Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ഗ്യാസ് ഏജൻസി ജീവനക്കാരനെന്ന് പറഞ്ഞ് വീട്ടിൽ കയറി; എൺപത്തിയേഴുകാരിയെ ബലാത്സംഗം ചെയ്തു; കേസിൽ പിടിയിലായത് മുപ്പത് വയസുകാരൻ

ഗ്യാസ് ഏജൻസി ജീവനക്കാരനെന്ന് പറഞ്ഞ് വീട്ടിൽ കയറി; എൺപത്തിയേഴുകാരിയെ ബലാത്സംഗം ചെയ്തു; കേസിൽ പിടിയിലായത് മുപ്പത് വയസുകാരൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വീട്ടിൽ ഒറ്റയ്ക്കായിരുന്ന വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി തിലക് നഗറിൽ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. പടിഞ്ഞാറൻ ഡൽഹിയിലെ തൂപ്പുകാരനായ 30 വയസുകാരനാണ് പിടിയിലായത്.

87 വയസുള്ള വൃദ്ധ അറുപത്തിയഞ്ചുകാരിയായ മകൾക്കൊപ്പമായിരുന്നു താമസം. മകൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനാണെന്ന് പറഞ്ഞ് എത്തിയത്. അകത്ത് കയറിയതോടെ ബലം പ്രയോഗിച്ച് ഉപ്രദവിക്കുകയായിരുന്നു.

ബലാത്സംഗം ചെയ്ത ശേഷം വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. മകൾ തിരികെ വീട്ടിലെത്തിയപ്പോഴാണ് ചോരയൊലിച്ച് അവശനിലയിൽ കിടക്കുന്ന അമ്മയെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പൊലീസിൽ ആദ്യം പരാതി നൽകിയെങ്കിലും അന്വേഷണം നടത്താൻ കൂട്ടാക്കിയില്ലെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.

എന്നാൽ, മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടിച്ചത്. എന്നാൽ മൊബൈൽ ഫോൺ മോഷണം പോയ പരാതിയാണ് ആദ്യം കിട്ടിയതെന്നും പിന്നീടാണ് ബലാത്സംഗം ചെയ്തുവെന്ന പരാതി നൽകിയതെന്നുമാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP