Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

സ്വിഫ്റ്റിന്റെ സഞ്ചാരം പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളിൽ; രണ്ടും മൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി പ്രൈവറ്റ് ഓപ്പറേറ്റർമാർ കൊള്ളലാഭം കൊയ്യുന്ന ബിസിനസ്; സ്വിഫ്റ്റിനെ ഭയക്കുന്നത് ആര്, എന്തിന് എന്ന് വിശദീകരിച്ച് കെഎസ്ആർടിസി; പ്രതികരണം അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ

സ്വിഫ്റ്റിന്റെ സഞ്ചാരം പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളിൽ; രണ്ടും മൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി പ്രൈവറ്റ് ഓപ്പറേറ്റർമാർ കൊള്ളലാഭം കൊയ്യുന്ന ബിസിനസ്; സ്വിഫ്റ്റിനെ ഭയക്കുന്നത് ആര്, എന്തിന് എന്ന് വിശദീകരിച്ച് കെഎസ്ആർടിസി; പ്രതികരണം അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സംരഭത്തെ തകർക്കാൻ മനഃപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണെന്ന് വ്യക്തമാക്കി കെഎസ്ആർടിസി. സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളിൽ സർവീസ് നടത്തുന്നതിനാലാണ് കെ സ്വിഫ്റ്റിനെതിരെ പ്രചാരണമുയരുന്നതെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്.

കോടികളുടെ തട്ടിപ്പാണ് ഈ റൂട്ടുകളിൽ ഇവർ നടത്തുന്നതെന്നും ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കാനുള്ള കെഎസ്ആർടിസിയുടെ ശ്രമങ്ങളാണ് ഈ പ്രചരണങ്ങൾക്കു പിന്നിലുള്ളവരെ പ്രകോപിപ്പിച്ചതെന്നും കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ വിശദീകരണത്തിൽ പറയുന്നു.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ തുടർച്ചയായ അപകടങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നതിനിടെയാണ് വിശദീകരണവുമായി കെഎസ്ആർടിസി രംഗത്തെത്തിയത്. 

അപകടം തുടർക്കഥ

കെ. സ്വിഫ്റ്റിന്റെ സർവ്വീസുകൾ ആരംഭിച്ചതിന് ശേഷം മൂന്നാം തവണ അപകടത്തിൽപ്പെട്ടിരുന്നു. ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്. പിന്നാലെ അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു.

സർവ്വീസുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് ഉള്ളിലാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി.

അതേ സമയം പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് സർവീസ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയായതോടെ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സർവീസുമാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സർവീസുകളിൽ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽ ബസിന്റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. 

അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ വച്ചാണ് അപകടം ഉണ്ടായത്. കെ സ്വിഫ്റ്റ് ബസിൽ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു. സൈഡ് ഇൻഡിക്കേറ്ററിന് സമീപം പോറൽ സംഭവിച്ചിട്ടുണ്ട്. 

അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടർച്ചയായി അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി എം.ഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. മനഃപൂർവ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സർവീസുകളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അപകടം ഉണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

കല്ലമ്പലത്ത് വെച്ചുണ്ടായ അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകി പോയിട്ടിട്ടുണ്ട്. കെഎസ്ആർടിസിയുടെ ലെയ്‌ലാൻഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡിൽ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആർടിസി വർക് ഷോപ്പിൽ നിന്നും മറ്റൊരു സൈഡ് മിറർ എത്തിച്ചാണ് യാത്ര തുടർന്നത്.

സിഫ്റ്റ് സർവീസിന്റെ കാര്യത്തിലടക്കം കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിൽ ഇറക്കുന്ന അവസരത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് ചർച്ചയാകുന്നതിനിടെയാണ് സ്വിഫ്റ്റ് ബസ് സർവീസിനെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യം ഉയർത്തി  കെഎസ്ആർടിസി മറുപടി പറയുന്നത്.

സ്വകാര്യ ബസുകൾ കുത്തകയാക്കി വച്ചിരുന്ന റൂട്ടിലാണ് സ്വിഫ്റ്റ്, സാധാരണക്കാരനു താങ്ങാൻ കഴിയുന്ന നിലയിൽ നിരക്ക് തീരുമാനിച്ച് സർവീസ് നടത്തുന്നത്. ഇതോടെ സ്വകാര്യ ബസുകളുടെ കൊള്ള നടക്കാതെ വരുമെന്നും കെഎസ്ആർടിസി അവകാശപ്പെടുന്നു. സ്വകാര്യ ബസുകളുടെയും സ്വിഫ്റ്റിന്റെയും നിരക്കുകൾ അടക്കം പങ്കുവച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

കെഎസ്ആർടിസി നൽകിയ വിശദീകരണം:

കെ എസ് ആർ ടി സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?

കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ് ഏപ്രിൽ 11 ന് ബഹു: മുഖ്യമന്ത്രി ഫ്‌ളാ?ഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു. സർക്കാർ പദ്ധതി വിഹിതം ഉപയോ?ഗിച്ച് വാങ്ങിയ 116 ബസുകൾ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി ഇതിനോടകം സർവീസ് ആരംഭിച്ചുവരുന്നു. 116 ബസുകളിൽ 28 എ.സി ബസുകളും. 8 എണ്ണം എ.സി സ്ലീപ്പറുകളും, 20 എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.

ഇനി കാര്യത്തിലേയ്ക്ക് വരാം!

കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ്ആരംഭിച്ചതുമുതൽ മുൻവിധിയോടുകൂടി ചില മാധ്യമങ്ങളിലും,നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകർക്കുവാനുള്ള മനഃപൂർവ്വമായ ശ്രമം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാർ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങൾ പത്ര-മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം, ഇന്ന് സ്വകാര്യ ബസ് കമ്പനികൾ ഈടാക്കുന്ന ബാഗ്ലൂർ -എറണാകുളം റേറ്റുകൾ പരിശോധിച്ചാൽ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂർണ്ണരൂപം ലഭിക്കും.ഇതിനൊരു പരിഹാരമെന്നരീതിയിലാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് എന്ന ആശയത്തിൽ കേരള സർക്കാർ എത്തിയത്.

കെഎസ്ആർടിസി- സിഫ്റ്റ് ബസ്സിനെതിരെ ചില മാധ്യമങ്ങളിൽ സംഘടിത വാർത്ത വരുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട് ഉണ്ട്..
എന്താണെന്നോ.. ?

സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളാണ്.
വൻകിട ബസ് കമ്പനികൾ അടക്കി വാഴുന്ന റൂട്ട്. കെഎസ്ആർടിസി ബസ്സുകൾ നൽകുന്ന സർവ്വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി സ്ലീപ്പറുകളാണ്.

പ്രൈവറ്റ് ഓപ്പറേറ്റർമാർ ചെയ്യുന്നത് യാത്രക്കാർ കൂടുതൽ ഉള്ള ദിവസങ്ങളിൽ രണ്ടുംമൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂർ-എറണാകുളം സെക്ടറിൽ AC സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളിൽ നിരക്ക് കുറച്ച്,തിരക്ക് കടുതലുള്ള ദിവസങ്ങളിൽ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു. അതായത്,??
14/04/2022 ( ഇന്നേദിവസം)

ബാഗ്ലൂർ -എറണാകുളം A/C volvo Sleeper (2:1)
സ്വകാര്യ ബസ്- RS:2800.
കെ -സ്വിഫ്റ്റ്- RS: 1264

A/C volvo Semi Sleeper (2:2)
സ്വകാര്യ ബസ്- RS:1699
കെ -സ്വിഫ്റ്റ്- RS: 1134

എന്നാൽ സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റ് ആണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായർ കൊള്ള യാത്രക്കാർ എളുപ്പത്തിൽ തിരിച്ചറിയും.

കേരളത്തിൽ നിന്നും പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ആയിരക്കണക്കിന് ബസ്സുകൾ ഇങ്ങനെ സർവ്വീസ് നടത്തുന്നുണ്ട്.

ഒരു ബസ്സിന് 1000 രൂപ വച്ച് കുട്ടിയാൽ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നു വരുന്നത് എന്ന യാഥാർഥ്യം നമ്മൾ തള്ളിക്കളയേണ്ടതില്ല.

കെഎസ്ആർടിസി- സിഫ്റ്റ് എന്നും യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
'Ente KSRTC' എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
'Ente KSRTC' മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details......
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:
ഫോൺ:0471-2465000
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്‌സാപ്പ് - 8129562972

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP