Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ആ വിഗ്രഹം ആർക്കു കൈമാറും? ദുരൂഹത നീക്കിയെങ്കിലും പഴശി പുഴയിൽ നിന്നും കണ്ടെത്തിയ ഗണേശ വിഗ്രഹം കൈമാറാനാവാതെ പൊലിസ്; ഇരിട്ടിയിലെ വിഗ്രഹക്കഥയുടെ ചുരുളഴിഞ്ഞപ്പോൾ വെട്ടിലായത് പൊലീസ്

ആ വിഗ്രഹം ആർക്കു കൈമാറും? ദുരൂഹത നീക്കിയെങ്കിലും പഴശി പുഴയിൽ നിന്നും കണ്ടെത്തിയ ഗണേശ വിഗ്രഹം കൈമാറാനാവാതെ പൊലിസ്; ഇരിട്ടിയിലെ വിഗ്രഹക്കഥയുടെ ചുരുളഴിഞ്ഞപ്പോൾ വെട്ടിലായത് പൊലീസ്

അനീഷ് കുമാർ

കണ്ണൂർ: കഴിഞ്ഞ ഞായറാഴ്‌ച്ച പുഴയിൽ കണ്ടെത്തിയ വിഗ്രഹം എന്തുചെയ്യണമെന്നറിയാതെ പൊലിസ്. വിഗ്രഹത്തിന്റെ ഉടമകളായി മൂന്നുപേരെ പൊലിസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും ഇതു സ്വീകരിക്കാൻ ഇവർ താൽപര്യം കാണിക്കാത്തതാണ് പൊലിസിനെ വെട്ടിലാക്കിയത്. പൊലിസ് സ്റ്റേഷനിൽ ഇനിയും വിഗ്രഹം സൂക്ഷിക്കാൻ ഇരിട്ടി പൊലിസിനും താൽപര്യമില്ല. ഇതു കാണുന്നതിനായി സന്ദർശകരായി ആളുകളെത്തുന്നതും തലവേദനയായിട്ടുണ്ട്.

ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് പഴശ്ശി ജലാശയത്തിൽ കണ്ടെത്തിയ ഗണേശ വിഗ്രഹവുമായി ബന്ധപ്പെട്ട ദുരൂഹത പൊലിസ് നടത്തിയ അന്വേഷണത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ചുരുളഴിക്കാൻ കഴിഞ്ഞിരുന്നു. ഇരിട്ടി പൊലിസ് ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം പഴശ്ശി ജലാശയത്തിൽ എത്താനിടയായ കാരണവും ഇത് ഇവിടെ എത്തിച്ചവരെപ്പറ്റിയുള്ള വിവരവും ലഭിക്കുന്നത്.

2010 ൽ ഇരിട്ടിയിലെ ഒരു ജൂവലറി ഉടമ കണ്ണൂരിൽ നടന്ന ഒരു ഫെയറിൽ നിന്നും വിലക്ക് വാങ്ങിച്ചതാണ് ഈ ലോഹ നിർമ്മിതമായ ഗണേശ വിഗ്രഹം. 6800 രൂപ വിലകൊടുത്തായിരുന്നു ഈ വിഗ്രഹം ഇയാൾ വാങ്ങിയത്. 2017 ൽ ജൂവലറി ഉടമയുടെ വീട്ടിൽ പൂജയ്ക്കായി എത്തിയ മുഴക്കുന്ന് ക്ഷേത്രത്തിലെ കർണ്ണാടക സ്വദേശിയായ പൂജാരി ഈ വിഗ്രഹം തനിക്കു തരുമോയെന്ന് ജൂവലറി ഉടമയോട് ചോദിക്കുകയും അദ്ദേഹം പൂജാരിക്ക് പ്രതിമ കൈമാറുകയും ചെയ്തു. പൂജാരി പ്രതിമ വീട്ടിലേക്കു കൊണ്ടുവരികയും വീട്ടിൽ വെച്ച് പൂജകൾ നടത്തുകയും ചെയ്തു. ഇതിനിടയിൽ വീട്ടിൽ പല അനർത്ഥങ്ങളും ഉണ്ടായതോടെ പ്രതിമയെ വീട്ടിനകത്തുനിന്നും പുറത്തെ വരാന്തയിലേക്ക് മാറ്റി.

രണ്ടാഴ്ചമുമ്പ് പഴയ സാധനങ്ങളെടുക്കാനായി വീട്ടിൽ എത്തിയ പുന്നാട് സ്വദേശി വിഗ്രഹം കാണുകയും അത് തനിക്കു തരുമോ എന്ന് ചോദിക്കുകയും ചെയ്തു. താൻ സന്തോഷത്തോടെ വിഗ്രഹം ഇയാൾക്ക് കൈമാറുകയായിരുന്നുവെന്നാണ് പൂജാരി പൊലിസിന് മൊഴി നൽകിയത്.

തുടർന്ന് ഇയാൾ വീട്ടിലെത്തിച്ച വിഗ്രഹം വീട്ടുകാർ ആരും കാണാതെ ചകരിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചു. ഇതിന്ശേഷം തന്റെ വീട്ടിൽ പല അനർത്ഥങ്ങളും ഉണ്ടാവുകയും വിഗ്രഹം കാരണമാണ് ഇതെന്ന ബോധ്യത്തിൽ രാത്രിയിൽ വാഹനത്തിൽ കയറ്റി പഴശ്ശി ജലാശയത്തിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് ഇയാൾ പൊലിസിന് മൊഴി നൽകിയത്. ഇതോടെയാണ് വിഗ്രഹത്തിന്റെ കാര്യത്തിൽ അനിശ്ചതിത്വം ബാക്കിയായത്.

ഇരിട്ടിയിൽ താന്തോട്‌ചോംകുന്ന്ശിവക്ഷേത്രത്തിന് സമീപം ബലിതർപ്പണം നടക്കുന്ന പഴശിജലാശയത്തിലാണ് കഴിഞ്ഞ ഞായറാഴ്‌ച്ച ഏഴുമണിയോടെ പുഴയിൽ പൊന്തിയ നിലയിൽ കണ്ടെത്തിയ ഗണേശവിഗ്രഹം കണ്ടെത്തിയത്. വീടുകളിൽപ്രാർത്ഥനയ്ക്കും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള .ലോഹനിർമ്മിതമായ വിഗ്രഹം മൂന്നടിയിലേറെ പൊക്കമുള്ളതാണ്.ഞായറാഴ്‌ച്ച പുലർച്ചെ ക്ഷേത്രത്തിൽ എത്തിയകമ്മിറ്റി അംഗങ്ങളാണ്വെള്ളത്തിൽവിഗ്രഹംകണ്ടെത്തുന്നത്. മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങികിടക്കുന്നവിഗ്രഹത്തിന്റെകഴുത്തിന് മുകളിലുള്ളള ഭാഗവും പ്രഭാവലയവും മാത്രമാണ്പുറത്തുകണ്ടത്.

സംശയം തോന്നിയക്ഷേത്രകമ്മിറ്റി അംഗങ്ങൾ അതുചെന്നു നോക്കിയപ്പോഴാണ് ലോഹ നിർമ്മിതമാണ് വിഗ്രഹമെന്ന് വ്യക്തമായത്. തുടർന്ന്
ഇരിട്ടി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസിനെ വിവരമറിയിക്കുകയുംഇരിട്ടി പ്രിൻസിപ്പൽ എസ്. ഐയുടെ നേതൃത്വത്തിൽ പൊലിസ്വിഗ്രഹംസ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഏറെഭാരമുള്ള വിഗ്രഹംഅഞ്ചോളം പേർ ചേർന്നാണ്വെള്ളത്തിൽനിന്നുംകരയിലെത്തിച്ചത്. വിവരമറിഞ്ഞു നിരവധിയാളുകൾ വിഗ്രഹം കാണാനെത്തിയിരുന്നു.

എന്നാൽഗണപതിവിഗ്രഹംക്ഷേത്രങ്ങളിൽനിന്നും മോഷണം പോയതാണോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. നേരത്തെ മോഷണം നടന്ന ക്ഷേത്രങ്ങളെ കുറിച്ചും ഇവിടെ നിന്നും നഷ്ടമായ വസ്തുവകകളെകുറിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് വിഗ്രഹത്തിന്റെ ഉറവിടത്തെകുറിച്ചുള്ള വ്യക്തമായ സൂചനകൾ ഇരിട്ടി പ്രിൻസിപ്പൽ എസ്. ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽതെളിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP