Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഏഴ് നവജാത ശിശുക്കുളടെ ജീവനെടുത്ത് ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടകാരണെന്ന് നിഗമനം; കത്തിയമർന്നത് ഒരു സൗകര്യവുമില്ലായിരുന്ന ആശുപത്രിയെന്നും റിപ്പോർട്ട്; അഞ്ച് കുട്ടികളെ രക്ഷപ്പെടുത്തി

ഏഴ് നവജാത ശിശുക്കുളടെ ജീവനെടുത്ത് ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടകാരണെന്ന് നിഗമനം; കത്തിയമർന്നത് ഒരു സൗകര്യവുമില്ലായിരുന്ന ആശുപത്രിയെന്നും റിപ്പോർട്ട്; അഞ്ച് കുട്ടികളെ രക്ഷപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

രാത്രി 11.32 ഓടെയായിരുന്നു ആശുപത്രിയിൽ തീപ്പിടിച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ഡൽഹി ഫയർ സ്റ്റേഷനിൽ എത്തുന്നത്. 16 ഓളം ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയുമായിരുന്നു. 12-ഓളം നവജാത ശിശുക്കളെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി സൂചനയുണ്ട്. യാതൊരു അടിസ്ഥാന സൗകര്യവും ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്.

ഞായറാഴ്ച പുലർച്ചെയോടെ തീയണച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്‌സിജൻ സിലിണ്ടറുകളും തീപിടിത്തത്തിൽ കത്തിനശിച്ചു. ആശുപത്രി കെട്ടിടത്തിനും സമീപത്തുള്ള ഒരു പാർപ്പിട സമുച്ചയത്തിനുമാണ് തീപിടിച്ചത്. അതേസമയം, അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ രാജേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP