Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

നീലേശ്വരം ഗവ ആശുപത്രിയിൽ പെരുന്നാൾ വിരുന്നൊരുക്കി എസ്വൈഎസ് പുഞ്ചാവി സാന്ത്വനം യൂണിറ്റ്

നീലേശ്വരം ഗവ ആശുപത്രിയിൽ പെരുന്നാൾ വിരുന്നൊരുക്കി എസ്വൈഎസ് പുഞ്ചാവി സാന്ത്വനം യൂണിറ്റ്

കാഞ്ഞങ്ങാട്: ചെറിയ പെരുന്നാൾ ദിനത്തിലും ഭക്ഷണപൊതി വിതരണം ചെയ്ത് പുഞ്ചാവി എസ്വൈഎസ് സാന്ത്വനം യൂണിറ്റ്.നീലേശ്വരം ഗവ: ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും വിഭവസമൃദ്ധമായ അന്നമൊരുക്കിയാണ് പുഞ്ചാവി എസ്വൈഎസ് സാന്ത്വനം യൂണിറ്റ് പെരുന്നാൾ ദിനം ആഘോഷിച്ചത്.

സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകകൾ തീർത്ത് നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന എസ്വൈഎസ് സാന്ത്വനത്തിന് കീഴിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് പുഞ്ചാവി യിലെ എസ്വൈഎസ് യൂണിറ്റാണ് പെരുന്നാൾ ദിനത്തിൽ വേറിട്ടൊരു കാരുണ്യ പ്രവർത്തനം ഒരുക്കിയത്

പ്രവാചകർ പഠിപ്പിച്ച ചര്യകളായ രോഗികളെ സന്ദർശിക്കുക, അവർക്കാവശ്യമായ സേവന സൗകര്യങ്ങൾ നൽകുക, അഗതികൾക്കും അശരണർക്കും ഭക്ഷണം കൊടുക്കുക തുടങ്ങിയ മാതൃക ഉൾകൊണ്ട് തന്നെയാണ് സന്തോഷത്തിന്റെ ദിനത്തിൽ ഹോസ്പിറ്റലിലെ മുഴുവൻ രോഗിക്കൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണം നടത്തിയത്

പുഞ്ചാവി യൂണിറ്റ് എസ്വൈഎസ് ജിസിസി ഭാരവാഹി ഷംസീർ ഹാജി സുബൈർ നജ്ജാത്ത് ഇവരുടെ നേത്രത്തത്തിൽ നീലേശ്വരം ഗവ:ഹോസ്പിറ്റൽ സുപ്രണ്ടിന് ഭക്ഷണ പൊതി നൽകിയാണ് ഭക്ഷണപൊതി വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്

എസ്വൈഎസ് പുഞ്ചാവി യൂണിറ്റ് അംഗങ്ങളായ സുബൈർ, അബൂബക്കർ,ഉബൈദ് ഹാജി,ഖാദർ സഖാഫി, മുഹമ്മദ്കുഞ്ഞി തോട്ടിൻപുറം,നദീർ അസ്ഹരി,സവാദ്, കലാം, മെഹ്ബൂബ്, മുഹമ്മദലി ,മഹ്മൂദ് അംജദി, മുനീർ, ഖലീൽ പുഞ്ചാവി തുടങ്ങി ഒട്ടേറെ പ്രവർത്തകർ പെരുന്നാൾ ദിനത്തിലും സേവന സജ്ജരായി ഭക്ഷണപൊതി വിതരണ സന്തോഷത്തിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP