Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കോവിഡ് ബാധിക്കുന്ന ഘട്ടത്തിൽ വൈറസ് ശ്വാസകോശത്തിലുമെത്തുന്നു; സാരമായ മാറ്റമുണ്ടാക്കുന്നുവെന്നും യുഎസ്സിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയുടെ പഠനം; രൂപരേഖ തയ്യാറാക്കി; പതിനെട്ട് പ്രതിരോധ മരുന്നുകൾ പരീക്ഷിച്ചതിൽ അഞ്ച് എണ്ണം ഫലപ്രദം

കോവിഡ് ബാധിക്കുന്ന ഘട്ടത്തിൽ വൈറസ് ശ്വാസകോശത്തിലുമെത്തുന്നു; സാരമായ മാറ്റമുണ്ടാക്കുന്നുവെന്നും യുഎസ്സിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയുടെ പഠനം; രൂപരേഖ തയ്യാറാക്കി; പതിനെട്ട് പ്രതിരോധ മരുന്നുകൾ പരീക്ഷിച്ചതിൽ അഞ്ച് എണ്ണം ഫലപ്രദം

ന്യൂസ് ഡെസ്‌ക്‌

ന്യൂയോർക്ക്: കൊറോണ വൈറസ് ശരീരത്തിൽ ബാധിക്കുന്ന ഘട്ടത്തിൽതന്നെ ശ്വാസകോശത്തെയും സാരമായി ബാധിക്കാൻ തുടങ്ങുന്നുവെന്ന് യുഎസ്സിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയുടെ പഠനം. വൈറസ് ശ്വാസകോശത്തിന് സാരമായ മാറ്റമുണ്ടാക്കുന്നതായും കണ്ടെത്തൽ.

കോവിഡ് വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നത് പ്രതിരോധിക്കാൻ മരുന്നു കണ്ടെത്തുന്നതിനായി നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ. ശ്വാസകോശത്തിൽ വൈറസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ രൂപരേഖയാണ് തയാറാക്കിയത്.

വൈറസ് ബാധിച്ച് ഒരു മണിക്കൂറിനുശേഷം നിരീക്ഷണം ആരംഭിച്ചു. വൈറസ് ബാധിക്കുന്ന ഘട്ടത്തിൽതന്നെ ശ്വാസകോശത്തെയും ബാധിക്കാൻ തുടങ്ങിയെന്ന് പഠനം നടത്തിയ വൈറോളജിസ്റ്റ് എൽക് മുൽബെർഗെർ പറഞ്ഞു.

ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച 18 മരുന്നുകളാണ് പരീക്ഷിച്ചു നോക്കിയത്. 5 മരുന്നുകൾ ഏറെ ഫലപ്രദമാണെന്നു കണ്ടെത്തി. കൊറോണ വൈറസ് ശ്വാസകോശത്തിൽ പടരുന്നത് 90% തടയാൻ ഈ മരുന്നുകൾക്കായി. ശ്വാസകോശങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. പരീക്ഷിച്ച മരുന്നുകൾ വൈറസ് വ്യാപനം തടയുന്നതിൽ വിജയിച്ചുവെന്നും എൽക് മുൽബെർഗെർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP