Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോൺഫറൻസിന്‌ ഷിക്കാഗോയിൽ തുടക്കമായി

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോൺഫറൻസിന്‌ ഷിക്കാഗോയിൽ തുടക്കമായി

ഷിക്കാഗോ: പ്രവാസ മണ്ണിൽ മലയാള മാദ്ധ്യമ മുന്നേറ്റത്തിന്‌ പുത്തൻ പടവുകളൊരുക്കി ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ആറാമത്‌ കോൺഫറൻസിന്‌ ചിക്കാ ഗോയിൽ തിരിതെളിഞ്ഞു. നാട്ടിൽ നിന്നെത്തിയ രാഷ്‌ട്രീയ, ഭരണ നേതൃത്വവും മാദ്ധ്യമ കുലപതികളും ഇവിടുത്തെ മാദ്ധ്യമ പ്രവർത്തകരും വൻ ജനസമൂഹവും സാക്ഷികളായി നിന്ന ചടങ്ങിൽ ഗവൺമെന്റ്‌ചീഫ്‌ വിപ്പും ഇരിങ്ങാലക്കുട എംഎ‍ൽഎയുമായ തോമസ്‌ ഉണ്ണിയാടനാണ്‌ നിലവിളക്ക്‌ കൊളുത്തി കോൺഫറൻസിന്‌ പ്രഭ പകർന്നത്‌. റാന്നി എം. എൽ.എ രാജു എബ്രഹാം, നോർക്ക സെക്രട്ടറി റാണി ജോർജ്‌ ഐ.എ.എസ്‌, വനിതാ ക മ്മിഷൻ അംഗവും കോൺഗ്രസ്‌ നേതാവുമായ ഷാഹിദ കമാൽ, ഗുരുരത്‌നം ജ്‌ഞാന ത പസ്വി, ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ദേശീയ പ്രസിഡന്റ്‌ടാജ്‌ മാത്യു, അഡ്‌വൈസറി ബോർഡ്‌ ചെയ ർമാൻ മാത്യു വർഗീസ്‌ തുടങ്ങിയവർ ദീപം പകർന്നു. കൈരളി ടി.വി മാനേജിങ്‌ ഡയറ ക്‌ടർ ജോൺ ബ്രിട്ടാസ്‌, കേരള പ്രസ്‌ അക്കാഡമി ചെയർമാനും ദീപികയുടെ ലീഡർ റൈ റ്ററുമായ സേർജി ആന്റണി, ഏഷ്യാനെറ്റ്‌ ന്യൂസ്‌ കോഓർഡിനേറ്റിങ്‌ എഡിറ്റർ ഇൻ ചാർജ്‌ പി.ജി സുരേഷ്‌കുമാർ, മനോരമ ഓൺലൈൻ കണ്ടന്റ്‌കോഓർഡിനേറ്റർ സന്തോഷ്‌ ജോർ ജ്‌ ജേക്കബ്‌, കുക്ക്‌ കൗണ്ടിങ്‌ കമ്മീഷണർ റിച്ചാർഡ്‌ ബോയികിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിസ്‌മയാവഹമായ വളർച്ചയാണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ നേടിയിരിക്കുന്നതെന്ന്‌ തോമസ്‌ ഉ ണ്ണിയാടൻ അനുസ്‌മരിച്ചു. കോൺഫറൻസിൽ പങ്കെടുക്കുന്നത്‌ ആദ്യമാണെങ്കിലും ഇന്ത്യ പ്രസ്‌ക്ലബ്ബിനെക്കുറിച്ച്‌ ഒരുപാട്‌ കേട്ടറിഞ്ഞിട്ടുണ്ട്‌. എക്കാലവും ഉണ്ടായിട്ടുള്ള ശക്‌തമായ നേതൃത്വവും അംഗങ്ങൾ തമ്മിലുള്ള അസൂയാവഹമായ സൗഹൃദവുമാണ്‌ ഇന്ത്യ പ്രസ്‌ക്ല ബ്ബിന്റെ ശക്‌തി. ഇത്‌ തുടർന്നും ഉണ്ടാകട്ടെയെന്ന്‌ തോമസ്‌ ഉണ്ണിയാടൻ ആശംസിച്ചു.

അമേരിക്കയിലെ മലയാള മാദ്ധ്യമരംഗം ശക്‌തമായി മുന്നേറുന്നുവെന്ന്‌ ഇവിടെ നടത്തി യിട്ടുള്ള സന്ദർശനങ്ങളിൽ നിന്നും മനസിലായിട്ടുള്ളതാണ്‌. അടുത്തയിടെ താനും പങ്കാ ളിയായ രാഷ്‌ട്രീയ ചലനങ്ങൾ കേരളത്തിലെ ആളുകൾ അറിഞ്ഞതു പോലെ തന്നെ ഇവി ടുള്ളവരും മനസിലാക്കിയതായി അറിയാൻ കഴിഞ്ഞു. ഇവിടുത്തെ മാദ്ധ്യമങ്ങളുടെ പ്രവ ർത്തന മികവു തന്നെയാണ്‌ ഈ വാർത്തയുടെ പ്രചാരത്തിനും വിശകലനങ്ങൾക്കും വഴി യൊരുക്കിയത്‌.

കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളിൽ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ചർച്ചാ വിഷയം തന്നെയാ ണെന്ന്‌ റാന്നി എംഎ‍ൽഎ രാജു എബ്രഹാം ആശംസാ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇ ന്ത്യ പ്രസ്‌ക്ലബ്ബിന്റെ ക്ഷണക്കത്ത്‌ ബഹുമതിയായാണ്‌ രാഷ്‌ട്രീയ നേതൃത്വം കരുതുന്നത്‌. സമീപകാല രാഷ്‌ട്രീയ സംഭവ വികാസങ്ങൾ അമേരിക്കൻ മലയാളികൾ അറിയുകയും അപഗ്രഥിക്കുകയും ചെയ്‌തത്‌ ഇവിടുത്തെ മാദ്ധ്യമ പ്രവർത്തനത്തിന്റെ ചടുലതയാണ്‌ തെ ളിയിക്കുന്നതെന്ന്‌ രാജു എബ്രഹാം പറഞ്ഞു.

വിദേശ മണ്ണിൽ മലയാളത്തിന്റെ സംസ്‌കാരം ഇത്രയും ശക്‌തമായ നിലനിൽക്കുന്നത്‌ അ ത്‌ഭുതപ്പെടുത്തുന്നതായി നോർക്ക സെക്രട്ടറി റാണി ജോർജ്‌ ചൂണ്ടിക്കാട്ടി. ഇവിടുള്ള മാ ധ്യമ പ്രവർത്തകരെ ഏകോപിപ്പിക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ സേവനങ്ങൾ പ്രശംസനീ യമാണ്‌.

വനിതാ കമ്മിഷൻ അംഗവും കോൺഗ്രസ്‌ നേതാവുമായ ഷാഹിദ കമാൽ, ജോൺ ബ്രി ട്ടാസ്‌, സേർജി ആന്റണി, ഗുരുരത്‌നം ജ്‌ഞാന തപസ്വി, പി.ജി സുരേഷ്‌കുമാർ, സന്തോഷ്‌ ജോർജ്‌ ജേക്കബ്‌, അഡ്‌വൈസറി ബോർഡ്‌ ചെയർമാൻ മാത്യു വർഗീസ്‌, ഫോമ പ്രസി ഡന്റ്‌ആനന്ദൻ നിരവേൽ, ഫൊക്കാനയുടെ മുൻ പ്രസിഡന്റ്‌മറിയാമ്മ പിള്ള, ലാന പ്രസി ഡന്റ്‌ഷാജൻ ആനിത്തോട്ടം തുടങ്ങിയവർ സംസാരിച്ചു. കൺവൻഷൻ ചെയർമാൻ ജോസ്‌ കണിയാലി സ്വാഗതവും ടാജ്‌ മാത്യു അധ്യക്ഷ പ്രസംഗവും നടത്തി. അനിലാൽ ശ്രീനിവാ സനും ജോസ്‌ കാടാപുറവുമായിരുന്നു എംസിമാർ. തുടർന്ന്‌ കൾച്ചറൽ പ്രോഗ്രാം നടന്നു. ബിജു സഖറിയയും ചാക്കോ മറ്റത്തിൽപറമ്പിലുമായിരുന്നു കൾച്ചറൽ പ്രോഗ്രാമിന്റെ എം സിമാർ. ചടങ്ങിനെത്തിയ സംഘടനാ നേതാക്കളെ ജോസ്‌ കണിയാലി പരിചയപ്പെടുത്തി.

രാവിലെ സെമിനാറുകളോടെയാണ്‌ പ്രസ്‌ക്ലബ്ബ്‌ കോൺഫറൻസിന്‌ ഔപചാരിക തുടക്ക മായത്‌ സേർജി ആന്റണി പത്രസ്വാതന്ത്ര്യവും കോർപ്പറേറ്റുകളുടെ ആധിപത്യവും എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. ജോർജ്‌ ജോസഫ്‌ മോഡറേറ്ററായിരുന്നു. റെജി ജോർജ്‌, സിറിയക്‌ കൂവക്കാട്ടിൽ, ജോൺ ഇലക്കാട്ട്‌, സുനിൽ തൈമറ്റം, സ്‌റ്റാൻലി കളരിക്കമുറിയി ൽ, സ്‌റ്റീഫൻ കിഴക്കേക്കൂറ്റ്‌ എന്നിവർ പാനലിസ്‌റ്റുകളായിരുന്നു. ഉച്ചക്കുശേഷം സന്തോ ഷ്‌ ജോർജ്‌ ജേക്കബ്‌ പുതിയ തലമുറയും നവമാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ സെമി നാർ അവതരിപ്പിച്ചു. മാത്യു വർഗീസ്‌ മോഡറേറ്ററായിരുന്നു. ജെയ്‌മോൻ നന്തികാട്ട്‌, മറി യാമ്മ പിള്ള, ജോയിച്ചൻ പുതുക്കുളം, സണ്ണി പൗലോസ്‌, എബ്രഹാം മാത്യു, ജയിംസ്‌ വർഗീസ്‌ എന്നിവരായിരുന്നു പാനലിസ്‌റ്റുകൾ. അമേരിക്കയിലെ മലയാള മാദ്ധ്യമങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചാ സമ്മേളനവും നടന്നിരുന്നു. മീനു എലിസബത്ത്‌ മോഡറേറ്ററായിരുന്നു. ഡോ. ജോർജ്‌ കാക്കനാട്ട്‌, ജോർജ്‌ ജോസഫ്‌, ടാജ്‌ മാത്യു, കെ.എം ഈപ്പൻ, ജോസ്‌ കാടാപുറം എന്നിവർ വിഷയം അപഗ്രഥിച്ച്‌ സംസാരിച്ചു. ഡോ. മാണി സ്‌കറിയ, രാജു കുന്നത്ത്‌ എന്നിവരുടെ നേതൃത്വത്തിലും സെമിനാർ നടത്തപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP