Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കോഴിക്കോട് കോർപ്പറേഷന്റെ പണം ബാങ്ക് മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; 2.53 കോടി കാണാനില്ലെന്ന് പരാതിയുമായി ബാങ്ക് അധികൃതർ; തിരിമറി വിവരങ്ങൾ പുറത്തുവന്നത് കഴിഞ്ഞ മാസം കോർപ്പറേഷൻ സമർപ്പിച്ച ചെക്ക് മടങ്ങിയതോടെ; നാല് തവണകളായി പണം വകമാറ്റിയെന്ന് കണ്ടെത്തൽ

കോഴിക്കോട് കോർപ്പറേഷന്റെ പണം ബാങ്ക് മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; 2.53 കോടി കാണാനില്ലെന്ന് പരാതിയുമായി ബാങ്ക് അധികൃതർ; തിരിമറി വിവരങ്ങൾ പുറത്തുവന്നത് കഴിഞ്ഞ മാസം കോർപ്പറേഷൻ സമർപ്പിച്ച ചെക്ക് മടങ്ങിയതോടെ; നാല് തവണകളായി പണം വകമാറ്റിയെന്ന് കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ പണം ബാങ്ക് മാനേജർ തിരിമറി നടത്തിയെന്ന് പരാതി. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ മാനേജർ സ്വന്തം പണം മാറ്റിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. 2.53 കോടി രൂപ കാണാനില്ലെന്ന് കാണിച്ച് ബാങ്ക് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ബാങ്കും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോർപ്പറേഷന്റെ 13 അക്കൗണ്ടുകളാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിലുള്ളത്. ഇതിൽ പൂരക പോഷകാഹാര പദ്ധതിയിൽ നിന്ന് പണം പിൻവലിക്കാൻ കഴിഞ്ഞ മാസം കോർപ്പറേഷൻ ചെക്ക് സമർപ്പിച്ചപ്പോഴാണ് തിരിമറി പുറത്തുവന്നതെന്നാണ് കോർപ്പറേഷന്റെ പരാതിയിൽ പറയുന്നത്. ആവശ്യമായ തുകയില്ലെന്ന് കാട്ടി ബാങ്ക് ചെക്ക് മടക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ നാലു തവണകളായി 98ലക്ഷം രൂപ കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി.

ഇതിനെതിരെ ബാങ്കിൽ കോർപ്പറേഷൻ പരാതി നൽകി. ഈസമയത്ത് പുതിയ മാനേജറാണ് ബാങ്കിന്റെ ചുമതലയിൽ ഉണ്ടായിരുന്നത്. ഇതോടെ പണം പോയ വഴി കണ്ടെത്താൻ പുതിയ മാനേജർ ഇന്റേണൽ ഓഡിറ്റ് നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ മാനേജറുടെ സ്വന്തം അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തുകയാിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുദിവസത്തിനകം തന്നെ പണം കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് ബാങ്ക് കൈമാറുകയും ചെയ്തു.

പിന്നീടും കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ കോർപ്പറേഷന്റെ തന്നെ മറ്റൊരു അക്കൗണ്ടായ ഓൺലൈൻ പേയ്മെന്റിൽ നിന്നാണ് പണം കൈമാറിയതെന്ന് കണ്ടെത്തിയതായി കോർപ്പറേഷൻ ആരോപിക്കുന്നു. ഈ ഓൺലൈൻ അക്കൗണ്ടിൽ നിന്ന് 2.53 കോടി രൂപ കാണാതായെന്നാണ് കോർപ്പറേഷൻ പരാതിപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ബാങ്കും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം 98 ലക്ഷം രൂപ മാത്രമേ കാണാതായിട്ടുള്ളൂവെന്നാണ് ബാങ്ക് പറയുന്നത്. എന്നാൽ 2.53 കോടി രൂപ കാണാനില്ലെന്നാണ് കോർപ്പറേഷന്റെ പരാതിയിൽ പറയുന്നത്. ഇന്നലെ കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് വൈകീട്ടിന് മുൻപ് പണം കൈമാറാനാണ് നിർദ്ദേശം. എന്നാൽ കൈമാറേണ്ട തുക സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP