Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

മല്ലപ്പള്ളി സംഗമത്തിന്റെ ക്രിസ്മസ് കാരൾ റൗണ്ട്‌സ് നവംബർ 30 മുതൽ

മല്ലപ്പള്ളി സംഗമത്തിന്റെ ക്രിസ്മസ് കാരൾ റൗണ്ട്‌സ് നവംബർ 30 മുതൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപള്ളി നിവാസികളുടെ കൂട്ടയ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ക്രിസ്മസ് കാരൾ റൗണ്ട്‌സ് നവംബർ 30 നു (വെള്ളി) ആരംഭിച്ചു തുടർന്ന് ഡിസംബർ 1,14,15 തീയതികളിലും നടത്തപെടുന്നതാണ്.

സംഗമത്തിന്റെ അംഗങ്ങളുടെയും സ്‌നേഹിതരുടെയും ഭവനങ്ങളിൽ ഈ ദിവസങ്ങളിൽ ക്രിസ്മസ് സന്ദേശം എത്തിക്കുന്നതിനും അത് വഴി സമാഹരിക്കുന്ന സംഭാവനകൾ അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നതാണെന്നും സെക്രട്ടറി റെസ്ലി മാത്യു അറിയിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ സമാഹരിച്ച തുക കൊണ്ട് മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ടു പ്രൊഫഷണൽ വിദ്യാർത്ഥികളെ ( ബി.എസ്.സി നഴ്‌സിങ്) സ്‌പോൺസർ ചെയ്തു പഠിപ്പിക്കുന്നതിനു കഴിഞ്ഞു. ഈ വർഷത്തെ കരോൾ റൗണ്ട്‌സ് വഴി സമാഹരിക്കുന്ന തുക പുതിയതായി രണ്ടു ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥികളുടെ പഠന ചെലവ്ക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വർഷത്തെ ക്രിസ്മസ് കാരൾ റൗണ്ട്‌സിനു സംഗമത്തിന്റെ എല്ലാ അംഗങ്ങളുടെയും, ഹൂസ്റ്റണിലെ എല്ലാ മല്ലപ്പള്ളി നിവാസികളുടെയും സഹായ സഹകരണ ങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നു പ്രസിഡണ്ട് ചാക്കോ നൈനാൻ, ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ചാക്കോ നൈനാൻ - 832 661 7555

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP