Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

വളാഞ്ചേരിയിൽ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; കഞ്ചാവ് കൊണ്ടുവന്നത് ആന്ധ്രയിൽ നിന്ന്

വളാഞ്ചേരിയിൽ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; കഞ്ചാവ് കൊണ്ടുവന്നത് ആന്ധ്രയിൽ നിന്ന്

ജംഷാദ് മലപ്പുറം

വളാഞ്ചേരി: പത്ത് കിലോയിലധികം കഞ്ചാവുമായി യുവാവ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി കാവുംപുറം കാരിക്കത്തറ വീട്ടിൽ അഫ്സൽ (30) അറസ്റ്റിലായത്.

ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന് വിൽപ്പനക്കായി ഇയാളുടെ ചെങ്കുണ്ടൻ പടിയിലെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂയത്. പൊലിസ് പരിശോധനക്ക് എത്തുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ സുധീർ, മുഹമ്മദ് റാഫി, എഎസ്ഐ ബിജു, സീനിയർ സി.പി.ഒമാരായ ജയപ്രകാശ്, ദീപക്, സി.പി.ഒമാരായ വിനീത്, ശ്രീജിത്ത്, ക്ലിന്റ്, ഷൈലേഷ്, മനു എന്നിവടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP