Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഒമാൻ എയറിന്റെ ആദ്യ ബോയിങ്ങ് 787 ഡ്രീംലൈനർ വിമാനം ഒക്ടോബറിൽ സലാലയിലേക്ക്

ഒമാൻ എയറിന്റെ ആദ്യ ബോയിങ്ങ് 787 ഡ്രീംലൈനർ വിമാനം ഒക്ടോബറിൽ സലാലയിലേക്ക്

മസ്‌ക്കറ്റ്:  ഒമാൻ എയറിന്റെ ആദ്യത്തെ ബോയിങ്ങ് 787 ഡ്രീംലൈനർ വിമാനം ഒക്ടോബറിൽ പറന്നുയരും. ഒമാൻ എയർ സീനിയർ മാനേജ്‌മെന്റിന്റെ  നേതൃത്വത്തിൽ സലാലയിലേക്കാണ് ഡ്രീംലൈനർ ആദ്യമായി സർവ്വീസ് നടത്തുന്നത്.  വിഐപികളും ഉന്നത ഉദ്യോഗസ്ഥരും പൊതു, സ്വകാര്യ മേഖലയിലെ സംഘടനകളിലെ അംഗങ്ങളുമാണ് ആദ്യ യാത്രയിൽ സലാലയിലേക്ക് പറക്കുക. ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്രയിൽ മികച്ച യാത്രാനുഭവമാണ് ഡ്രീംലൈനർ പ്രദാനം ചെയ്യുക.

മസ്‌ക്കറ്റിൽ നിന്നും യൂറോപ്പ് , സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും സർവ്വീസുകൾ വ്യാപിപ്പിക്കും. ഒമാൻ എയറിന്റെ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്താവുന്ന ഒന്നാവും സലാലയിലേക്കുള്ള യാത്ര എന്ന് ഒമാൻ എയറിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അബ്ദുൾറഹ്മാൻ അൽ ബുസൈദി പറഞ്ഞു. ഡ്രീംലൈനറിന്റെ തങ്ങളുടെ ഫ്‌ലീറ്റിലേക്ക് സ്വാഗതം ചെയ്യുന്നത് ഏറെ സന്തോഷത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ 25ന് നടക്കുന്ന ആദ്യ സർവ്വീസോടെ ഒമാൻ എയറിന്റെ ഉപഭോക്താക്കൾക്കെല്ലാവർക്കും വലിയ അത്ഭുതകരമായ ഒരു യാത്രാനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ ഡ്രീംലൈനർ നവംബറിൽ എത്തും. 2016  2018 ആവുമ്പോഴേക്കും ആറു ഡ്രീംലൈനറുകൾ സർവ്വീസ് നടത്തിത്തുടങ്ങും. ആഡംബര വിമാനമായ ബോയിങ്ങ് 787 മറ്റ് വിമാനങ്ങളെക്കാൾ 20 % കുറച്ചു മാത്രമേ ഇന്ധനം ഉപയോഗിക്കു എന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ ശബ്ദമലീനീകരണവും വായുമലിനീകരണവും മറ്റും മറ്റുള്ള വിമാനങ്ങളെക്കാൾ കുറവാണ് ഇവയ്ക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP