Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202422Wednesday

വാക്കു പാലിക്കാതെ ഒഴിഞ്ഞുമാറി നടക്കുന്നു; കമൽഹാസനെതിരെ പരാതിയുമായി ലിംഗുസാമി

വാക്കു പാലിക്കാതെ ഒഴിഞ്ഞുമാറി നടക്കുന്നു; കമൽഹാസനെതിരെ പരാതിയുമായി ലിംഗുസാമി

സ്വന്തം ലേഖകൻ

ചെന്നൈ: ഡേറ്റ് നൽകാമെന്ന് പറഞ്ഞ ശേഷം കമൽ ഹാസൻ ഒഴിഞ്ഞു മാറി നടക്കുന്നെന്ന പരാതിയുമായി 'ഉത്തമ വില്ലൻ' സിനിമയുടെ നിർമ്മാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും രംഗത്ത്.

2015ൽ പുറത്തിറങ്ങിയ 'ഉത്തമവില്ലൻ' പരാജയപ്പെട്ടശേഷം ഈ നിർമ്മാണക്കമ്പനിയുമായി ചേർന്ന് 30 കോടി ബജറ്റിൽ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുമെന്ന് കമൽ വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ലെന്ന് ലിംഗുസാമി ആരോപിച്ചു. ഒമ്പതുവർഷമായി കമൽ വാക്കുപാലിക്കാതെ മാറിനടക്കുകയാണെന്നും ലിംഗുസാമി ആരോപിച്ചു.

'ഉത്തമ വില്ലൻ' നഷ്ടമായപ്പോൾ ഉണ്ടായ കടം തങ്ങളുടെമാത്രം ബാധ്യതയാക്കിയെന്നും കരാർലംഘനം നടത്തിയെന്നും ആരോപിച്ചാണ് തിരുപ്പതി ബ്രദേഴ്‌സ് എന്ന നിർമ്മാണക്കമ്പനിയുടെ സാരഥികളായ ലിംഗുസാമിയും സഹോദരനും പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ പരാതി നൽകിയത്.

ചിത്രത്തിന്റെ തിരക്കഥ കമൽ പലപ്പോഴായി മാറ്റി. മലയാള ചിത്രമായ 'ദൃശ്യ'ത്തിന്റെ തമിഴ് റീമേക്കിനായാണ് തിരുപ്പതി ബ്രദേഴ്‌സ് കമൽഹാസനെ സമീപിച്ചിരുന്നത്. എന്നാൽ, അദ്ദേഹം മറ്റൊരു നിർമ്മാതാവുമായി കരാർ ഉറപ്പിച്ചു. 'ഉത്തമ വില്ലൻ' തങ്ങളെ വലിയ കടക്കെണിയിൽപ്പെടുത്തി. കമൽഹാസന്റെ രചനയിൽ രമേഷ് അരവിന്ദ് സംവിധാനംചെയ്ത സിനിമയാണ് 'ഉത്തമ വില്ലൻ'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP