Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

മൂന്ന് വർഷം കൂടുമ്പോൾ ഭൂമിയെ തൊട്ട് പായുന്നതുകൊടുമുടിയേക്കാൾ വലുപ്പമുള്ള ഭീകരൻ ഉൽക്ക; തൊട്ടാൽ മനുഷ്യജീവൻ കത്തിയമരും; ഭൂമിയെ കാക്കാൻ ഇനി ദൈവത്തിന് മാത്രമെ കഴിയൂ

മൂന്ന് വർഷം കൂടുമ്പോൾ ഭൂമിയെ തൊട്ട് പായുന്നതുകൊടുമുടിയേക്കാൾ വലുപ്പമുള്ള ഭീകരൻ ഉൽക്ക; തൊട്ടാൽ മനുഷ്യജീവൻ കത്തിയമരും; ഭൂമിയെ കാക്കാൻ ഇനി ദൈവത്തിന് മാത്രമെ കഴിയൂ

തോ ഒരു ശക്തിയുടെ ബലത്തിലാണ് ഭൂമി പ്രപഞ്ചത്തിന്റെ പരിധിയില്ലാത്ത വിശാലതയിൽ കൃത്യമായി കറങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്റെ കറങ്ങലിന്റെ വേഗത കൂടുകയോ കുറയുകയോ ചെയ്താൽ ഭൂമി ആ നിമിഷം സൂര്യനിൽ ചെന്നിടിച്ച് തകരുമെന്നുറപ്പാണ്. ഭൂമിക്കൊപ്പം സൗരയൂഥത്തിന്റെ ഭ്രമണപഥങ്ങളിൽ നിരവധി ഗോളങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഉൽക്കകളും കറങ്ങുന്നുമുണ്ട്. തിരക്ക് പിടിച്ച ഹൈവേയിൽ ചെറുതും വലുതുമായ വാഹനങ്ങൾ വിവിധ വേഗതകളിൽ മുന്നോട്ട് കുതിക്കുന്നതിന് സമാനമാണ് സൗരയൂഥ ട്രാഫിക്ക്...!! . 

ഇവയിൽ ഏതെങ്കിലും ഗ്രഹങ്ങൾ ഭ്രമണപഥം തെറ്റിയാൽ അത് സൗരയൂഥത്തെ മൊത്തം ബാധിക്കുന്ന കൂട്ടിയിടിയിൽ വരെ കലാശിച്ചേക്കാം. എന്നാൽ ഭൂമിയുടെ കറക്കത്തിന്റെ താളം തെറ്റാൻ മറ്റെതെങ്കിലും ഒരു ഗ്രഹം കൂട്ടിയിടിക്കണമെന്നൊന്നുമില്ല. അൽപം വലുപ്പം കൂടിയ ഉൽക്കയിടിച്ചാലും ഭൂമിക്ക് താളം തെറ്റാം. വെറുതെ വിരട്ടാൻ പറയുകയല്ല. അത്തരത്തിലുള്ള ഒരു ഉൽക്ക ഓരോ മൂന്ന് വർഷം കൂടുന്തോറും ഭൂമിയെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ കടന്നു പോകുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഇത് വെറുമൊരു ഉൽക്കയല്ല കേട്ടോ.. ഏകദേശം ഒരു കൊടുമുടിയുടെയോ പർവതത്തിന്റെയോ വലുപ്പമുള്ള ഭീമാകാരനായ ഉൽക്കയാണത്രെ ഇത്. ഇതെങ്ങാൻ നിർഭാഗ്യവശാൽ ഭൂമിയെ ഒന്നു ചുംബിക്കുകയാണെങ്കിൽ പിന്നെ ഭൂമിയിൽ ജീവന്റെ കണിക പോലും അവശേഷിക്കില്ലെന്നുറപ്പാണ്. ഈ ഭീഷണിക്ക് മുമ്പിൽ മനുഷ്യൻ കൃമിസമാനം നിസ്സഹയാനാകവെ ദൈവത്തിന് മാത്രെ ഹരിതഗ്രഹത്തെ രക്ഷിക്കാനാകൂ എന്നതിൽ സംശയമില്ല.

മൂന്നു വർഷത്തിലൊരിക്കൽ ഭൂമിയെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഒരു ഭീമൻ ഉൽക്ക കടന്ന് പോകുന്നുണ്ടെന്ന കണ്ടിപിടിത്തം നടത്തിയിരിക്കുന്നത് റഷ്യൻ ശാസ്ത്രജ്ഞനായ വ്‌ലാദിമർ ലിപുനോവാണ്. മോസ്‌കോ സ്‌റ്റേററ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് ഇദ്ദേഹം. 2014 യുആർ116 എന്നാണീ ഭീമൻ ഉൽക്കയ്ക്ക് അദ്ദേഹം പേര് നൽകിയിരിക്കുന്നത്. എന്നാൽ ഇത് മൂലം ഉടനടി ഒരു ഭീഷണിയൊന്നും ഭൂമിക്കില്ലെങ്കിലും ഇത് ഭൂമിയെ ഇടിച്ച് തകരാറിലാക്കാൻ കെൽപ്പുള്ള ഉൽക്കയാണെന്നാണ് വ്‌ലാദിമർ ലിപുനോവ് പറയുന്നത്. 2013ൽ ഒരു ബസിന്റെ വലുപ്പമുള്ള ഒരു ഉൽക്ക റഷ്യയിൽ വീണ് കനത്ത നാശനഷ്ടമുണ്ടായിരുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പർവത സമാനമായ ഉൽക്കയിടിച്ചാൽ ഇതിനെക്കാൾ ആയിരക്കണക്കിന് ഇരട്ടി ശക്തിയുള്ള സ്‌ഫോടനമാണുണ്ടാവുകയെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. 2014 യുആർ116 പോലുള്ള ഭീമൻ ഉൽക്കകളുടെ സഞ്ചാരപഥത്തിന്റെ വലുപ്പം മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നാണ് ലിപുനോവ് പറയുന്നത്. മറ്റ് ഗ്രഹങ്ങളുടെ ആകർഷണബലം ഇത്തരം ഉൽക്കകളുടെ സഞ്ചാരപഥത്തിൽ സ്ഥിരമായി മാറ്റം വരുത്തുന്നതിലാണിത്. കണക്ക് കൂട്ടലിലുണ്ടാകുന്ന ഒരു ചെറിയ പിഴവ് പോലും വൻ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതിനാൽ ഈ ഉൽക്കയെ സ്ഥിരമായി നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.

2014 യുആർ 116ന്റെ ശരിയാ സഞ്ചാരപഥം നിർണയിക്കുക സാധ്യമല്ലെന്നും എന്നാൽ ഇത് ഭൂമി, ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയേറെയാണെന്നും ലിപുനോവ് പറയുന്നു. എന്നാൽ പുതിയ കണ്ടുപിടിത്തം കാര്യമായ ഭീഷണിയൊന്നുമുയർത്തുന്നില്ലെന്നാണ് നാസ പറയുന്നത്. ഈ ഉൽക്ക മൂന്ന് വർഷത്തിലൊരിക്കൽ ഭൂമിയുടെ സമീപത്ത് കൂടെ കടന്ന് പോകുന്നുണ്ടെങ്കിലും ഒരു കൂട്ടിയിടി ഉണ്ടാകും വിധം ഭൂമിയുടെ ഭ്രമണപഥത്തെ ഇത് സ്പർശിക്കുന്നില്ലെന്നാണ് നാസ പറയുന്നത്. ആറ് വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഒരു ഉൽക്കയ്ക്ക് സമാനമാണ് ഈ വർഷം ഒക്ടോബർ 27ന് കണ്ടെത്തിയ ഉൽക്കയുമെന്നാണ് മൈനർ പ്ലാനറ്റ് സെന്റർ ഇൻ കേംബ്രിഡ്ജ് മസാച്ചുസെറ്റ്‌സിലെ ഡയറക്ടറായ ടിം സ്പാർ പറയുന്നത്. ഈ രണ്ടുവാദഗതികളെയും ഉപയോഗിച്ച് ഈ ഉൽക്കയുടെ ഭാവിയിലെ ചലനങ്ങളെ പറ്റി നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലുള്ള നിയർ എർത്ത് ഒബ്ജക്ട് പ്രോഗ്രാം ഓഫീസിലെ സെൻട്രി സിസ്റ്റം നിർമ്മിച്ച ഓട്ടോമാറ്റിക് കമ്പ്യൂട്ടേഷനിലൂടെ കണക്ക് കൂട്ടിയിരുന്നു. അടുത്ത 150 വർഷങ്ങൾക്കുള്ളിൽ ഭൂമിക്കോ മറ്റേതെങ്കിലും ഗ്രഹത്തിനോ ഈ ഉൽക്ക ഭീഷണിയുയർത്തുമെന്നാണ് ഇതിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ആസ്‌ട്രോയ്ഡുകൾ ഭൂമിക്ക് ഉയർത്തുന്ന ഭീഷണികളെപ്പറ്റി ലോകത്തിന് മുന്നറിയിപ്പ് നൽകാനായി ജ്യോതി ശാസ്ത്രജ്ഞന്മാരും റോക്ക്സ്റ്റാറുകളും കഴിഞ്ഞയാഴ്ച ഒന്നിച്ച് കൂടിയിരുന്നു. നൂറിലധികം ശാസ്ത്രജ്ഞന്മാരും ആസ്‌ട്രോനട്ടുകളും ഇതിനോടനുബന്ധിച്ച് ഒരു പ്രഖ്യാപനത്തിൽ ഒപ്പ് വച്ചിരുന്നു. ഭൂമിക്ക് ഭീഷണിയുയർത്തുന്ന ഉൽക്കകൾ പോലുള്ള വസ്തുക്കളെ നേരിടുന്നതിനെപ്പറ്റിയായിരുന്നു ഈ പ്രഖ്യാപനം. ഡോ. ബ്രിയാൻ മേ മുതൽ ക്രിസ് ഹാഡ്ഫീൽഡ് വരെയുള്ള ശാസ്ത്രജ്ഞന്മാർ ഈ പ്രഖ്കയാപനത്തിൽ ഒപ്പ് വച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2015 ജൂൺ 30ന് ഒരു ലൈവ്എയ്ഡ് സ്‌റ്റൈൽ കോൺസേർട്ടും നിശ്ചയിച്ചിട്ടുണ്ട്. ആസ്‌ട്രോയ്ഡ് അവേർനസ് ഡേ എന്നാണീ ദിവസം അറിയപ്പെടുന്നത്. 1908ൽ സൈബീരിയയിൽ താൻഗുസ്‌ക ഉൽക്ക പതിച്ച ദിനത്തിന്റെ വാർഷികദിനവുമാണിത്. അടുത്ത കാലത്ത് ഭൂമിയിൽ പതിച്ച ഏറ്റവും വലിയതും ഭീകരവുമായ ഉൽക്കയായിരുന്നു ഇത്. 2000 ചതുരശ്രകിലോമീറ്റർ സ്ഥലമാണീ ഉൽക്കാപതനത്തിൽ നശിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP