Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യഥാർത്ഥ സെമി ഫൈനൽ ഇനി വരാൻ പോകുന്നത്; കുട്ടനാടിനൊപ്പം ചവറയിലും തെരഞ്ഞെടുപ്പ് നടന്നേക്കും; കൊറോണ ബാധ നിയന്ത്രണ വിധേയമായാൽ ഏപ്രിലിൽ തന്നെ വോട്ടെടുപ്പ്; ചവറയിൽ ഷിബു ബേബി ജോണിനേയും കുട്ടനാട്ടിൽ എം ലിജുവിനേയും ഇറക്കി വിജയം ഉറപ്പിക്കാൻ യുഡിഎഫ്; രണ്ടിടത്തും മികച്ച വിജയം ഉറപ്പിക്കാൻ യുഡിഎഫ്; സ്ഥാനാർത്ഥിയില്ലാതെ വലഞ്ഞ് എൽഡിഎഫും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യഥാർത്ഥ സെമി ഫൈനൽ ഇനി വരാൻ പോകുന്നത്; കുട്ടനാടിനൊപ്പം ചവറയിലും തെരഞ്ഞെടുപ്പ് നടന്നേക്കും; കൊറോണ ബാധ നിയന്ത്രണ വിധേയമായാൽ ഏപ്രിലിൽ തന്നെ വോട്ടെടുപ്പ്; ചവറയിൽ ഷിബു ബേബി ജോണിനേയും കുട്ടനാട്ടിൽ എം ലിജുവിനേയും ഇറക്കി വിജയം ഉറപ്പിക്കാൻ യുഡിഎഫ്; രണ്ടിടത്തും മികച്ച വിജയം ഉറപ്പിക്കാൻ യുഡിഎഫ്; സ്ഥാനാർത്ഥിയില്ലാതെ വലഞ്ഞ് എൽഡിഎഫും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കുട്ടനാടും ചവറയും ഇടതുപക്ഷത്തേക്ക് എത്തിച്ചത് സ്ഥാനാർത്ഥി മികവിലാണ്. തോമസ് ചാണ്ടിക്കുള്ള വോട്ടുകളാണ് കുട്ടനാടിനെ ഇടത്തേക്ക് ചായ്ച്ചത്. ചവറയിൽ പൊതു സമ്മതനായ വ്യവസായി വിജയൻ പിള്ളയെ മത്സരിപ്പിച്ചതും ഫലം കണ്ടു. അങ്ങനെ ആർ എസ് പിയുടെ കുത്തക മണ്ഡലം ഇടതിന്റേതായി. തോമസ് ചാണ്ടിയും വിജയൻപിള്ളയും അകാലത്തിൽ വിട പറയുമ്പോൾ അതുകൊണ്ട് തന്നെ വെട്ടിലാകുന്നത് ഇടതു പക്ഷമാണ്. കുട്ടനാട്ടും ചവറയും സ്വന്തമാക്കാൻ യുഡിഎഫ് മികച്ച സ്ഥാനാർത്ഥികളെ അവതരിപ്പിക്കും. ഇത് ഇടതിന്റെ വിജയ മോഹങ്ങൾക്ക് കടുത്ത തിരിച്ചടിയാണ്.

തുടർഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ലോക്‌സഭയിൽ സമ്പൂർണ്ണ തോൽവി നേരിട്ട ഇടതു പക്ഷം പാലായിലും വട്ടിയൂർക്കാവിലും കോന്നിയിലും ജയിച്ച് തിരിച്ചു വന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യഥാർത്ഥ സെമി ഫൈനലായി ചവറയിലും കുട്ടനാട്ടിലും ഉപതെരഞ്ഞെടുപ്പ് ഇനി വരാൻ പോകുന്നത്; കുട്ടനാടിനൊപ്പം തന്നെ ചവറയിലും തെരഞ്ഞെടുപ്പ് നടന്നേക്കും. കൊറോണ ബാധ നിയന്ത്രണ വിധേയമായാൽ ഏപ്രിലിൽ തന്നെ രണ്ടിടത്തും തെരഞ്ഞെടുപ്പ് നടക്കും. ചവറയിൽ ഷിബു ബേബി ജോണിനേയും കുട്ടനാട്ടിൽ എം ലിജുവിനേയും ഇറക്കി വിജയം ഉറപ്പിക്കാൻ യുഡിഎഫ് ഏതാണ്ട് തീരുമാനിച്ചിട്ടുണ്ട്. രണ്ടിടത്തും മികച്ച വിജയം ഉറപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സ്ഥാനാർത്ഥിയില്ലാതെ വലഞ്ഞ് എൽഡിഎഫും. അങ്ങനെ നിർണ്ണായക അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയാണ്.

കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആദ്യ നീക്കം. ഇതിനിടെ എൻസിപിയിൽ കലാപം ഉയർന്നു. തോമസ് ചാണ്ടിയുടെ സഹോദരനെ അംഗീകരിക്കാൻ എൻസിപിയിലെ വലിയൊരു വിഭാഗം തയ്യാറല്ല. കുട്ടനാട്ടിൽ എൻസിപിക്ക് വേരുകളില്ലെന്ന് സിപിഎമ്മിന് അറിയാം. തോമസ് ചാണ്ടിയുടെ വ്യക്തിമികവായിരുന്നു വിജയ കാരണം. അല്ലാത്ത പക്ഷം അത് യുഡിഎഫിന് അനുകൂലമായ മണ്ഡലമാണ്. ഡിസിസി അധ്യക്ഷൻ ലിജു എത്തുമ്പോൾ എൻസിപി മത്സരിച്ചാൽ വിയർക്കും. സീറ്റ് എൻസിപിക്ക് നേരത്തെ വിട്ടു കൊടുത്തതുമാണ്. അതുകൊണ്ട് തന്നെ ഇനി തിരിച്ചെടുക്കാനും കഴിയില്ല. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പത്തിലാണ് സിപിഎം. സീറ്റ് സിപിഎം എറ്റംെടുക്കാനും സാധ്യതയുണ്ട്.

ചവറയെന്നാൽ ആർ എസ് പി കോട്ടയാണ്. ബേബി ജോണിന്റെ തട്ടകം. ബേബി ജോണിന്റെ കാലശേഷം ഷിബു ബേബി ജോൺ എംഎൽഎയായി. ആർഎസ്‌പിയിലെ പിളർപ്പിനിടെ എൻകെ പ്രേമചന്ദ്രനും എംഎൽഎയായി. പിന്നീട് ഷിബു തിരിച്ചു പിടിച്ചു. കരുതലോടെ വിജയൻ പിള്ളയെ ചവറയിൽ സ്ഥാനാർത്ഥിയത് മുഖ്യമന്ത്രി പിണറായിയുടെ തന്ത്രമായിരുന്നു. ചവറയെ അടുത്തറിയാമായിരുന്ന വിജയൻ പിള്ളയും എംഎൽഎയായി. ഇതും വ്യക്തിപരമായ വിജയമായിരുന്നു. വിജയൻ പിള്ള മരിക്കുമ്പോൾ ഇടതുപക്ഷത്തിന് തലയെടുപ്പുള്ള നേതാവില്ല. ഷിബു ബേബി ജോൺ വീണ്ടും മത്സരിക്കാനെത്തിയാൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് വിലയിരുത്തുന്നു. പ്രേമചന്ദ്രനും ഇപ്പോൾ യുഡിഎഫിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഷിജു ചവറയിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയാകുന്നു.

ഈ നിയമസഭയുടെ കാലത്ത് അന്തരിക്കുന്ന അഞ്ചാമത്തെ എംഎ‍ൽഎയാണ് വിജയൻപിള്ള. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷത്തിലധികം ഉള്ളതിനാൽ ചവറയിലും ഉപതിരഞ്ഞെടുപ്പുണ്ടാകും. കുട്ടനാടിനൊപ്പം ചവറയിലും തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കുട്ടനാട്ടിൽ ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്നാണ് സംസ്ഥാന മുഖ്യതിരഞ്ഞെപ്പ് ഓഫീസർ ടീക്കാറാം മീണ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നത്. കുട്ടനാടിനൊപ്പം തന്നെ ചവറയിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഈ സർക്കാർ വന്നശേഷമുള്ള ഒമ്പതാമത്തെ തിരഞ്ഞെടുപ്പാകുമത്. കെ.കെ. രാമചന്ദ്രൻ നായർ, പി.ബി. അബ്ദുൽ റസാഖ്, കെ.എം. മാണി, തോമസ് ചാണ്ടി എന്നിവരാണ് ഈ നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ചത്. ചെങ്ങന്നൂർ, കാസർകോട്, പാല ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞു.

എംഎ‍ൽഎ. മരിച്ചാലോ രാജിവച്ചാലോ ആറുമാസത്തിനുള്ളിൽ ആ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കണമെന്നാണ് വ്യവസ്ഥ. സർക്കാരിന്റെ കാലാവധി ഒരുവർഷത്തിനു താഴെയാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് വേണ്ട. ഈ സർക്കാരിന് ഇനിയും ഒന്നേകാൽ വർഷത്തോളം കാലാവധിയുണ്ട്. ഏറ്റവും കൂടുതൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതും ഈ നിയമസഭയുടെ കാലത്താണ്. കോന്നി, വട്ടിയൂർക്കാവ്, അരൂർ, എറണാകുളം എന്നിവിടങ്ങളിലെ പ്രതിനിധികൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനാൽ അവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP