Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

പുലർച്ചെ വാതിൽ ചവിട്ടിത്തുറന്നു; അറുപത്തിയെട്ടുകാരിയെ പീഡിപ്പിച്ച് അൻപതുകാരൻ; പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി; ഒടുവിൽ ജയിൽ മോചിതനായി ഭർത്താവ് വന്നതോടെ രംഗം മാറി; അൻപതുകാരനായ പീഡകനെ തൂക്കിയെടുത്തു വർക്കല പൊലീസ്

പുലർച്ചെ വാതിൽ ചവിട്ടിത്തുറന്നു; അറുപത്തിയെട്ടുകാരിയെ പീഡിപ്പിച്ച് അൻപതുകാരൻ; പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി; ഒടുവിൽ ജയിൽ മോചിതനായി ഭർത്താവ് വന്നതോടെ രംഗം മാറി; അൻപതുകാരനായ പീഡകനെ തൂക്കിയെടുത്തു വർക്കല പൊലീസ്

അമൽ രുദ്ര

തിരുവനന്തപുരം: വർക്കലയിൽ അരുപത്തിയെട്ടുകാരിയെ അൻപതുകാൻ പീഡിപ്പിച്ചു. വർക്കലയിലാണ് സംഭവം. വീട്ടിൽ കടന്നു കയറി വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം ഈ വിവരം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണി മുഴക്കി. കഴിഞ്ഞ മാസം 25നാണ് വൃദ്ധ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ കടന്നുകയറി പ്രതി ലൈംഗികാതിക്രമം നടത്തിയത്. ഈ ആഴ്ചയാണ് വൃദ്ധ പൊലീസകിൽ പരാതി നൽകിയത്.

പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വർക്കല തൊടുവെ കനാൽ പുറമ്പോക്കിൽ അമ്മിണി ബാബു എന്ന ബാബുവിനെയാണ് (50) വർക്കല പൊലീസ് അറസ്റ്റുചെയ്തത്. വർക്കലയിൽ ഭർത്താവിനൊപ്പം താമസിച്ചു വരികയായിരുന്ന വൃദ്ധയാണ് പ്രതിയുടെ ലൈംഗികാതിക്രമത്തിന് ഇരയായത്.

വൃദ്ധയുടെ ഭർത്താവ് ലഹരിമരുന്ന് കേസിൽ വാറന്റ് പ്രതിയാണ്. സംഭവം നടക്കുന്ന സമയം റിമാൻഡ് പ്രതിയായി ഭർത്താവ് ജയിലിലായിരുന്നു. വൃദ്ധ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വൃദ്ധ ഒറ്റയ്ക്കാണെന്ന് മനസ്സിലായ ബാബു മെയ് 25ന് പുലർച്ചെ വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. വാതിലിൽ തട്ടിവിളിച്ച് വൃദ്ധയെക്കൊണ്ട് വാതിൽ തുറപ്പിക്കാൻ പ്രതി ശ്രമം നടത്തി. എന്നാൽ വൃദ്ധ വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ വാതിൽ ചവിട്ടിത്തുറന്ന് വീടിനുള്ളിലേക്ക് കടന്നുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

പ്രതിയിൽ നിന്ന് തനിക്കു നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനമാണെന്നും വൃദ്ധ പൊലീസിന് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. പ്രതി വീട്ടിലെത്തുന്ന സമയത്ത് ഭർത്താവു വീട്ടിലില്ലായിരുന്നു. ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനു പിന്നാലെ ഈ വിവരം പുറത്തു പറയരുതെന്ന് താക്കീത് നൽകുകയും ചെയ്തു. വിവരം പുറത്തറിഞ്ഞാൽ കൊന്നുകളുയുമെന്നായിരുന്നു വൃദ്ധയെ ഭീഷണിപ്പെടുത്തിയത്.

റിമാൻഡ് പ്രതിയായിരുന്ന വൃദ്ധയുടെ ഭർത്താവ് ഈ ആഴ്ചയാണ് ജയിൽ മോചിതനായത്. തുടർന്ന് വീട്ടിലെത്തിയ ഭർത്താവിനോട് വൃദ്ധ നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു. ഭർത്താവിന്റെ നിർദ്ദേശപ്രകാരമാണ് വൃദ്ധ പൊലീസ സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചത്.

പിന്നീട് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. താൻ മദ്യലഹരിയിലാണ് പീഡനം നടത്തിയതെന്നാണ് പൊലീസനോട് പറഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് വർക്കല പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP