Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ആംആദ്മി ക്ലച്ച് പിടിച്ചില്ല; ഇനി അലി അക്‌ബർ ബിജെപിയിലൂടെ അരക്കൈ നോക്കും; കോഴിക്കോട്ട് സിനിമാ സംവിധായകനെ ഇറക്കി ജാതി കാർഡും പരീക്ഷിച്ച് ബിജെപി

ആംആദ്മി ക്ലച്ച് പിടിച്ചില്ല; ഇനി അലി അക്‌ബർ ബിജെപിയിലൂടെ അരക്കൈ നോക്കും; കോഴിക്കോട്ട് സിനിമാ സംവിധായകനെ ഇറക്കി ജാതി കാർഡും പരീക്ഷിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ചലച്ചിത്ര സംവിധായകൻ അലി അക്‌ബർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. ഒരു വർഷം മുമ്പാണ് അലി അക്‌ബർ ബിജെപി അംഗത്വം എടുത്തത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകരയിൽ ആം ആദ്മി സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ ആംആദ്മിക്ക് കേരളത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മനസ്സിനായതോടെ അലി അക്‌ബർ രാഷ്ട്രീയ മോഹവുമായി ബിജെപി ക്യാമ്പിലെത്തുകയായിരുന്നു. കോഴിക്കോട് കോർപറേഷനിൽ സിപിഎമ്മിന്റെ മേയർ സ്ഥാനാർത്ഥിക്കെതിരെ ചലച്ചിത്ര സംവിധായകൻ അലി അക്‌ബറിനെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനം.

കോഴിക്കോട് കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സന്തോഷമേ ഉള്ളൂവെന്നാണ് അലി അക്‌ബറുടെ നിലപാട്. പാർട്ടി തീരുമാനം അനുസരിക്കുന്നു. വിജയസാധ്യതയുണ്ട്. ഏതേ വാർഡിലാവും മത്സരിക്കുക എന്ന് പാർട്ടി തീരുമാനിക്കും. ഇരു മുന്നണികളോടുമുള്ള വെറുപ്പ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.സിപിഎമ്മിന് പ്രവർത്തകരെ വേണ്ട സമ്പന്നരെ മതി. കോൺഗ്രസ് നിർജ്ജീവാവസ്ഥയിലുമാണ് '' അലി അക്‌ബർ പറഞ്ഞു. ഡൽഹയിൽ ആംആദ്മി നടത്തിയ മുന്നേറ്റം തിരിച്ചറിഞ്ഞാണ് അലി അക്‌ബർ ആംആദ്മിയിൽ എത്തിയത്. എന്നാൽ ആപ്പ് രാഷ്ട്രീയത്തിന്റെ വഴികൾ തെറ്റാൻ തുടങ്ങിയപ്പോൾ താൻ അവിടം വിട്ടുവെന്നാണ് അലി അക്‌ബറിന്റെ നിലപാട്.

മലബാറിലെ മുസ്ലിം വോട്ടുകളിൽ കണ്ണുള്ള ബിജെപി അലി അക്‌ബറിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു. ന്യൂനപക്ഷത്തെ പ്രമുഖരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നതായി ഉയർത്തിക്കാട്ടാനാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. ഈ മത രാഷ്ട്രീയത്തിന്റെ സാധ്യത തന്നെയാണ് തേടുന്നത്. അലി അക്‌ബറിനെ ജയിപ്പിക്കാനാണ് പ്രവർത്തനമെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കി. വയനാട്ടിലെ പ്രമുഖ മുസ്ലിം കുടുംബത്തിൽ ജനിച്ച അക്‌ബർ 13ാം വയസ് മുതൽ നാടകപ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. അപ്പാവി കത്തേരി എന്ന തമിഴ് ചിത്രവും അക്‌ബർ സംവിധാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് മലാപ്പറമ്പിലെ വെളുത്തേടത്ത് വീട്ടിലാണ് താമസം.

മാമലകൾക്കപ്പുറത്ത്, മുഖമുദ്ര, പൊന്നുച്ചാമി, ജൂനിയർ മാൻഡ്രേക്, പൈ ബ്രദേഴ്‌സ്, ഗ്രാമപഞ്ചായത്ത്, ബാംബൂ ബോയ്‌സ്, കുടുംബവാർത്തകൾ, ഐഡിയൽ കപ്പിൾ, സ്വസ്ഥം ഗൃഹഭരണം, അച്ഛൻ തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത അലി അക്‌ബർ ആം ആദ്മിയുടെ നിലപാടുകളിൽ ആകൃഷ്ടനായാണ് മത്സരരംഗത്തെത്തുന്നത്. താരസംഘടനയായ 'അമ്മ'യുടെ വിലക്കു മറികടന്നു നടൻ തിലകനെ 'അച്ഛൻ' എന്ന സിനിമയിൽ അഭിനയിപ്പിച്ചതു വിവദത്തിനിടയാക്കിയിരുന്നു.

കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിനോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച ജനശക്തി സംഗമത്തിൽ വച്ചാണ് അലി അക്‌ബറും സംഘവും ബിജെപിയിൽ ചേർന്നത്. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി സി.സുരേഷ് ബാലുശ്ശേരി, സിനിമാ സീരിയൽ താരം മെർളിൻ ചാൾസ് മേജർ രാജൻ ചേവരമ്പലം തുടങ്ങിയവരും ചടങ്ങിൽ വച്ച് പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP