Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

'സർപ്രൈസിന് തയാറായിക്കോളൂ': ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ലയുടെ നീക്കം; ലെബനൻ വിമോചനത്തിന്റെ വാർഷികാഘോഷവേളയിൽ ഹസ്സൻ നസ്രല്ലയുടെ ഭീഷണി

'സർപ്രൈസിന് തയാറായിക്കോളൂ': ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ലയുടെ നീക്കം; ലെബനൻ വിമോചനത്തിന്റെ വാർഷികാഘോഷവേളയിൽ ഹസ്സൻ നസ്രല്ലയുടെ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

ബെയ്‌റൂട്ട്: ഗസ്സയിൽ യുദ്ധം എട്ടുമാസം പിന്നിടുമ്പോൾ ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേൽ ചില 'സർപ്രൈസു'കൾക്ക് തയാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ലെബനൻ വിമോചനത്തിന്റെ 24ാം വാർഷികാഘോഷവേളയിൽ പുറത്തിറക്കിയ സന്ദേശത്തിലാണ് നസ്രല്ലയുടെ ഭീഷണി.

എട്ടാം മാസവും ഇസ്രയേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിനെതിരേ ഹിസ്ബുള്ളയുടെ വെല്ലുവിളി. ലെബനൻ വിമോചനത്തിന്റെ 25-ാം വാർഷികത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു ഹസൻ നസ്റുള്ള.

കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ ഇസ്രയേൽ ഗസ്സയിൽ സൈനിക നടപടി തുടരുകയാണ്. എന്നാൽ ഗസ്സയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്റുള്ള ചൂണ്ടിക്കാട്ടി.

ഫലസ്തീനെ പല യൂറോപ്യൻ രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞത് ഇസ്രയേലിനുണ്ടായ വലിയ തിരിച്ചടിയാണ്. യുദ്ധത്തിന്റേ പേരിൽ ഇസ്രയേൽ ഇന്ന് ഇന്താരാഷ്ട്ര കോടതിയുടെ മുന്നിൽ നിൽക്കുകയാണ്. അന്താരാഷ്ട്ര പ്രശ്ന പരിഹാരത്തിൽ ഇസ്രയേലിന് താത്പര്യമില്ല. ഇതിനെല്ലാമുള്ള സർപ്രൈസായിരിക്കും ഹിസ്ബുള്ള നൽകുകയെന്നും നസ്റുള്ള പറഞ്ഞു.

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്രല്ല ചൂണ്ടിക്കാട്ടി.

''ഫലസ്തീനെ മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ കൂടി അംഗീകരിച്ചത് ഇസ്രയേലിനുണ്ടായ വലിയ നഷ്ടമാണ്. ഒക്ടോബർ ഏഴിലെ അൽഅഖ്‌സ പോരാട്ടത്തിന്റെയും ദൃഢനിശ്ചയത്തോടെയുള്ള പ്രതിരോധത്തിന്റെയും ഫലമായാണ് ഇന്ന് ഇസ്രയേൽ രാജ്യാന്തര നീതിന്യായ കോടതിക്കു മുന്നിൽ നിൽക്കുന്നത്. റഫയിൽ ആക്രമണം നിർത്തണമെന്ന് ഐസിസി പറഞ്ഞിട്ടും ഇസ്രയേൽ അനുസരിച്ചിട്ടില്ല. എന്നാൽ ഞങ്ങളുടെ പ്രതിരോധത്തിൽ നിങ്ങൾ സർപ്രൈസുകൾ പ്രതീക്ഷിച്ചിരിക്കണം ' നസ്രല്ല പറഞ്ഞു.

അയർലൻഡ്, സ്‌പെയിൻ, നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുകയും റഫയിലെ ആക്രമണം നിർത്തണമെന്ന് ഐസിസി ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് നസ്രല്ലയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP