Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

നായ്ക്കൾക്ക് മരണം പ്രവചിക്കാനുള്ള കഴിവുണ്ടോ? പിന്നെങ്ങനെയാണ് ആരെങ്കിലും മരിച്ചാൽ ഇവ ഓരിയിടുന്നത്? ആത്മാവിനെ തിരിച്ചറിയാൻ നായ്ക്കൾക്ക് കഴിവുണ്ടെന്ന് പാരാസൈക്കോളജി പഠനങ്ങൾ ഉണ്ടോ? വാട്സാപ്പിലെ പ്രചാരങ്ങൾക്ക് ശാസ്ത്രലോകം ബൈജുരാജിന്റെ മറുപടി ഇങ്ങനെ

നായ്ക്കൾക്ക് മരണം പ്രവചിക്കാനുള്ള കഴിവുണ്ടോ? പിന്നെങ്ങനെയാണ് ആരെങ്കിലും മരിച്ചാൽ ഇവ ഓരിയിടുന്നത്? ആത്മാവിനെ തിരിച്ചറിയാൻ നായ്ക്കൾക്ക് കഴിവുണ്ടെന്ന് പാരാസൈക്കോളജി പഠനങ്ങൾ ഉണ്ടോ? വാട്സാപ്പിലെ പ്രചാരങ്ങൾക്ക് ശാസ്ത്രലോകം ബൈജുരാജിന്റെ മറുപടി ഇങ്ങനെ

എം റിജു

കോഴിക്കോട്: നായ്ക്കൾക്ക് മരണം പ്രവചിക്കാനുള്ള കഴിവുണ്ടെന്നും, അതുകൊണ്ടാണ് മനുഷ്യരുടെ മരണം അടക്കുമ്പോൾ അത് ഓരിയുടന്നതെന്നും, പറഞ്ഞുള്ള കുറേ 'പഠനങ്ങൾ' ഇപ്പോൾ വാട്സാപ്പിൽ വൈറൽ ആവുന്നുണ്ട്. ശ്വാനർക്ക് മനുഷ്യ അത്മാവിനെ തിരിച്ചറിയാൻ കഴിയുമെന്ന് പരാസൈക്കോളജി പഠനങ്ങൾ ഉണ്ടെന്നാണ് പലരും പ്രചരിപ്പിക്കുന്നത്.

എന്നാൽ യാഥാർത്ഥത്തിൽ പാരാ സൈക്കോളജി ഒരു ശാസ്ത്രമല്ല, ശാസ്ത്രത്തിന്റെ പേരിൽ നിലനിൽക്കുന്ന ഒരു കപട ശാസ്ത്രം മാത്രമാണ്. ഇത്തരം പ്രചാരണങ്ങൾ പൂർണ്ണമായും അസംബന്ധമാണെന്നാണ്, ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമായ ശാസ്ത്രലോകം ബൈജുരാജ് ചൂണ്ടിക്കാട്ടുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇതിന്റെ ശാസ്ത്രീയ കാരണം വിശദീകരിക്കുന്നത്.

നായ്ക്കൾ ഓരിയിടുന്നത് എന്തുകൊണ്ട് ?

ശാസ്ത്രലോകം ബൈജുരാജ് ഇതുസംബന്ധിച്ച നൽകുന്ന വിശദീകരണം ഇങ്ങനെ. ''ആരെങ്കിലും മരിച്ചാൽ നായ്ക്കൾ ഓരിയിടും. കാരണം.. മരിച്ച ആളുകളുടെ ആത്മാവിനെ നായ്ക്കൾക്കു കാണുവാൻ സാധിക്കും എന്ന് പണ്ടുള്ള ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്താണ് ഇതിലെ ശാസ്ത്രം''- ഈ ചോദ്യം പലപ്പോഴായി ഫേസ്‌ബുക്കിൽ കിട്ടാറുണ്ട്.

നായ ചെന്നായ്ക്കളിൽ നിന്ന് പരിണമിച്ചവരാണ്. ഇന്നുള്ള ചെന്നായ്ക്കളല്ല, വംശനാശം സംഭവിച്ച ഒരു ഉപജാതി ചെന്നായ്ക്കൾ. അതിനാൽ ഇന്നുള്ള നായ്ക്കളുടെ പെരുമാറ്റ രീതി ചെന്നായ്ക്കളുടേതുമായി അൽപ്പം സാമ്യം ഉണ്ടാവും.ചെന്നായ്ക്കൾ ഓരിയിടുന്നത് അവയുടെ ആവാസ വ്യവസ്ഥക്ക് വളരെ പ്രാധാന്യം ഉള്ളതായിരുന്നു. ചെന്നായ വേട്ടയാടുന്നത് കൂട്ടത്തോടെ ആണ്. ചെന്നായ കൂട്ടത്തെ pack അല്ലെങ്കിൽ wolf pack എന്നാണ്പറയുക.

ചെന്നായ അവരുടെ കുടുംബത്തിലെ മറ്റുള്ളവരെ അത് എവിടെയാണെന്ന് അറിയിക്കുവാനും, കൂടാതെ മറ്റുള്ളവരെ അറിയിക്കുവാനും സ്വയം കൂവുന്നു. അതുപോലെ മറ്റുള്ളവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. അങ്ങനെ അവർ എവിടെയാണെന്ന് അറിയുകയും സ്വയം അവിടെ പോകുകയും ചെയ്യും.ചെന്നായ്ക്കൾ ഒരുമിച്ച് ഒരു കൂട്ടമായി ഓരിയിടുന്നു. അവരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ആ കൂവലിൽ ചേരുന്നു. ശാരീരികമായി ഹാജരാകാത്ത കുടുംബാംഗങ്ങൾ ഒന്നുകിൽ അവരോടൊപ്പം ചേരാൻ ഓടിയെത്തും അല്ലെങ്കിൽ ആ സമയത്ത് എവിടെയായിരുന്നാലും പ്രതികരിക്കും. സാധ്യതയുള്ള അതിക്രമകാരികൾക്കുള്ള കരുത്തിന്റെ ഒരു പ്രദർശനം കൂടിയാണിത്.

ഈ പ്രദേശം ഇതിനകം തന്നെ ഞങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്, ഞങ്ങളിൽ എത്രപേർ ഉണ്ടെന്നും ഞങ്ങൾ എത്ര ശക്തരും ആരോഗ്യവാന്മാരുമാണെന്നും മറ്റുള്ളവർ ശ്രദ്ധിക്കുക. ഞങ്ങളുമായി കുഴപ്പമുണ്ടാക്കിയാൽ പ്രശനമാവും എന്ന് മറ്റുള്ളവരെ അറിയിക്കുക എന്ന ലക്ഷ്യവും ഇതിൽ ഉണ്ട്. അതിനാൽ വേട്ടയാടുന്നതിനുമുമ്പ് ചെന്നായ്ക്കൾ ഒരിയുടുകയും എല്ലാവരും സന്നിഹിതരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

നമ്മൾ ഒരു നായയുടെ മുന്നിൽ കൂവാൻ തുടങ്ങിയാൽ, അവയിൽ ചിലത് ' ഇയാൾക്കെന്താ.. വട്ടായോ ? ' എന്ന രീതിയിൽ നിങ്ങളെ നോക്കും. ചിലവ നിങ്ങളുടെ കൂവൽ ശ്രദ്ധയോടെ കേൾക്കുമെങ്കിലും മിണ്ടാതിരിക്കും. മറ്റുചിലർ നിങ്ങളുടെകൂടെ കൂവലിൽ ചേരും. കൂടെ ചേരുന്ന മിക്ക നായ്ക്കളും ഒന്നുകിൽ ''ഒപ്പം പാടാനുള്ള'' ചെന്നായ ആഗ്രഹം ഒരിക്കലും നഷ്ടപ്പെടാത്ത ഒരു പുരാതന ഇനത്തിലെ അംഗമാണ് എന്ന് മനസിലാക്കുക.

എന്തായാലും നായ ആ സമയത്തു ഉപദ്രവകാരി ആയിരിക്കില്ല. പകരം ഒരു സാമൂഹ്യജീവി ആയിട്ടാവും അപ്പോൾ പെരുമാറുന്നത്. ഓരിയിടാൻ തുടങ്ങുക എന്നതിനർത്ഥം അത് ഏകാന്തവാൻ ആണെന്നും, കുടുംബത്തെ അന്വേഷിക്കുകയാണെന്നും അർത്ഥമാക്കുന്നു.കുടുംബത്തെ ഇതിലേക്ക് വിളിക്കാൻ ഒറ്റ ചെന്നായ അലറുന്നത് ഓർക്കുക, അല്ലെങ്കിൽ കുടുംബത്തോട് പ്രതികരിക്കാൻ അവരെ പ്രേരിപ്പിക്കുക ആണ്..

ആ അന്ധവിശ്വാസം ഇന്നും

കൂടാതെ നായ്ക്കൾ ചിലപ്പോൾ വേദന അനുഭവിക്കുമ്പോഴും ഓരി ഇടാറുണ്ട്. ആരെങ്കിലും മരിച്ചാൽ നായ്ക്കൾ ഓരിയിടുന്നതിന് മരിച്ച ആളുകളുടെ ആത്മാക്കളെ നായ്ക്കൾക്കു കാണുവാൻ സാധിക്കും എന്ന് പണ്ടുള്ള ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് തീർത്തും അന്ധവിശ്വാസം മാത്രമാണ്.

പണ്ടുകാലത്തു ഒരാളുടെ മരണത്തിൽ അവരുടെ കുടുംബങ്ങൾ ഉച്ചത്തിൽ കരയാറുണ്ടായിരുന്നു, ടെലിവിഷനുകളോ, റേഡിയോയോ ശബ്ദമുണ്ടാക്കുന്ന മറ്റ് കാര്യങ്ങളോ അന്ന് ഉണ്ടായിരുന്നില്ല. രാത്രിയിൽ പരിസ്ഥിതി കൂടുതൽ ശാന്തമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ആളുകൾ കരയുന്നതിന്റെ ശബ്ദം വളരെ ദൂരെ നിന്ന് നായ്ക്കൾക്കു കേൾക്കാനാകും. പക്ഷെ നമ്മൾ കേൾക്കണമെന്നില്ല. നായ്ക്കൾ അവരുടെ സ്വാഭാവിക സഹജാവബോധത്തോടെ ഓരിയിട്ടുകൊണ്ട് മറുപടി ആയി തിരിച്ചു ഓരിയിടാറുണ്ട്.

അടുത്ത ദിവസം ആളുകൾ മരണവാർത്ത കേൾക്കുമ്പോൾ .. ' ച്ചെഠാ.. ഇന്നലെ നായ്ക്കൾ ഓരിയിട്ടപ്പോൾ ഞാൻ പറഞ്ഞില്ലേ.. അടുത്താരോ മരിച്ചിട്ടുണ്ടെന്നു '. അതിനാൽ ഈ വിശ്വാസം വികസിപ്പിച്ചെടുത്തത് നായ്ക്കൾ ഓരിയിടുന്നുണ്ടെങ്കിൽ ആരെങ്കിലും മരിച്ചിരിക്കും അല്ലെങ്കിൽ ആത്മാവിനെ കണ്ടിട്ടു അവ ഓരി ഇടുന്നതാവും എന്ന് പറയുന്നത്. ഇങ്ങനെയാണ് ശാസ്ത്രലോകം ബൈജുരാജ് ഇതുസംബന്ധിച്ച് നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP