Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

പ്രണയ നിരാസ വൈരാഗ്യത്താൽ വിഷ്ണുപ്രിയയെ വീട്ടിൽ കയറി അരുംകൊല ചെയ്തത് പ്രൊഫഷനൽ കൊലയാളിയുടെ വൈദഗ്ദ്ധ്യത്തോടെ; ആയുധങ്ങൾ ഉണ്ടാക്കിയതും കൊല നടത്താൻ പഠിച്ചതും യുട്യൂബിലൂടെ; കേരളത്തെ ഞെട്ടിച്ച ശ്യാംജിത്തിനെ കോടതി കുറ്റക്കാരനാക്കുമ്പോൾ

പ്രണയ നിരാസ വൈരാഗ്യത്താൽ വിഷ്ണുപ്രിയയെ വീട്ടിൽ കയറി അരുംകൊല ചെയ്തത് പ്രൊഫഷനൽ കൊലയാളിയുടെ വൈദഗ്ദ്ധ്യത്തോടെ; ആയുധങ്ങൾ ഉണ്ടാക്കിയതും കൊല നടത്താൻ പഠിച്ചതും യുട്യൂബിലൂടെ; കേരളത്തെ ഞെട്ടിച്ച ശ്യാംജിത്തിനെ കോടതി കുറ്റക്കാരനാക്കുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: പ്രണയ നിരാസ വൈരാഗ്യത്താൽ പാനൂർ വള്ള്യായി കണ്ണിച്ചാൻങ്കണ്ടി വിഷ്ണു പ്രീയയെ അരും കൊലയ്ക്ക് ഇരയാക്കാൻ മാസങ്ങൾക്കു മുൻപെ ആസൂത്രിതമായി പദ്ധതിയിട്ടുവെന്ന് പ്രൊസിക്യുഷൻ വാദം ഇതിനായി ശാസ്ത്രീയമായ തെളിവുകളാണ് വിചാരണ വേളയിൽ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. യുട്യൂബ് നോക്കിയാണ് പ്രതി മാനന്തേരിയിലെ ശ്യാംജിത്ത് മിനുട്ടുകൾക്കുള്ളിൽ കൊല നടത്താനുള്ള വിദ്യകൾ പഠിച്ചെടുത്തത്. കടയിൽ നിന്നും വാങ്ങിയ ഇരുമ്പു ലോഹങ്ങൾ മൂർച്ച കൂട്ടി ആയുധമാക്കുകയും ചെയ്തു. ഇതിനു പുറമേ വിഷ്ണു പ്രിയയെ തലയ്ക്കടിച്ചു വീഴ്‌ത്താനുള്ള ചുറ്റികയും മറ്റു ആയുധങ്ങളും കൂത്തുപറമ്പ് നഗരത്തിലെ ഹാർഡ് വെയർ കടയിൽ നിന്നും വാങ്ങിയതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

എന്നാൽ കൊല നടത്തി ഒന്നും സംഭവിക്കാത്തതു പോലെ ഇടവഴിയിലുടെ നടന്ന് വള്ള്യായി ടൗണിനരികെ വെച്ച അപ്പാച്ചെ ബൈക്കിൽ രക്ഷപ്പെട്ട ശ്യാംജിത്ത് മാനന്തേരിയിലെ വീടിനു സമീപമുള്ള കുളത്തിൽ തന്റെ ചോര പുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും ആയുധങ്ങൾ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു. ഇതിനു ശേഷം ഒന്നുമറിയാത്തതു പോലെ ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴാണ് ശ്യാംജിത്തിനെ തേടി പൊലിസ് ജീപ്പെത്തുന്നത്. പൊലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കാതെ നിർവികാരനായ പിതാവ് ശശിധരന്റെ മുൻപിലൂടെ ഹോട്ടലിൽ നിന്നും ജീപ്പിന് പിൻസീറ്റിൽ പോയി ഇരിക്കുകയായിരുന്നു ശ്യാംജിത്തെന്ന യുവാവ്.

പ്രൊഫഷനൽ രീതിയിൽ കൊല നടത്താൻ മാത്രമല്ല അതിനു ശേഷം പിടിക്കപ്പെട്ടാൽ എന്തായിരിക്കും ശിക്ഷയെന്നും ശ്യാംജിത്ത് ഗൂഗിളിൽ സെർച്ചു ചെയ്തു മനസിലാക്കിയിരുന്നുവെന്നാണ് പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഏറി വന്നാൽ 12 വർഷം മാത്രമേ തനിക്ക് ജീവപര്യന്തം ലഭിച്ചാൽ അകത്തു കിടക്കേണ്ടിവരുമെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. തന്റെ ജീവിതം നശിച്ചാലും സാരമില്ല വഞ്ചന നടത്തിയ കാമുകിയെ ഈ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതാക്കുമെന്ന വൈരാഗ്യമാണ് ശ്യാംജിത്തിനെ കൊലയിലേക്ക് നയിച്ചത്.

അതുകൊണ്ടു തന്നെ ഈ കാര്യം ചൂണ്ടിക്കാട്ടി പ്രതിയുടെ മാനസിക നിലം കൊടുംകുറ്റവാളിയുടെതാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന വാദമാണ് പ്രൊസിക്യൂഷൻ കോടതിയിൽ ഉയർത്തിയത്. തലയ്ക്കടിച്ചു വീഴ്‌ത്തി കഴുത്തറത്തുകൊന്നിട്ടും 29 മുറിവുകൾ വിഷ്ണു പ്രീയയുടെ ദേഹത്തുണ്ടായിരുന്നുവെന്നത് പ്രതിയുടെ മാനസിക നില എത്രമാത്രം ക്രൂരമായിരുന്നുവെന്ന് തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞു. ഇത്തരം വാദങ്ങൾ പരിഗണിച്ചു കൊണ്ടാണ് പാനൂർ ചെണ്ടയാട് വള്ള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതിക്കുള്ള ശിക്ഷ വിധിക്കുന്നത് മെയ് 13 ലേക്ക് തലശേരി കോടതി മാറ്റിയത്.

പ്രതി മാനന്തേരിയിലെ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് തലശേരി അഡീഷന ജില്ലാ സെഷൻസ് കോടതി (ഒന്ന്) കണ്ടെത്തിട്ടുണ്ട്.തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ. ജോസാണ് വെള്ളിയാഴ്‌ച്ച രാവിലെ പത്തിന് കേസ് പരിഗണിച്ചത്. പ്രൊസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദം കേട്ടതിനു ശേഷം കോടതി കേസിലെ അന്തിമ വിധി മെയ് 13 ന് പ്രഖ്യാപിക്കും.

പ്രണയനൈരാശ്യ വൈരാഗ്യത്താൽ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് വള്ള്യായിയിലെ വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തിയെന്ന പ്രൊസിക്യൂഷൻകേസിനെ അടിസ്ഥാനമാക്കിയാണ് കോടതിയിൽ കഴിഞ്ഞ മാസങ്ങളിൽ വിചാരണ നടന്നത്. കൊല നടത്തുന്നതിനായി പ്രതി സഞ്ചരിച്ച അപ്പാച്ചെ ബൈക്ക് വിചാരണാവേളയിൽ കോടതിയുടെ മൂന്നാം നിലയിലേക്ക് ക്രെയിൻ മാർഗം എത്തിച്ചിരുന്നു.

കേരളത്തെ ഞെട്ടിച്ച അതിക്രൂരമായ കൊലപാതകമാണ് 2022 ഒക്ടോബർ 22ന് പാനൂരിനടുത്തെ ചെണ്ടയാട വള്ള്യായിയിൽ നടന്നത്. പാനൂർ വള്ള്യായിലെ വീട്ടിൽ കിടപ്പുമുറിയിലെ ബെഡിൽ കിടന്ന് സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തറത്തുകൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നതെന്നാണ് പോസ്റ്റു മോർട്ടം റിപ്പോർട്ട്.

നേരത്തെ വിഷ്ണുപ്രിയ ശ്യാംജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി അവൾ അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു.വീട്ടുകാർ തറവാട്ട് വീട്ടിൽ അമ്മമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപ്പെടുത്തിയത്. കൊല നടത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ ശ്യാംജിത്ത് അറസ്റ്റിലായിരുന്നു. ഇയാൾ കൂത്തുപറമ്പ് നഗരത്തിലെ കടയിൽ നിന്നാണ് കൃത്യം നടത്താനുള്ള ആയുധങ്ങൾ വാങ്ങിയതെന്നും തെളിഞ്ഞിരുന്നു. മാനന്തേരിയിലെ ഹോട്ടൽ ഉടമ ശശിധരന്റെ മകനാണ് ശ്യാംജിത്ത്.

പാനൂർ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ വിഷ്ണു പ്രിയയുമായി നേരത്തെ പ്രതി അടുപ്പത്തിലായിരുന്നു എന്നാൽ വിഷ്ണു പ്രീയ ഈ ബന്ധത്തിൽ നിന്നും പിന്മാറിയതാണ് പ്രണയ വൈരാഗ്യത്തിലും കൊലപാതകത്തിലുമെത്തിയത്. കൊല നടന്നതിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലിസ് ശ്യാംജിത്തിനെ അറസ്റ്റു ചെയ്തിരുന്നു. ഇതിനു ശേഷം ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു ഇയാൾ. അതു കൊണ്ടു തന്നെ ഇതു പരിഗണിച്ചു കൊണ്ടു അതിവേഗ വിചാരണയാണ് കോടതിയിൽ നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP