Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു; തിരുവനന്തപുരത്ത് വീടിന്റെ ഒരുഭാഗം പൂർണമായി കത്തി നശിച്ചു; ആളപായമില്ല

ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു; തിരുവനന്തപുരത്ത് വീടിന്റെ ഒരുഭാഗം പൂർണമായി കത്തി നശിച്ചു; ആളപായമില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒറ്റശേഖരമംഗലത്ത് പാചക വാതക സിലിണ്ടർ ചോർന്ന് വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. ഒറ്റശേഖരമംഗലം കുരവറ ബാലകൃഷ്ണന്റെ ശിവദം വീട്ടിൽ ആണ് പാചക വാതകം ചോർന്നുതീ പിടിച്ചത്. അമ്പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. അപകടത്തിൽ ആളപായമില്ല.

വീടിന്റെ വർക്ക് ഏരിയയിൽ പുതിയ സിലിണ്ടർ ഘടിപ്പിച്ച് അടുപ്പിന് തീ പകർന്ന ഉടൻ റഗുലേറ്ററിന്റെ ഭാഗത്തേക്ക് തീ പടരുകയായിരുന്നു. ഇതോടെ തീ ഉയർന്നു. വീട്ടുകാരുടെ ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടിയാണ് തീയണച്ചത്. വിവരം അറിഞ്ഞ് നെയ്യാർ ഡാം അഗ്‌നിരക്ഷസേയും ഉടൻ സ്ഥലത്തെത്തി.

അഗ്‌നിശമനസേന എത്തുമ്പോഴുക്കും ആളുകൾ തീ കെടുത്തി എങ്കിലും പാചകവാതക ചോർച്ച ശക്തിയായി ഉണ്ടായിരുന്നു. ഉദ്യോഗസ്ഥാരാണ് സിലിണ്ടർ പുറത്തേക്ക് എടുത്ത് ചോർച്ച അടച്ചത്. തീപിടുത്തത്തിൽ വയറിങ് പൂർണമായും കത്തിനശിച്ചു. അടുക്കള സാമഗ്രികളും, ശുചീകരണ ഉപകരണങ്ങളും, മേൽകൂരയും അഗ്‌നിക്കിരയായി. സംഭവം നടന്ന ഉടൻ കെഎസ്ഇബിയെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തിങ്കളാഴ്ച പാചക വാതക ഏജൻസി കൂടുതൽ പരിശോധന നടത്തും.

നെയ്യാർ ഡാം അഗ്‌നിരക്ഷാസേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി രാധാകൃഷ്ണൻ, ഗ്രേഡ് എസ് എഫ് ആർ ഒ. എസ് കെ പ്രസാദ്, ഫയർമാന്മാരായ ഷൈൻ കുമാർ, വിഷ്ണു, ശ്രീജിത്ത്, ഡ്രൈവർ പ്രദീപ് ഹോം ഗാർഡ് ഗോപകുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP