Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

പൊതുചടങ്ങിനിടെ സൽമാനെ അപമാനിച്ച ഗായകൻ അരിജിത്ത് സിങിന്റെ പാട്ട് സുൽത്താനിൽ നിന്ന് ഒഴിവാക്കുമെന്ന് സൂചന; സല്ലുവിനൊട് പരസ്യമായി മാപ്പപേക്ഷിച്ച് ഹിറ്റ് ഗായകൻ

പൊതുചടങ്ങിനിടെ സൽമാനെ അപമാനിച്ച ഗായകൻ അരിജിത്ത് സിങിന്റെ പാട്ട് സുൽത്താനിൽ നിന്ന് ഒഴിവാക്കുമെന്ന് സൂചന; സല്ലുവിനൊട് പരസ്യമായി മാപ്പപേക്ഷിച്ച് ഹിറ്റ് ഗായകൻ

ബോളിവുഡിൽ ഹിറ്റ് ഗാനങ്ങൾ വിരിയിച്ച പാട്ടുകാരനാണ് അരിജിത്ത് സിങ്.അബ് തും ഹി ഹോ' എന്ന ആഷികി ടു സിനിമയിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പ്രണയഗാനമെന്നാണ് ഈ ഗാനത്തെ ഏവരും വിശേഷിപ്പിച്ചത്. മേരികോം, സിറ്റിലൈറ്റ്‌സ്, ദിഷ്‌കിയാവോൺ, ഏക് വില്ലൻ, ഗുണ്ടെ, ഹോളിഡെ, ഹാപ്പി ന്യൂയർ തുടങ്ങിയ ചിത്രങ്ങളില്ലെല്ലാം പാടിയ അരിജിത് ഏറ്റവും ഒടുവിൽ സൽമാൻ ചിത്രം സുൽത്താലിൽ ഒരു കിടിലം പാട്ടു പാടിയതിന്റെ സന്തോഷത്തിലാണ്. എന്നാൽ ഈ സന്തോഷ്ത്തിനിടയ്ക്ക്ാണ് തന്റെ പാട്ട് സുൽത്താനിൽ നിന്ന് ഒഴിവാക്കുമെന്ന വാർത്ത പരക്കുന്നത്.

സൽമാന്റെ അപ്രീതിക്ക് പാത്രമായതാണ് അരിജിത്തിന്റെ കഷ്ടകാലത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സൽമാനുമായുള്ള പിണക്കം തീർക്കാർ കഴിയാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന അരിജിത്ത് ഒടുവിൽ പരസ്യമായ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെയാണ് അരിജിത് സൽമാനോട് ക്ഷമാപണം നടത്തിയത്. പുതിയ ചിത്രമായ സുൽത്താനിൽ താൻ പാടിയ പാട്ട് നിലനിർത്തണമെന്ന് ഇതിൽ അരിജിത് സൽമാനോട് അപേക്ഷിച്ചു.

എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും അടുത്തിടെ നടന്ന ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ടാണ് സൽമാന്റെ പിണക്കത്തിന് അരിജിത് പാത്രമായതെന്നാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നൽകുന്ന സൂചന. ഇതേ തുടർന്ന് സൽമാൻ തന്റെ പുതിയ ചിത്രമായ സുൽത്താനിൽ അരിജിത് പാടിയ പാട്ട് സൽമാൻ മറ്റൊരാളെ കൊണ്ട് പാടിച്ചതായും വ്യക്തമാകുന്നു. സൽമാന് ഒരു തുറന്ന കത്ത് എന്ന പേരിൽ അരിജിത്ത് നടത്തിയ പോസ്റ്റിൽ താൻ സുൽത്താനിൽ പാടിയ പാട്ട് കളയരുതെന്നും സൽമാനോട് അപേക്ഷിക്കുന്നുണ്ട്.

അടുത്തിടെ നടന്ന സംഗീത പരിപാടിയിൽ നടന്ന ഏതോ സംഭവത്തിൽ സൽമാന് അരിജിത്തിൽ നിന്നും അപമാനം നേരിടേണ്ടി വന്നിരുന്നതായും ഇക്കാര്യത്തിൽ പല തവണ മാപ്പു പറഞ്ഞിട്ടും അരിജിത് എടുക്കുന്നില്ലെന്നും വ്യക്തമാകുന്നുണ്ട്. നിതാ അംബാനിയുടെ പാർട്ടിയിൽ വച്ച് സൽമാനെ കണ്ടപ്പോഴും അരിജിത്തിന്റെ മാപ്പപേക്ഷ സൽമാൻ നിരസിക്കുകയായിരുന്നെന്നും പറയുന്നുണ്ട്. എന്തായാലും സൽമാനുള്ള തുറന്ന കത്ത് അരിജിത്ത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP