Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഐപിഎൽ ഫൈനലിലും വനിതാ ലീഗ് ഫൈനലിലും ഒരേ സ്‌കോർബോർഡ്; ഇരു മത്സരങ്ങളിലും കിരീടം ഉയർത്തിയത് 'ഇന്ത്യൻ' ക്യാപ്റ്റന്മാർ; പരാജയപ്പെടുത്തിയത് 'ഓസ്‌ട്രേലിയൻ' ക്യാപ്റ്റന്മാരെ; കലാശപ്പോരിലെ അപൂർവത

ഐപിഎൽ ഫൈനലിലും വനിതാ ലീഗ് ഫൈനലിലും ഒരേ സ്‌കോർബോർഡ്; ഇരു മത്സരങ്ങളിലും കിരീടം ഉയർത്തിയത് 'ഇന്ത്യൻ' ക്യാപ്റ്റന്മാർ; പരാജയപ്പെടുത്തിയത് 'ഓസ്‌ട്രേലിയൻ' ക്യാപ്റ്റന്മാരെ; കലാശപ്പോരിലെ അപൂർവത

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലും പ്ലേഓഫിലുമെല്ലാം റൺമല ഉയർത്തി എതിരാളികളെ വിറപ്പിച്ച സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നിഴൽപോലുമായിരുന്നില്ല ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നേരിടേണ്ടി വന്നത്. മിച്ചൽ സ്റ്റാർക്കും ആന്ദ്രെ റസലും ഹർഷിത് റാണയും ചേർന്ന് പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് ലൈനപ്പിന്റെ അടിവേര് മാന്തിയപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന ഹൈദരാബാദിനെയാണ് കണ്ടത്. അനായാസം വിജയലക്ഷ്യം മറികടന്ന് ഐപിഎൽ കിരീടം സ്വന്തമാക്കാനും ശ്രേയസ് അയ്യർക്കും സംഘത്തിനുമായി.

ഐപിഎല്ലിൽ മൂന്നാം തവണയും കിരീടമുയർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് കൊൽക്കത്ത തോൽപ്പിച്ചത്. കൊൽക്കത്തയ്ക്ക് നേട്ടമായത് ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണ്. മുമ്പ് രണ്ട് കൊൽക്കത്തയെ ക്യാപ്റ്റനായി കിരീത്തിലേക്ക് നയിച്ചിട്ടുള്ള ഗംഭീറീന് മെന്ററായും ടീമിനെ വിജയത്തിലേക്ക് നയിക്കാനായി. മെന്ററായുള്ള ആദ്യ വരവിൽ തന്നെ ഗംഭീർ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കൊൽക്കത്ത ജയിക്കുമ്പോൾ സ്‌കോർബോർഡാണ് ഏറെ രസകരം. ഇക്കഴിഞ്ഞ വനിതാ ഐപിഎൽ ഫൈനലിന്റെ സ്‌കോർബോർഡുമായി വലിയ ബന്ധമുണ്ട്, ഐപിഎൽ ഫൈനലിന്റെ സ്‌കോർബോർഡിനും. ഫൈനലിൽ ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത തകർത്തത്. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറിൽ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 10.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഹൈദരാബാദിനെ നയിച്ചത് ഓസ്ട്രേലിയൻ ക്യാപ്റ്റനാണ്. കൊൽക്കത്തയുടേത് ഇന്ത്യൻ താരമായ ക്യാപ്റ്റനും.

ഇനി വനിതാ ഐപിഎൽ ഫൈനലിലേക്ക് വരാം. ഫൈനലിലെത്തിയ ആർസിബിയെ നയിച്ചത് സ്മൃതി മന്ദാന. ഡൽഹി കാപിറ്റൽസിനെ നയിച്ചത് ഓസ്ട്രേലിയൻ താരം മെഗ് ലാന്നിങ്. ടോസ് നേടിയ ലാന്നിങ്, കമ്മിൻസിനെ പോലെ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ ഹൈദരാബാദ് പുറത്തായത് പോലെ 18.3 ഓവറിൽ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത എട്ട് വിക്കറ്റിന് ജയിച്ചത് പോലെ ആർസിബിയും ഇത്രയും വിക്കറ്റിന് ജയിച്ചു. അത്ഭുതപ്പെടുത്തുന്ന യാദൃശ്ചികത.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറിൽ 113-ന് പുറത്ത്. ക്യാപ്റ്റൻ പാറ്റ് കമിൻസ് (16 പന്തിൽ 24) ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ലക്ഷ്യം മറികടക്കാൻ പത്തോവറും ചില്ലറ പന്തുകളും മാത്രമേ വേണ്ടിവന്നുള്ളൂ.

കൊൽക്കത്ത 10.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടി ലക്ഷ്യം ഭേദിച്ചു. ഓപ്പണർ റഹ്‌മാനുള്ള ഗുർബാസും വെങ്കടേഷ് അയ്യരും രണ്ടാം വിക്കറ്റിൽ നടത്തിയ പോരാട്ടമാണ് കൊൽക്കത്തൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. വെങ്കടേഷ് അയ്യർ 26 പന്തുകളിൽ 52 റൺസ് നേടി.

വെങ്കടേഷ് തന്നെയാണ് വിജയറൺ കുറിച്ചത്. റഹ്‌മാനുള്ള ഗുർബാസ് 32 പന്തിൽ 39 റൺസ് നേടി.സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ രണ്ടാം ഓവറിൽ സുനിൽ നരെയ്ൻ (2 പന്തിൽ 6) പുറത്തായതാണ് കൊൽക്കത്തയ്ക്കേറ്റ തിരിച്ചടി. ഒൻപതാം ഓവറിൽ ഗുർബാസും പുറത്തായി. ശ്രേയസ് അയ്യരായിരുന്നു (3 പന്തിൽ 6) വിജയസമയത്ത് വെങ്കടേഷിനൊപ്പം ക്രീസിൽ.

ഐ.പി.എൽ. ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറാണ് ഹൈദരാബാദിന്റേത്. പവർപ്ലേയിലെ മൂന്നോവറിൽ അഭിഷേക് ശർമയെയും ത്രിപാഠിയെയും പുറത്താക്കിയ മിച്ചൽ സ്റ്റാർക്കാണ് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. സീസണിലെ ആദ്യ കളികളിൽ കൈയഴിഞ്ഞ് റൺസ് വഴങ്ങിയ സ്റ്റാർക്ക്, അവസാനത്തിലെത്തിയതോടെ കൊൽക്കത്തയുടെ ഏറ്റവും വിശ്വസനീയ ബൗളറായി. 14 റൺസ് മാത്രമാണ് സ്റ്റാർക്ക് വഴങ്ങിയത്. ഇതിനിടെ അപകടകാരിയായ ട്രാവിസ് ഹെഡിനെ രണ്ടാം ഓവറിൽ വൈഭവ് അറോറയും മടക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറിൽ 113 റൺസിന് പുറത്തായി. ക്യാപ്റ്റൻ പാറ്റ് കമിൻസ് (19 പന്തിൽ 24) ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ആന്ദ്രെ റസൽ, മിച്ചൽ സ്റ്റാർക്ക് ഉൾപ്പെടെയുള്ള ബൗളർമാരാണ് കൊൽക്കത്തയുടെ വിജയലക്ഷ്യത്തിലേക്കുള്ള വേഗം കുറച്ചത്.

സ്റ്റാർക്കിന്റെ ഓപ്പണിങ് ഓവറിൽ ബൗൾഡായാണ് അഭിഷേക് മടങ്ങിയത് (5 പന്തിൽ 2). രണ്ടാം ഓവറെറിഞ്ഞ വൈഭവ് അറോറ, അവസാന പന്തിൽ ട്രാവിസ് ഹെഡിനെയും മടക്കി (0). ഗുർബാസിന്റെ കൈകളിലെത്തിയാണ് ഹെഡ് മടങ്ങിയത്. ഇതോടെ ഈ സീസണിലെ ഏറ്റവും വിഖ്യതരായ ഓപ്പണർമാർ ആറു റൺസിനിടെ പുറത്തായി. ഇതുകൊൽക്കത്തയ്ക്കുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല.

അഞ്ചാം ഓവറിൽ രാഹുൽ ത്രിപാഠിയും (13 പന്തിൽ 9) മടങ്ങി. പവർപ്ലേയിൽ ടീം നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും 40 റൺസ്. അതും ആറാം ഓവറിൽ 17 റൺസ് പിറന്നതുകൊണ്ട്. ആദ്യ അഞ്ചോവറിനിടെ പിറന്നത് ഒറ്റ ഫോറാണ്. ഏഴാം ഓവറിൽ നിതീഷ് റെഡ്ഢിയും പുറത്തായി (10 പന്തിൽ 13). 11ാം ഓവറിൽ എയ്ഡൻ മാർക്രമും (23 പന്തിൽ 20) പുറത്തായതോടെ ഹൈദരാബാദ് വലിയ പതനത്തിലേക്ക് കൂപ്പുകുത്തി. പത്തോവറിൽ 61 റൺസായിരുന്നു ടീം ടോട്ടൽ.

പിന്നീട് 12-ാം ഓവറിൽ ഷഹബാസ് അഹ്‌മദ് (7 പന്തിൽ 8), 13ാം ഓവറിൽ അബ്ദുൽ സമദ് (4), 15ാം ഓവറിൽ ഹെന്റിച്ച് ക്ലാസൻ (17 പന്തിൽ 16) എന്നിവരും പുറത്തായതോടെ ഹൈദരാബാദിന്റെ കഥ ഏതാണ്ട് കഴിഞ്ഞു. നരെയ്ൻ എറിഞ്ഞ 18-ാം ഓവറിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ജയദേവ് ഉനദ്കട്ടും റസലിന്റെ തൊട്ടടുത്ത ഓവറിൽ കമിൻസും മടങ്ങിയതോടെ ഹൈദരാബാദ് ടോട്ടൽ 113 ആയി.

2.3 ഓവറിൽ 19 റൺസ് വിട്ടുനൽകി മൂന്ന് വിക്കറഅറുകൾ നേടിയ ആന്ദ്രെ റസലും മൂന്നോവറിൽ 14 റൺസ് നൽകി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്കുമാണ് കൊൽക്കത്തൻ ബൗളർമാരിലെ ഹീറോ. ഹർഷിത് റാണ നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. വൈഭവ് അറോറയ്ക്കും സുനിൽ നരെയ്‌നും വരുൺ ചക്രവർത്തിക്കും ഓരോ വിക്കറ്റ്. പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് നേടാനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP