Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

'ജീവിതത്തിൽ മാതാവിന്റെ ഉദരത്തിൽനിന്നും പുറത്തേക്കുവന്നിട്ട് അള്ളാഹ് എന്നൊരു വാക്കുപോലും പറയാത്ത ആര്യാടൻ മുഹമ്മദേ; .ഒരു ദിഖ്‌റോ സ്വലാത്തോ ചെല്ലാത്ത ആര്യാടൻ മുഹമ്മദേ.;ജീവിതത്തിൽ ഇതുവരെ സുജൂദ് ചെയ്യാത്ത ആര്യാടൻ മുഹമ്മദേ; താങ്കളെ കൊണ്ടെ പറ്റുകയുള്ളൂ മാതാഅമൃതാനന്ദമയിയെ പുകഴ്‌ത്താൻ; നിങ്ങൾക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ..; മാതാഅമൃതാനന്ദമയിയേയും ആര്യാടനേയും അപകീർത്തിപ്പെടുത്തി ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത നബീസക്കെതിരെ പൊലീസ് കേസ്

'ജീവിതത്തിൽ മാതാവിന്റെ ഉദരത്തിൽനിന്നും പുറത്തേക്കുവന്നിട്ട് അള്ളാഹ് എന്നൊരു വാക്കുപോലും പറയാത്ത ആര്യാടൻ മുഹമ്മദേ; .ഒരു ദിഖ്‌റോ സ്വലാത്തോ ചെല്ലാത്ത ആര്യാടൻ മുഹമ്മദേ.;ജീവിതത്തിൽ ഇതുവരെ സുജൂദ് ചെയ്യാത്ത ആര്യാടൻ മുഹമ്മദേ; താങ്കളെ കൊണ്ടെ പറ്റുകയുള്ളൂ മാതാഅമൃതാനന്ദമയിയെ പുകഴ്‌ത്താൻ; നിങ്ങൾക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ..; മാതാഅമൃതാനന്ദമയിയേയും ആര്യാടനേയും അപകീർത്തിപ്പെടുത്തി ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത നബീസക്കെതിരെ പൊലീസ് കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: നിങ്ങൾക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ..നിങ്ങളെയൊക്കെ ചാമയിട്ട് വെടിവെക്കണം ഒരു മാതാഅമൃതാനന്ദമയി ഇറങ്ങിയിരിക്കുന്നു.കൊറോണയെ പ്രസവിച്ചുവെന്ന് പറഞ്ഞ മാതാഅമൃതാനന്ദമയീ നിങ്ങൾക്ക് നാണവും മാനവും ഉളുപ്പുമുണ്ടോ. ആര്യാടൻ മുഹമ്മദേ..താങ്കളെ കൊണ്ടെ പറ്റുകയൊള്ളു ഇങ്ങിനെ പുകഴ്‌ത്താൻ...'- കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ഒരു വീഡിയോയിലെ വാക്കുകൾ ആണിത്. മാതാഅമൃതാനന്ദമയിയേയും ആര്യാടനേയും അപകീർത്തിപ്പെടുത്തി 'നബീസ നബീസ നബീസ' എന്ന ഫേസ്‌ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്ത സ്ത്രീക്കെതിരെ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയതിരിക്കയാണ്.

മാതാഅമൃതാനന്ദമയിഅമ്മക്ക് തുല്യം അമ്മമാത്രമാണണെന്ന് പറഞ്ഞ് വാഴ്‌ത്തിയ ആര്യാടനെ അപകീർത്തിപ്പെടുത്ത തുടങ്ങിയ വീഡിയോയോ മാതാഅമൃതാനന്ദമയിയെ വളരെമോശമായ പദപ്രയോഗങ്ങൾകൊണ്ടാണ് വിമർശിച്ചത്. 'ജീവിതത്തിൽ മാതാവിന്റെ ഉദരത്തിൽനിന്നും പുറത്തേക്കുവന്നിട്ട് അള്ളാഹ് എന്നൊരു വാക്കുപോലും പറയാത്ത ആര്യാടൻ മുഹമ്മദേ..ഒരു ദിഖ്‌റോ സ്വലാത്തോ ചെല്ലാത്ത ആര്യാടൻ മുഹമ്മദേ..ജീവിതത്തിൽ ഇതുവരെ സുജൂദ് ചെയ്യാത്ത ആര്യാടൻ മുഹമ്മദേ..താങ്കളെ കൊണ്ടെ പറ്റുകയൊള്ളു മാതാഅമൃതാനന്ദമയി് അമ്മക്ക് തുല്യം അമ്മമാത്രമെന്ന് പറഞ്ഞ് പുകഴ്‌ത്താൻ. ആ മാതാഅമൃതാനന്ദമയിയോട് ചോദിക്കാനുള്ളത്. നിങ്ങൾക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ...ഇത്രയും വലിയ മഹാദുരന്തം ഈ നാടിനെ വേട്ടയാടുമ്പോൾ നിങ്ങളുടെ ഒരു പ്രഖ്യാപനംകേട്ടു.

രണ്ടുവർഷം മുമ്പ് ഞാൻ കൊറോണയെ ഗർഭിണിയായി ആ കൊറോണയെ ഞാൻ 2020ൽ പ്രസവിച്ചു ആ കൊറോണ, ആ മകൻ മറ്റുള്ളവരുടെ ശരീരത്തിൽ കടന്നുകൂടിപ്പോയി അതോണ്ട് എല്ലാവരും പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക എന്നത് തന്നെയാണ് എല്ലാവർക്കും നല്ലത്. അതൊള്ളു രക്ഷ. നിങ്ങളെയൊക്കെ ചാമയിട്ട് വെടിവെക്കണം ഒരു മാതാഅമൃതാനന്ദമയി ഇറങ്ങിയിരിക്കുന്നു. ഇത്രയും പ്രായമായില്ലേ നിങ്ങൾക്ക്.

ഈ ജനങ്ങളുടെ മുന്നിൽ നിങ്ങൾ ഇങ്ങിനെ കോമാളി വേഷംകെട്ടുന്നത്. 2020ൽ നിങ്ങൾ കൊറോണയെ പ്രസവിച്ചു. ആ കൊറോണ എന്ന മകൻ ആ മകനായിട്ട് അത് ജനങ്ങളുടെ ശരീരത്തിൽ കയറിക്കൂടിയിരിക്കുന്നു. നാണവും മാനവും ഉളുപ്പുമുണ്ടോ മാതാഅമൃതാനന്ദമയി നിങ്ങൾക്ക്. നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അതോട് കൂടി അതൊക്കെ പോയി. നിങ്ങൾക്ക് ജനങ്ങൾക്ക് നൽകിയ ബഹുമാനം അത് നിങ്ങൾ തന്നെ ഇല്ലാതാക്കിക്കളഞ്ഞു.' തുടങ്ങിയ പദപ്രയോഗങ്ങളിലൂടെയാണ്മാതാ അമൃതാനന്ദമയിയും ആര്യാടനുമെതിരെ ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

തിരുന്നാവായ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റും മാതാ അമൃതാനന്ദമയിയുടെ ഭക്തനുമായ തിരുന്നാവായ മമ്മിളിയത്ത് അരവിന്ദൻ തിരൂർ ഡി.വൈ.എസ്‌പി.ക്ക് നൽകിയ പരാതിയെ തുടർന്നാണ് ക്രിമിനൽ നിയമം 153 വകുപ്പു പ്രകാരം തിരൂർ എസ്‌ഐ.അബ്ദുൾ ജലീൽ കറുത്തേടത്ത് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.ഇക്കഴിഞ്ഞ മാർച്ച് 28നാണ് നബീസ നബീസ നബീസ എന്ന ഫേസ്‌ബുക്ക് പേജിൽ അമൃതാനന്ദമയിയെ അപകീർത്തിപെടുത്തുന്ന വിധത്തിലും വ്യക്തിഹത്യ നടത്തുന്ന വിധത്തിലും യുവതി വീഡിയോ ചെയ്തു പ്രചരിപ്പിച്ചത്. മാതാ അമൃതാനന്ദമയിയെക്കുറിച്ച് ആര്യാടൻ ആദരവോടെ പറഞ്ഞ കാര്യങ്ങൾക്കെതിരെയാണ് പറഞ്ഞിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP