Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

കെപിസിസി സംസ്ഥാന ജാഥ നടക്കുന്നതിനാൽ നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂൾ മാറ്റണം; പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തുനൽകി; ബജറ്റ് അവതരണം രണ്ടിനാക്കണമെന്ന് ആവശ്യം

കെപിസിസി സംസ്ഥാന ജാഥ നടക്കുന്നതിനാൽ നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂൾ മാറ്റണം; പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തുനൽകി; ബജറ്റ് അവതരണം രണ്ടിനാക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂൾ മാറ്റണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്പീക്കർ എഎൻ ഷംസീറിന് കത്ത് നൽകി. ബജറ്റ് ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കെപിസിസി സംസ്ഥാന ജാഥ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം കത്ത് നൽകിയത്.

നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം ഈ മാസം 25ന് വിളിച്ചുചേർക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം പുനക്രമീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കൂടിയുള്ള കെപിസിസിയുടെ ലോക്സഭാ പ്രചാരണ ജാഥ ഫെബ്രുവരി അഞ്ച് മുതൽ 25വരെ നടക്കുകയാണ്.

ഈ ജാഥ കണക്കിലെടുത്ത് സഭാ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നും ബജറ്റ് അഞ്ചാം തീയതിയിൽ നിന്ന് രണ്ടിലേക്ക് മാറ്റി ബജറ്റിന്റെ പൊതു ചർച്ച 5,6, 7 തീയതികളിലേക്ക് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. 9 മുതൽ 25വരെയുള്ള തീയതികളിൽ യുഡിഎഫ് അംഗങ്ങൾക്ക് ജാഥയിൽ പങ്കെടുക്കുന്ന രീതിയിൽ അവസരം ഒരുക്കണമെന്നും കത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP