീസ് കുവൈറ്റ് തമിഴ് ചാപ്റ്റർ രൂപീകരിച്ചു

വിസമയ ഇന്റർനാഷണൽ ആർട്‌സ് & സോഷ്യൽ സർവീസ് കുവൈറ്റ് തമിഴ് ചാപ്റ്റർ രൂപീകരിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി - പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വിസമയ ഇന്റർനാഷണൽ ആർട്‌സ് & സോഷ്യൽ സർവീസ് കുവൈറ്റിന്റെ തമിഴ് ചാപ്റ്റർ രൂപീകരിച്ചു. പ്രസിഡന്റ് അജിത് അധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാ ചെയർമാൻ പി.എം.നായർ സംഘടനയുടെ അവലോകനം നടത്തി. ചടങ്ങിൽ ആദ്യത്തെ മെമ്പർഷിപ് ഫോം ട്രഷറർ ജിയാഷ് ടി.വി എസ് ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോ. ഹൈദർ അലിക്ക് നൽകികൊണ്ട് അംഗത്വവിതരണം ഉത്ഘാടനം ചെയ്തു.

തമിഴ് വിങ് കോർഡിനേറ്ററായി അരുന്തായ് ഗണേശനെയും ഉപദേശക സമിതി അംഗമായി ഡോ. ഹൈദർ അലിയെയും തിരഞ്ഞെടുത്തു. ലേഡീസ് വിങ് പ്രസിഡന്റ് ഷൈനി ഫ്രാങ്ക്, ശ്രീ, കുമാർ, ശേഖർ, ശരണ്യ ദേവി, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക സിന്ധുവും, ശ്രുതിയും ഗാനങ്ങളും ആലപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP