Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റും; ഇലക്ട്രിക് വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്ന കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കുക എന്നത് കാലം നൽകിയ കടമ; 140 മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കിൽ സെന്ററുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു

കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റും; ഇലക്ട്രിക് വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്ന കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കുക എന്നത് കാലം നൽകിയ കടമ; 140 മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കിൽ സെന്ററുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു

സ്വന്തം ലേഖകൻ

പത്തനംതിട്ട: സമീപ ഭാവിയിൽ നൂറ്റി നാൽപ്പതു മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കിൽ സെന്ററുകൾ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്‌സലൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാന സ്ഥാപനമാണ് അസാപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല പൊതു സമൂഹത്തിലും വൈദഗ്ധ്യ നൈപുണ്യം ലഭ്യമാക്കുക എന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അസാപ്പ്. പരിസ്ഥിതി സൗഹാർദ പരമായ ഇലക്ട്രിക് വെഹിക്കിളുകൾ ജനങ്ങൾക്ക് ആശ്വാസകരമായി മാറുകയാണ്. ഇലക്ട്രിക് വാഹനങ്ങളിൽ വൈദഗ്ധ്യമുള്ള യുവതയെ വാർത്തെടുക്കുക എന്നത് അത്യാവശ്യമാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇൻഡസ്ട്രികളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റും. ഇലക്ട്രിക് വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്ന കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കുക എന്നത് കാലം നൽകിയ കടമയാണെന്നും മന്ത്രി പറഞ്ഞു.

അസാപ്പ് നാടിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്ന് അഡ്വ.മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്‌സലൻസിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ. പുതിയ വെല്ലുവിളികളേയും, സാധ്യതകളേയും മുൻനിർത്തി വന്ന മാറ്റമാണ് അസാപ്പിന് കാലിക പ്രാധാന്യം നൽകുന്നത്. ക്ലാസ് മുറികളിൽ നിന്ന് നേടുന്ന അറിവിൽ അവസാനിക്കുന്നതല്ല ഇന്നത്തെ വിദ്യാഭ്യാസം. അവയെ പ്രായോഗിക തലത്തിൽ ഉപയോഗിക്കുമ്പോഴാണ് വിദ്യാഭ്യാസം കൊണ്ട് പ്രയോജനമുണ്ടാകുന്നത്. പുതിയ സംരംഭങ്ങൾ ഉണ്ടാകുമ്പോഴാണ് സമ്പദ്ഘടന വളരുന്നതെന്നും എംഎൽഎ പറഞ്ഞു.

സാമൂഹിക പ്രതിബദ്ധത കൂടി നിർവഹിക്കുന്ന പദ്ധതിയാണ് ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്‌സലൻസ് എന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്‌സലൻസ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനങ്ങളുടെ യാത്രയിൽ പുതിയ ആരംഭമാണെന്നും എംപി പറഞ്ഞു.പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിച്ചത്. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ യുവാക്കളെയും വാഹനമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയും ഇതിൽ നൈപുണ്യമുള്ളവരാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തൊഴിൽ നഷ്ടം തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നോവേറ്റീവ് എൻജിനിയേഴ്‌സ് ഇന്ത്യയുടെ സാങ്കേതിക പങ്കാളികളായി എംജി മോട്ടോഴ്‌സ്, ഹീറോ ഇലക്ട്രിക് എന്നിവയുടെ വ്യാവസായിക പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുക.

അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എംപി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എൻ.മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.മധുസൂദനൻ നായർ, അസാപ് ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റസ്, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, ഐഎസ്‌ഐഇ ഫൗണ്ടറും പ്രസിഡന്റുമായ വിനോദ് കെ ഗുപ്ത, വിഎവിഇ-എംജി നർച്വർ ടെക്‌നിക്കൽ ഡയറക്ടർ സമീർ ജിൻഡൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP