Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

ഇന്ത്യൻ സ്‌കൂളിന് 5 പുതിയ സ്‌കൂൾ ബസുകൾ

ഇന്ത്യൻ സ്‌കൂളിന് 5 പുതിയ സ്‌കൂൾ ബസുകൾ

സ്വന്തം ലേഖകൻ

മനാമ: സ്‌കൂൾ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ അഞ്ച് പുതിയ ബസ്സുകൾ വാങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സ്‌കൂളിന്റെ അസാധാരണ ജനറൽ ബോഡി യോഗത്തിൽ സമഗ്രമായ ആലോചനയെ തുടർന്നാണ് പുതിയ ബസുകൾ വാങ്ങാനുള്ള തീരുമാനം അംഗീകരിച്ചത്.സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , അശോക് ലെയ്ലൻഡ് ബസുകളുടെ താക്കോൽ സ്‌കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ വൈ.കെ അൽമോയ്ദ് ആൻഡ് സൺസ് ജനറൽ മാനേജർ-ഹെവി എക്യുപ്മെന്റ് ജോർജ് കുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാൻഡുകളിലൊന്നായ അശോക് ലെയ്ലൻഡിന്റെ സമീപകാല അംഗീകാരം ഈ ഏറ്റെടുക്കലിന് മികവ് വർദ്ധിപ്പിക്കുന്നു.

ഇസാ ടൗൺ കാമ്പസിൽ നടന്ന ചടങ്ങിൽ അഡ്വ ബിനു മണ്ണിൽ വറുഗീസ് സ്‌കൂൾ ഡ്രൈവർമാരായ രാജൻ രാമൻ, ചെല്ലമുത്തു എൻ, ജഗദീശൻ പി, മുഹമ്മദ് ഇസ്മായിൽ, സോമൻ പിള്ള, ഷിജേഷ് തയ്യിൽ എന്നിവർക്ക് ബസിന്റെ താക്കോൽ കൈമാറി.സ്‌കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ,അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മുഹമ്മദ് നയാസ് ഉല്ല (ഗതാഗതം), ബോണി ജോസഫ് (ഫിനാൻസ് ആൻഡ് ഐടി), മിഥുൻ മോഹൻ (പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ്), ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, ട്രാൻസ്പോർട്ട് സൂപ്പർവൈസർ സുനിൽ കുമാർ, സ്‌കൂൾ മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, പിപിഎ കൺവീനർ പി എം വിപിൻ, മറ്റ് കമ്മ്യുണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു മിനിബസും രണ്ട് കാറുകളും കൂടി ഇന്ത്യൻ സ്‌കൂളിനു വേണ്ടി വാങ്ങും. പരിചയസമ്പന്നരായ ഡ്രൈവർമാരും ശ്രദ്ധയുള്ള നാനിമാരും വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. കൃത്യമായി ആസൂത്രണം ചെയ്ത ബസ് റൂട്ടുകൾ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കുമെന്നു സ്‌കൂൾ ഉറപ്പാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP