Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

നരിക്കുനിയിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു; കൊല്ലപ്പെട്ടതുകൊയിലാണ്ടി സ്വദേശിനി ഉഷ; ദുരന്തമുണ്ടാക്കിയത് ബസിന്റെ വാതിൽ അടക്കാതിരുന്ന അനാസ്ഥ

നരിക്കുനിയിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു; കൊല്ലപ്പെട്ടതുകൊയിലാണ്ടി സ്വദേശിനി ഉഷ; ദുരന്തമുണ്ടാക്കിയത് ബസിന്റെ വാതിൽ അടക്കാതിരുന്ന അനാസ്ഥ

സ്വന്തം ലേഖകൻ

കോഴിക്കോട്: നരിക്കുനിയിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. നരിക്കുനി ഒടുപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനി ഉഷ (53) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴുമണിക്ക് നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴത്തായിരുന്നു അപകടം. ബസിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകട കാരണം. ആയുർവേദ തെറാപ്പിസ്റ്റ ആണ് ഉഷ.

താമരശ്ശേരിയിൽനിന്ന് നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാർ ബസ്സിൽനിന്നാണ് ഉഷ തെറിച്ചുവീണത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP