Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

ഹരിയാന സർക്കാറിലെ ഭരണ പ്രതിസന്ധി മുതലെടുക്കാൻ കോൺഗ്രസിന്റെ നീക്കം; ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി ഭുപീന്ദർ സിങ് ഹൂഡ; നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിനിധികൾ ഗവർണർക്ക് നിവേദനം നൽകും

ഹരിയാന സർക്കാറിലെ ഭരണ പ്രതിസന്ധി മുതലെടുക്കാൻ കോൺഗ്രസിന്റെ നീക്കം; ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി ഭുപീന്ദർ സിങ് ഹൂഡ; നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിനിധികൾ ഗവർണർക്ക് നിവേദനം നൽകും

മറുനാടൻ ഡെസ്‌ക്‌

ചണ്ഢിഗഡ്: ഹരിയാനയിലെ ബിജെപി സർക്കാർ ഭരണ പ്രതിസന്ധി നേരിടുന്നതിനിടെ കോൺഗ്രസും കരുനീക്കം ശക്തമാക്കി. തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ മറിച്ചിടാൻ കൂട്ടുനിൽക്കേണ്ട എന്നാണ് ധാരണയെങ്കിലും സർക്കാറിനെ രാജിക്ക് പ്രേരിക്കുന്ന വിധത്തിലുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭുപീന്ദർ സിങ് ഹൂഡ രംഗത്തെത്തി.

നാളെ രാജ് ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്താനാണ് ഹൂഡ അനുമതി തേടിയത്. ഭുപീന്ദർ സിങ് ഹൂഡക്കൊപ്പം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് അഫ്താഫ് അഹ്മദും കോൺഗ്രസ് ചീഫ് വിപ്പ് ബി.ബി. ബത്രയും മറ്റ് കോൺഗ്രസ് നേതാക്കളും ഗവർണറുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിനിധികൾ ഗവർണർക്ക് നിവേദനം നൽകും.

കഴിഞ്ഞ ദിവസം മൂന്ന് സ്വതന്ത്ര എംഎ‍ൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണപ്രതിസന്ധി നേരിട്ടത്. പുന്ദ്രിയിൽ നിന്നുള്ള രൺധീർ ഗോലൻ, നിലോഖേരിയിൽ നിന്നുള്ള ധർമപാൽ ഗോന്ദർ, ദാദ്രിയിൽ നിന്നുള്ള സോംബീർ സിങ് സാങ്വാൻ എന്നിവരാണ് ബിജെപി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായും കോൺഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചത്.

മൂന്ന് അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സർക്കാറിന് നഷ്ടമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ കോൺഗ്രസിന് 34 പേരുടെ പിന്തുണയായി.

കഴിഞ്ഞ മാർച്ചിൽ ജെ.ജെ.പി ബിജെപി സഖ്യം വിട്ടതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടാർ സ്ഥാനമൊഴിഞ്ഞത്. ഇതിന് ബിജെപി നയബ് സിങ് സൈനി മുഖ്യമന്ത്രിയാക്കി. അതേസമയം, നയബ് സിങ് സൈനി മന്ത്രിസഭയിൽ സ്ഥാനം കിട്ടാത്തതിനെ തുടർന്ന് സ്വതന്ത്രർ നേരത്തെ തന്നെ അസ്വസ്ഥരായിരുന്നെന്നാണ് റിപ്പോർട്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP