Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

റിപ്പോർട്ടർമാർ 'ഒരിക്കലും കരാർ പാലിക്കുന്നില്ല'പരാതിയുമായി പ്രസിഡന്റ് ബൈഡൻ

പി പി ചെറിയാൻ

വാഷിങ്ടൺ - റിപ്പോർട്ടർമാർ 'ഒരിക്കലും കരാർ പാലിക്കുന്നില്ല' എന്ന് പരാതിപ്പെട്ടുകൊണ്ട് പ്രസിഡന്റ് ബൈഡൻ. കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുമായുള്ള വ്യാഴാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഒരു പത്രപ്രവർത്തകൻ രണ്ടാമത്തെ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ബൈഡന്റെ പ്രതികരണം. വൈറ്റ് ഹൗസ് പ്രസ് കോർപ്‌സിനെ ഇതിന്റെ പേരിൽ വിമർശികുകയും ചെയ്തു

ഹെയ്തിയിൽ യുഎസ് പിന്തുണയുള്ള സമാധാന പരിപാലന ശ്രമങ്ങളെ കുറിച്ച് ആദ്യം ചോദിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതി തിങ്കളാഴ്ച സമർപ്പിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് അപേക്ഷയെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം.

81-കാരനായ ബൈഡൻ 32 മിനിറ്റ് പരിപാടിയിൽ ആശയക്കുഴപ്പവും പ്രകോപനവും ആവർത്തിച്ച് പ്രകടിപ്പിക്കുകയും തന്റെ വൈസ് പ്രസിഡന്റിനെ 'പ്രസിഡന്റ് കമലാ ഹാരിസ്' എന്ന് തെറ്റായി പരാമർശിക്കുകയും ചെയ്തു -റിപ്പോർട്ടറുടെ രണ്ടാമത്തെ ചോദ്യം തടയാൻ ശ്രമിക്കുന്നതിന് മുമ്പ് കുറഞ്ഞത് എട്ടു തവണയെങ്കിലും ബൈഡൻ തെറ്റ് വരുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP