Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

തിയറ്ററിൽ നിറഞ്ഞോടുമ്പോൾ ഒടിടി പിടിക്കാൻ രംഗണ്ണനും പിള്ളേരും; 'ആവേശം' ആമസോൺ പ്രൈമിലെത്തി

തിയറ്ററിൽ നിറഞ്ഞോടുമ്പോൾ ഒടിടി പിടിക്കാൻ രംഗണ്ണനും പിള്ളേരും; 'ആവേശം' ആമസോൺ പ്രൈമിലെത്തി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്നതിനിടെ ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഭാഷയിൽ മാത്രമാണ് ചിത്രം കാണാനാവുക. റിലീസ് ചെയ്ത് ഒരു മാസം തികഞ്ഞതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.

ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററിൽ എത്തിയത്. കൂടെ എത്തിയ വമ്പന്മാരെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ കുതിപ്പ്. യുവാക്കൾ ചിത്രം ഏറ്റെടുത്തതോടെ തിയറ്ററിൽ വൻ ആവേശം തീർത്തു. ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഒടിടി റിലീസ് പ്രഖ്യാപിച്ചത് ഒരുവിഭാഗം ആരാധകരെ നിരാശയിലാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ചിത്രം 150 കോടി ക്ലബ്ബിൽ ഇടംനേടിയത്. ഫഹദ് ഫാസിലിന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം കൂടിയാണ് ആവേശം. അധോലോക നായകനായ രംഗ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. സജിൻ ?ഗോപു, മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി. സുഷിൻ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്.

കേരളത്തിൽ നിന്ന് മാത്രം 66 കോടിയാണ് ചിത്രം നേടിയത്. കർണാടകതമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം വാരി. അൻവർ റഷീദ് എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP