Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ഭാര്യയും മകനും വീട്ടിലിൽ ഇല്ലാതിരുന്ന ദിവസം അബ്ദുൾ ഗഫൂറിനെ കാണാൻ വന്നതാര്? വീട്ടിൽ ഉണ്ടായിരുന്ന 600 പവൻ നഷ്ടപ്പെട്ടത് എങ്ങനെ? അബ്ദുൾ ഗഫൂറിന്റെ സുഹൃത്തായ വനിതക്ക് എതിരെയും ആരോപണം; കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ നടപടി തുടങ്ങി ബേക്കൽ പൊലീസ്; കാസർഗോട്ടെ പ്രവാസി വ്യവസായിയുടെ മരണത്തിൽ ദുരൂഹത

ഭാര്യയും മകനും വീട്ടിലിൽ ഇല്ലാതിരുന്ന ദിവസം അബ്ദുൾ ഗഫൂറിനെ കാണാൻ വന്നതാര്? വീട്ടിൽ ഉണ്ടായിരുന്ന 600 പവൻ നഷ്ടപ്പെട്ടത് എങ്ങനെ? അബ്ദുൾ ഗഫൂറിന്റെ സുഹൃത്തായ വനിതക്ക് എതിരെയും ആരോപണം; കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ നടപടി തുടങ്ങി ബേക്കൽ പൊലീസ്; കാസർഗോട്ടെ പ്രവാസി വ്യവസായിയുടെ മരണത്തിൽ ദുരൂഹത

വിനോദ് പൂന്തോട്ടം

കാസർഗോഡ്: ബേക്കൽ പൂച്ചക്കാട് സ്വദേശിയായ ഗൾഫ് വ്യാപാരിയുടെ മരണത്തിൽ ദൂരുഹതയെന്ന പരാതിയിൽ ബേക്കൽ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. ഇതേ തുടർന്നു കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനുള്ള അനുമതിക്കായി പൊലീസ് കാഞ്ഞങ്ങാട് ആർഡിഒയ്ക്കൂ അപേക്ഷ നൽകി.

കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽറഹ്മയിലെ എം.സി.അബ്ദുൽഗഫൂർ (55) നെയാണ് കഴിഞ്ഞ 13നും വൈകിട്ട് 5.30നും 14നു പുലർച്ചെ 5 മണിക്കും ഇടയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗഫൂറിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ അഹമ്മദ് മുസമ്മിൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണു അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ആർഡിഒയ്ക്കു നൽകിയ അപേക്ഷയിൽ അനുമതി ലഭിച്ചാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2 ദിവസത്തിനുള്ളിൽ പൊലീസ് സർജന്റെയും ആർഡിഒയുടെയും സാന്നിധ്യത്തിൽ കബറിൽ നിന്നു പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി.

പോസ്റ്റുമോർട്ടം നടത്തിയാൽ മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ ഗഫൂറിന്റെ കുടുംബം. മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യയും മകനും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത്്് ആരെങ്കിലും വന്നിരുന്നോ, വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഒരു യുവതിക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. അബ്ദുൾ ഗഫൂറിന്റെ സുഹൃത്തായ ഈ യുവതി വീട്ടിൽ വന്നിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വിട്ടിലേക്ക് പോയിരുന്നതിനാൽ വീട്ടിൽ ഗഫൂർ ഹാജി തനിച്ചായിരുന്നു. വൈകിട്ട് നോമ്പുതുറക്ക് തൊട്ടടുത്ത സഹോദരന്റെ വീട്ടിൽ നിന്ന് ഭക്ഷണ സാധനങ്ങൾ എത്തിച്ചിരുന്നു. എന്നാൽ പുലർച്ചെ അത്താഴ സമയത്ത് ആള നക്കം കാണാത്തതിനാൽ ബന്ധുക്കൾ അന്വേഷണം നടത്തിയപ്പോഴാണ് ഗഫൂർ ഹാജി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ അസ്വഭാവികതയൊന്നുമില്ലാത്തതിനാൽ മയ്യത്ത് ഉച്ചയോടെ ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്യുകയും ചെയ്തു.

ഭാര്യയും മക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്നാണു സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതദേഹം കബറടത്തിയത്. ഇതിനു ശേഷം വീട്ടിലുണ്ടായിരുന്ന അറൂനൂറോളം പവൻ സ്വർണം നഷ്ടമായിയെന്ന് വീട്ടുകാരുടെ പരാതിയുണ്ടാകുന്നത്്്. ഇവർ പൊലീസിലും പരാതി നല്കി. ഇതോടെയാണ്്്് അബ്ദുൽഗഫൂറിന്റെ മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയത്.

അതിനിടെ ആരോപണ വട്ട്സ് ആപ്പ് വഴിയും ഗഫൂറിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചില ഓഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. ഇതോടെ ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഷാർജയിലെ സൂപ്പർ മാർക്കറ്റ് ഉടമയായ അബ്ദുൽ ഗഫൂർ പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റിയിലും, മദ്രസ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. ഖുൽസുവിന്റേയും പരേതനായ എം.സി.കുഞ്ഞാമു ഹാജിയുടേയും മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP