Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

കാൻ ഫെസ്റ്റിവലിനു വരുന്ന അറബികൾക്കും അമേരിക്കക്കാർക്കും സുന്ദരികളെ വേണം; ലോകം എമ്പാടുമുള്ള മോഡലുകൾക്ക് ഒരു രാത്രിക്ക് 50,000 യൂറോ പ്രതിഫലം; ഓപ്പറേഷൻ വാട്ട്‌സ്അപ് ഗ്രൂപ്പിലൂടെ; സിനിമ ലോകത്തെ അണിയറക്കഥകൾ പുറത്ത്

കാൻ ഫെസ്റ്റിവലിനു വരുന്ന അറബികൾക്കും അമേരിക്കക്കാർക്കും സുന്ദരികളെ വേണം; ലോകം എമ്പാടുമുള്ള മോഡലുകൾക്ക് ഒരു രാത്രിക്ക് 50,000 യൂറോ പ്രതിഫലം; ഓപ്പറേഷൻ വാട്ട്‌സ്അപ് ഗ്രൂപ്പിലൂടെ; സിനിമ ലോകത്തെ അണിയറക്കഥകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

താര പ്രഭാവം നിറഞ്ഞ ചുവന്ന പരവതാനികൾക്കും പുരസ്‌കാരങ്ങൾ വാരിക്കൂട്ടുന്ന സിനിമകളുടെ പ്രീമിയറുകൾക്കും അപ്പുറം കാൻ ഫിലിം ഫെസ്റ്റിവലിൽ മറ്റു പലതും ഒളിഞ്ഞിരിപ്പുണ്ട്. താരത്തിളക്കത്തിനും ഗ്ലാമറിനുമൊപ്പം ലൈംഗികതയും ഉത്സവ വേദിയിൽ ഉണ്ടെന്ന് ഒരു പുതിയ റിപ്പോർട്ട് ഡെയ്ലി മെയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. വാട്ട്‌സ്അപ് ഗ്രൂപ്പുകളിലൂടെ വനിത എസ്‌കോർട്ടുകളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതും ഇവിടെ ഇപ്പോൾ സാധാരണമത്രെ. ധനികരായ അറബികളും, അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അതി സമ്പന്നരുമാണ് ആവശ്യക്കാരിൽ ഏറെയും.

അതി സമ്പന്നരായ തങ്ങളുടെ കക്ഷികൾക്കായി മോഡലുകളെ റിക്രൂട്ട് ചെയ്യാൻ ഏജന്റുമാർ മെസേജിങ് സർവ്വീസുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതി സുന്ദരികളായ മോഡലുകൾക്ക് ഒരു രാത്രിക്ക് 50,000 യൂറോ വരെ ലഭിക്കുമെന്ന് ബിൽഡ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പോസ്റ്റ് ചെയ്ത ഒരു വാട്ട്‌സ്അപ് ഗ്രൂപ്പിൽ കയറിയാണ് ബിൽഡ് ഈ വിവരങ്ങൾ ശേഖരിച്ചത്. സുന്ദരികൾക്കൊപ്പം ഒരു രാത്രി കഴിയുവാൻ, ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ള ധനികർ വാഗ്ദാനം നൽകുന്നത് ലക്ഷങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രൂപ്പിൽ വന്ന പരസ്യങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു എന്ന് ബിൽഡിന്റെ റിപ്പോർട്ടിലുണ്ട്. ' പ്രമുഖ മോഡലുകൾ, അമേച്ചർ മോഡലുകൾ, സുന്ദരികളായ യുവതികൾ എന്നിവരെ തേടുന്നു. ഏത് ദേശക്കാരായാലും പ്രശ്നമില്ല, ലാറ്റിൻ അമേരിക്കക്കാരക്ക് മുൻഗണന'. മറ്റൊരു പരസ്യത്തിൽ, മൊണാക്കോയിലേക്കുള്ള ഒരു പകൽ നേരത്തെ യാത്രയ്ക്ക് വാഗ്ദാനം നൽകുന്നത് 10,000 യൂറോ ആണ്. മറ്റൊന്നിൽ, ഒരാഴ്ച ആഡംബര നൗകയിൽ ഒരുമിച്ച് ചെലവഴിക്കാൻ സുന്ദരികൾക്ക് 10,000 യൂറോ വാഗ്ദാനം നൽകുന്നു. ഫോട്ടോയോടൊപ്പം, ഉയരം, ശരീര ഭാരം തുടങ്ങിയ വിശദാംശങ്ങളുമായി ബന്ധപ്പെടാനാണ് ഈ പരസ്യങ്ങൾ ആവശ്യപ്പെടുന്നത്.

ഈ ഗ്രൂപ്പുകളിൽ ധനികരിൽ നിന്നെത്തിയ ആവശ്യങ്ങളിൽ പലതും, പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാായി അത്താഴ വിരുന്നുകൾക്കും ആഡംബര വിരുന്നുകൾക്കും അതിഥികളെ അനുഗമിക്കണം എന്നതാണ്. ഇവർ, താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ഒത്തുചേരലുകളിൽ സ്ത്രീകൾക്കായി പണം ചെലവഴിക്കാൻ തയ്യാറുള്ളവരുമാണ്. ഇത്തരത്തിൽ കൂടെ പോകുന്ന സ്ത്രീകൾ, ലൈംഗിക ബന്ധത്തിന് തയ്യാറായാൽ അവർക്ക് ബോണസും ലഭിക്കും. ഇതിൽ വരുന്ന വനിതകളിൽ പലരും തങ്ങളുടെ ആതിഥേയരെ സൈറ്റിൽ കൂടിയായിരിക്കും ആദ്യമായി കണ്ടുമുട്ടുന്നത്. അവരെ കുറിച്ചോ, ഇടപാടിനെ കുറിച്ചോ ഇവർക്ക് കാര്യമായ വിവരം ഉണ്ടായിരിക്കില്ലെന്നും ബിൽഡ് പറയുന്നു.

പലപ്പോഴും, ഇത്തരത്തിൽ അകമ്പടി സേവിക്കാൻ തയ്യാറാകുന്ന സ്ത്രീകളുടെ പാസ്സ്‌പോർട്ട് പിടിച്ചു വയ്ക്കുകയും ഫോൺ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്യാറുണ്ട്. അതി സമ്പന്നർ ആരെന്ന കാര്യം പുറത്ത് വെളിപ്പെടാതിരിക്കാനുള്ള ഓരു മുൻകരുതലാണിത്. ഇത് കേവലം ആധുനിക വേശ്യാവൃത്തി മാത്രമല്ല, ധാരാളം കള്ളപ്പണം ഉൾപ്പെട്ട ഇടപാട് കൂടിയാണെന്ന് ഈ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പറയുന്നു. ഒരു സേവനവും ബിൽ ചെയ്യപ്പെടുന്നില്ല. യുവതികൾക്ക് ഒരു അത്താഴ വിരുന്നിൽ അകമ്പടി നാൽകുന്നതിന് 3000 യൂറോയും, ആഡംബര വിരുന്നുകൾക്ക് 10,000 യൂറോയും ഒരു രാത്രിക്ക് 50,000 യൂറോയുമാണ് നൽകുന്നത്.

കഴിഞ്ഞവർഷത്തെ ഫെസ്റ്റിവലിൽ, യൂറോപ്പിലെ മുഴുവൻ ലൈംഗിക തൊഴിലാളികളും, ഹോട്ടൽ മുറിയിലും ആഡംബര നൗകകളിലും തങ്ങളുടെ ശരീരം വിൽക്കാനായി എത്തിയിരുന്നു എന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഉയർന്ന് വരുന്ന നടിമാർ, മോഡലുകൾ എന്നിവർക്കൊപ്പം, ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസേഴ്സ് ആയ യുവതികൾക്കും ആഡംബര നൗകയിലെ അത്താഴ വിരുന്നുകളിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കാറുണ്ട്.

എന്നാൽ, ഇതിനുള്ള കൃതജ്ഞതയായി അവർ അവരുടെ അതിഥേയരുമായിട്ടോ അവരുടെ മറ്റ് അതിഥികളുമായിട്ടോ ശരീരം പങ്കുവയ്ക്കണം എന്നത് അലിഖിത നിയമമാണ്. വിരുന്നിൽ പങ്കെടുക്കുന്നതിനു പുറമെ ഇവർക്ക് വൻ തുകയും പ്രതിഫലമായി ലഭിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP