Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

മുഖ്യമന്ത്രി എസ്ആർഐടിയെ മുൻനിർത്തി കളിക്കുന്നു; സർക്കാരിന് വേണ്ടി ഏജൻസി പണി ചെയ്യുന്ന അവർ ശുദ്ധനുണകളാണ് പറയുന്നത്; കേസ് കൊടുക്കുമെന്ന കമ്പനിയുടെ ഭീഷണിയെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല

മുഖ്യമന്ത്രി എസ്ആർഐടിയെ മുൻനിർത്തി കളിക്കുന്നു; സർക്കാരിന് വേണ്ടി ഏജൻസി പണി ചെയ്യുന്ന അവർ ശുദ്ധനുണകളാണ് പറയുന്നത്; കേസ് കൊടുക്കുമെന്ന കമ്പനിയുടെ ഭീഷണിയെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ എസ്ആർഐടി സർക്കാരിന് വേണ്ടി ഏജൻസി പണി ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല. വിവരം പുററത്തുകൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ സർക്കാരിന് വേണ്ടി എസ്ആർഐടി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവിന് കാശുണ്ടാക്കാനുള്ള പദ്ധതിയാണ് എഐ കാമറ രൂപത്തിൽ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രി വിഷയത്തിൽ മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ് എസ്ആർഐടിയോടല്ല. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്കൊന്നും മറുപടിയില്ല. ഒന്നിനും വസ്തുതാപരമായ മറുപടിയില്ല. ഒഞ്ചിയത്ത് മുഖ്യമന്ത്രി പറഞ്ഞത് പുകമറ സൃഷ്ടിക്കുന്നുവെന്നാണ്. ഇപ്പോൾ എസ്ആർഐടിയെ മുൻ നിർത്തി കളിക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ക്യാമറ ഇടപാടിൽ എസ്ആർഐടിയുടെ മറുപടി ദുർബലമാണ്. അവർ ശുദ്ധ നുണകളാണ് പറയുന്നത്. ഇ-ടെൻഡർ നടപടി തന്നെ തെറ്റാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സർക്കാർ പൊതു ജനങ്ങളുടെ പണം സ്വന്തക്കാർക്കും ബന്ധക്കാർക്കും അടിച്ചു മാറ്റി കൊടുക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പാവപ്പെട്ട ജനങ്ങളെ ഞെക്കി പിഴിഞ്ഞ് പണമുണ്ടാക്കി മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കടലാസ് കമ്പനിക്ക് നൽകുന്നു. മുഖ്യമന്ത്രിയുടെ കുറ്റസമ്മതമാണ് അദ്ദേഹത്തിന്റെ മൗനം. ഇത്രയൊക്കെ അഴിമതി പുറത്തുകൊണ്ടുവന്നിട്ടും മറുപടിയില്ല. കരാർ അടിയന്തരമായി റദ്ദ് ചെയ്യണം. ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്. രാംജിത്, സുരേന്ദ്ര ബാബു എന്നിവരെയെല്ലാം എല്ലാവർക്കും അറിയാം. കേസ് കൊടുക്കുമെന്നാണ് എസ്ആർഐടിയുടെ ഭീഷണി. ഇതിനെ സ്വാഗതം ചെയ്യുന്നു. കോടികളുടെ ഇടപാട് അതിലൂടെ കോടതിക്ക് മുന്നിൽ എത്തിക്കാൻ കഴിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP