Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

മിനി കൂപ്പർ വിവാദത്തോടെ എല്ലാം അവസാനിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി; സ്വർണക്കടത്ത് കേസ് ലൈവായി നിൽക്കുമ്പോഴും കൊടുവള്ളി നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കാൻ ഒരുങ്ങി കാരാട്ട് ഫൈസൽ; പതിനഞ്ചാം ഡിവിഷനിൽ ഫൈസൽ തന്നെ; സിപിഎം നീക്കത്തിൽ പ്രതിഷേധം

മിനി കൂപ്പർ വിവാദത്തോടെ എല്ലാം അവസാനിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി; സ്വർണക്കടത്ത് കേസ് ലൈവായി നിൽക്കുമ്പോഴും കൊടുവള്ളി നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കാൻ ഒരുങ്ങി കാരാട്ട് ഫൈസൽ;  പതിനഞ്ചാം ഡിവിഷനിൽ ഫൈസൽ തന്നെ; സിപിഎം നീക്കത്തിൽ പ്രതിഷേധം

കെ വി നിരഞ്ജൻ

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനാവുകയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്തയാളെ വീണ്ടും മത്സരിപ്പിക്കാനുള്ള സി പി എം നീക്കത്തിൽ പ്രതിഷേധമുയരുന്നു. കൊടുവള്ളി നഗരസഭയിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് കാരാട്ട് ഫൈസൽ. സി പി എം നിർദ്ദേശപ്രകാരം എൽ ഡി എഫ് സ്വതന്ത്രനായാണ് ജനവിധി തേടുക.

കൊടുവള്ളിയിലെ 15ാം ഡിവിഷനിലാണ് കാരാട്ട് ഫൈസൽ മത്സരിക്കുന്നത്. സ്ഥാനാർത്ഥിത്വം വിവാദമായപ്പോൾ ഫൈസലിന് സി പി എമ്മുമായി ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. എന്നാൽ എൽഡിഎഫ് 33 സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ ഫൈസലും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ ഫൈസലിനെ നേരത്തെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. പ്രമുഖ സി പി എം നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോൾ ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു സഞ്ചരിച്ചത്.

സ്വർണക്കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന് പങ്കുണ്ടെന്ന് റിമാൻഡിൽ കഴിയുന്ന സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴി പുറത്തു വന്നത് ഏതാനും ദിവസം മുമ്പാണ്.
കേസിലെ പ്രധാന പ്രതികളിലൊരാളായ കെ ടി റമീസ് വിദേശത്തുനിന്നു സ്വർണം കടത്തിയത് കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് സൗമ്യ നൽകിയ മൊഴിയിൽ പറയുന്നു. ഇത്തരമൊരു സന്ദർഭത്തിൽ ഫൈസലിന്റെ സ്ഥാനാർത്ഥിത്വം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന അഭിപ്രായം പാർട്ടിയിലെ പലർക്കുമുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎയും കൊടുവള്ളിയിൽ റെയ്ഡ് നടത്തിയിരുന്നു. ഡിആർഐ അന്വേഷിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിന്റെ പ്രതിപ്പട്ടികയിൽ ഏഴാമനായിരുന്നു ഫൈസൽ. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലാണു കാരാട്ട് ഫൈസലിനെയും ഡിആർഐ പ്രതി ചേർത്തത്. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസായിരുന്നു.

2013 നവംബർ എട്ടിനായിരുന്നു കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വർണം ഡിആർഐ പിടികൂടിയത്. തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുൽപ്പള്ളി സ്വദേശിനി എയർഹോസ്റ്റസ് ഹിറാമോസ വി. സെബാസ്റ്റ്യൻ എന്നിവരെയായിരുന്നു ആദ്യം പിടികൂടിയത്. പിന്നീട് ഷഹബാസ്, ബന്ധു അബ്ദുൽ ലൈസ്, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീൽ അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്‌റഫ് എന്നിവരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു ഫൈസലിന്റെ പങ്ക് വ്യക്തമായത്. തുടർന്നു 2014 മാർച്ച് 27നു കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്ന കാരാട്ട് ഫൈസലിനെയും ഡിആർഐ പിടികൂടി.

ഫൈസലിനെ ഡിആർഐ സൂപ്രണ്ട് വി എസ്. സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. കരിപ്പൂർ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസ് ഉപയോഗിക്കുന്ന 60 ലക്ഷം രൂപ വിലവരുന്ന കാറും ഫൈസലിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു. ഡിആർഐ അഡ്ജുഡിക്കേറ്റിങ് കമ്മിറ്റി മുൻപാകെ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങളും മറ്റു പ്രതികളുമായി ഇവർക്കുള്ള ബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.

കരിപ്പൂർ സ്വർണക്കടത്തു കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ഫൈസലാണെന്നാണു ഡിആർഐ ഉദ്യോഗസ്ഥർ പറയുന്നത്. പിടികൂടിയ ഒന്നാം പ്രതി ഷഹബാസ്, രണ്ടും മൂന്നും പ്രതികളായ നബീൽ, അബ്ദുൽ ലായിസ്, നാലും അഞ്ചും പ്രതികളായ ഹീറോമോസ വി.സെബാസ്റ്റ്യൻ, റാഹില ചീരായി എന്നിവർ ഫൈസലിനെതിരേ മൊഴി നൽകിയിരുന്നു. നേരത്തേ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന ഫൈസൽ ഇടതു പിന്തുണയോടെ മൽസരിച്ചു വിജയിച്ചു നിലവിൽ കൊടുവള്ളി നഗരസഭാംഗമാണ്. കൊടുവള്ളിയിൽ ജനജാഗ്രതാ യാത്രയ്ക്കു നൽകിയ സ്വീകരണത്തിന്റെ പൂർണ ചുമതല ഫൈസലിനായിരുന്നു.ജ നജാഗ്രതാ യാത്രക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാർ വിവാദത്തിലായപ്പോഴാണ്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കൊടുവള്ളിയിൽ കോടിയേരിയുടെ സഞ്ചാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP