Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

'ജിന്നയുടെ തെറ്റായ സിദ്ധാന്തത്തെ തള്ളികളഞ്ഞവരാണ് ഇന്ത്യൻ മുസ്ലീങ്ങൾ: ഞങ്ങളെ ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട, നിങ്ങൾ നിങ്ങളുടെ രാജ്യത്തെക്കുറിച്ച് ആശങ്കപ്പെടുക': പാക് പ്രധാനമന്ത്രി ഇമ്രാഖാനെതിരെ രൂക്ഷവിമർശനവുമായി ഒവൈസി

'ജിന്നയുടെ തെറ്റായ സിദ്ധാന്തത്തെ തള്ളികളഞ്ഞവരാണ് ഇന്ത്യൻ മുസ്ലീങ്ങൾ: ഞങ്ങളെ ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട, നിങ്ങൾ നിങ്ങളുടെ രാജ്യത്തെക്കുറിച്ച് ആശങ്കപ്പെടുക': പാക് പ്രധാനമന്ത്രി ഇമ്രാഖാനെതിരെ രൂക്ഷവിമർശനവുമായി ഒവൈസി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി. 'ഉത്തർപ്രദേശിലെ മുസ്ലിങ്ങൾക്കെതിരെ ഇന്ത്യൻ പൊലിസിന്റെ വംശഹത്യ' എന്ന തരത്തിൽ ഇമ്രാൻ ഖാൻ രണ്ട് ദിവസം മുൻപ് പങ്കുവെച്ച വീഡിയോക്കെതിരെയാണ് ഉവൈസി രംഗത്തെത്തിയത്.

ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാഖാന് വേവലാതി വേണ്ടെന്ന് ഓൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പാക്കിസ്ഥാനിലെ കാര്യങ്ങളെ കുറിച്ച് ഇംറാൻ ഖാന് ആകുലതയുണ്ടായാൽ മതിയെന്നും ഉവൈസി വ്യക്തമാക്കി. ബംഗ്ലാദേശിൽ നിന്നുള്ള വിഡിയോ ഇന്ത്യയിൽ നിന്നുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഇംറാൻ ഖാൻ പുറത്തുവിട്ടിരുന്നു. ഇന്ത്യയെ കുറിച്ച് ഇമ്രാൻ ഖാൻ ആകുലതപ്പെടേണ്ട. ജിന്നയുടെ തെറ്റായ സിദ്ധാന്തത്തെ ഇന്ത്യക്കാൻ തള്ളികളഞ്ഞതാണ്. ഇന്ത്യൻ മുസ്ലീമുകൾ എന്ന് നിലയിൽ അഭിമാനിക്കുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

പൊലീസുകാരൻ ജനങ്ങളെ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ ഇന്ത്യയിൽ നിന്നുള്ളതാണെന്ന് ആരോപിച്ച് ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ബംഗ്ലാദേശിൽ നിന്നുള്ള ഏഴുവർഷം പഴക്കമുള്ള വിഡിയോ ആയിരുന്നു ഇത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ വിമർശനം ഉയർന്നിരുന്നു.

അതേസമയം, അസദുദ്ദീൻ ഒവൈസി എംപിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്ന് ബിജെപി എംപിയുടെ ഭീഷണിമുഴക്കിയിരുന്നു. വടിച്ചെടുത്ത ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കുമെന്നും നിസാമബാദ് എംപി ഡി അരവിന്ദ് കുമാർ പറഞ്ഞു. നിസാമബാദിൽഒരു പൊതുപരിപാടിക്കിടെയാണ് അരവിന്ദ് കുമാറിന്റെ വിവാദ പരാമർശം നടത്തിയതും.

'അസദുദ്ദീൻ ഉവൈസി, ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു. നിന്നെ ഒരു ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കി, താടി വടിക്കും. എന്നിട്ട് നിന്റെ താടി മുഖ്യമന്ത്രി കെ.സി.ആറിന് അയച്ചു നൽകും,' അരവിന്ദ് കുമാർ പറഞ്ഞു. നിസാമാബാദ് ബിജെപിയുടേതാണെന്ന് അസദുദ്ദീൻ ഓർക്കണമെന്നും കുമാർ കൂട്ടിച്ചേർത്തു. ഒൻപത് വർഷം മുമ്പ് നിങ്ങളുടെ സഹോദരൻ അക്‌ബറുദ്ദീന് പലതവണ കുത്തേറ്റതും വെടിയേറ്റതും ഓർക്കുന്നുണ്ടോ. ഒൻപത് വർഷത്തിനുശേഷവും നിങ്ങളുടെ സഹോദരൻ ആ പരിക്കുകൾക്ക് ചികിത്സ തേടുകയാണ്,'' കുമാർ പറഞ്ഞിരുന്നു. തുടർന്ന് എംപിയുടെ വിവാദപരാമർശത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. അരവിന്ദ് മാപ്പ് പറയണമെന്നും എംപിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം ഉയരുകയാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP