Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

മുഖ്യമന്ത്രിയെ പരിശോധിക്കാൻ ക്ലിഫ് ഹൗസിലെത്തിയ ഡോക്ടറുടെ വാഹനം തടഞ്ഞു; മൂന്ന് പൊലീസുകാർക്കെതിരെ ശിക്ഷാ നടപടി

മുഖ്യമന്ത്രിയെ പരിശോധിക്കാൻ ക്ലിഫ് ഹൗസിലെത്തിയ ഡോക്ടറുടെ വാഹനം തടഞ്ഞു; മൂന്ന് പൊലീസുകാർക്കെതിരെ ശിക്ഷാ നടപടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിശോധിക്കാൻ ക്ലിഫ് ഹൗസിലെത്തിയ ഡോക്ടറുടെ വാഹനം തടഞ്ഞ് പരിശോധിച്ച മൂന്ന് പൊലീസുകാർക്കെതിരേ നടപടി. എ.ആർ. ക്യാമ്പിലെ പൊലീസുകാരായ പ്രവീൺ, അഖിൽ, അനുരാജ് എന്നിവർക്കെതിരെയാണ് നടപടി. മൂന്ന് പേരെയും ഒരാഴ്ച തൃശ്ശൂർ പൊലീസ് അക്കാദമിയിലേക്കു പരിശീലനത്തിന് അയയ്ക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചു.

അതേസമയം നിയമമനുസരിച്ച് പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തതിൽ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുമുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ പരിശോധിക്കാനെത്തിയ ഡോക്ടറുടെ വാഹനം തടഞ്ഞ് ക്ലിഫ് ഹൗസിൽനിന്നും അനുമതി വാങ്ങിയശേഷമാണ് ഇവർ അകത്തേക്കു കടത്തിവിട്ടത്.

ഡോക്ടർ എത്തുമെന്ന വിവരം ഇവരെ നേരത്തെ അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ നിയമപരമായി അനുമതി വാങ്ങിയ ശേഷം ഡോക്ടറെ അകത്തേക്കു കടത്തിവിടുകയായിരുന്നെന്നും ഇവർ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP