Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

2020 ലെ ആദ്യ കൺമണി പിറന്ന് വീണത് ഫിജിയിൽ; പുതുവത്സര ദിനത്തിൽ ആകെ പിറന്ന കുഞ്ഞുങ്ങളിൽ 17 ശതമാനവും ഇന്ത്യയിൽ; പുതുവർഷ ദിനത്തിൽ ഏകദേശം 3,92,078 കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുണിസെഫ്

2020 ലെ ആദ്യ കൺമണി പിറന്ന് വീണത് ഫിജിയിൽ; പുതുവത്സര ദിനത്തിൽ ആകെ പിറന്ന കുഞ്ഞുങ്ങളിൽ 17 ശതമാനവും ഇന്ത്യയിൽ; പുതുവർഷ ദിനത്തിൽ ഏകദേശം 3,92,078 കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുണിസെഫ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2020ലെ ആദ്യ കൺമണി പിറന്ന് വീണത് ഫിജിയിലാണ്. പുതുവത്സര രാവിൽ ലോകത്ത് ആകെ പിറന്ന കുഞ്ഞുങ്ങളിൽ 17 ശതമാനവും ഇന്ത്യയിൽ. 67,385 കുഞ്ഞുങ്ങളാണ് 2020 പുതുവത്സര രാവിൽ ഇന്ത്യയിൽ ജനിച്ചത്. പുതുവത്സര ദിനത്തിൽ ലോകത്ത് ആകെ പിറന്നത് 3,92,078 കുരുന്നുകളാണെന്ന് യുണിസെഫ് റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത് ഇന്ത്യയിലാണ്(67,385). രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 46,299 കുഞ്ഞുങ്ങളും മൂന്നാം സ്ഥാനത്തുള്ള നൈജീരിയയിൽ 26,039 കുഞ്ഞുങ്ങളുമാണ് ജനിച്ചത്. പാക്കിസ്ഥാനിൽ 16,787, ഇന്തോനേഷ്യയിൽ 13,020, യു.എസിൽ 10,452, കോംഗോയിൽ 10,247, എത്യോപ്യയിൽ 8493 എന്നിങ്ങനെയാണ് പുതുവത്സര ജനന നിരക്ക്.

പുതുവത്സര രാവിൽ ജനിക്കുന്നത് ഭാഗ്യമായാണ് കരുതിവരുന്നത്. ഇതിനായി സ്ത്രീകൾ പ്രസവ ശസ്ത്രക്രിയ രീതി തെരഞ്ഞെടുക്കാറുമുണ്ട്. പുതുവത്സരദിനത്തിൽ ജനിക്കുന്ന ഓരോ കുട്ടികളുടേയും ജനനം യൂണിസെഫ് വിപുലമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട കണക്കുകൾ യൂണിസെഫ് തയ്യാറാക്കിയിരിക്കുന്നത്. 2020ലെ ആദ്യകുഞ്ഞ് ഫിജിയിലാണ് ജനിച്ചതെങ്കിൽ അമേരിക്കയിലായിരിക്കും പുതുവത്സരത്തിലെ അവസാന കുഞ്ഞ് ജനിക്കുകയെന്ന് യൂണിസെഫ് പറയുന്നു.

ഏകദേശം 3,92,078 കുഞ്ഞുങ്ങൾ 2020 ജനുവരി ഒന്നിന് പിറക്കുമെന്നാണ് യുണിസെഫ് കണക്കാക്കുന്നത്. ഇതിൽ പകുതിയും ഇന്ത്യ, ചൈന, ഇൻഡൊനീഷ്യ, യു.എസ്.എ, ഡെമോക്രോറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലാകും എന്നാണ് കണക്കു കൂട്ടലുകൾ.

പസഫിക് സമുദ്രത്തിലെ കിരിബാത്തി, സമോഒ ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്നലെ ഇന്ത്യൻ സമയം വൈകീട്ട് മൂന്നരയോടെ കിരിബാത്തിയിൽ 2020 പിറന്നു. ഒരു മണിക്കൂറിനകം ആഘോഷം വൻനഗരങ്ങളിലേക്ക് പടർന്നു. ആദ്യം ന്യൂസിലാൻഡിലെ ഓക്ലാൻഡിൽ. പിന്നെ ആസ്‌ട്രേലിയയിലെ സിഡ്‌നിയും മെൽബണും. അതിന് പിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും 2020 എത്തി. ഒരു മണിക്കൂറിനു ശേഷം ഇന്ത്യയിൽ പുതുവർഷപ്പുലരി. ഇന്ത്യ പുതുവർഷം ആഘോഷിച്ച് അരമണിക്കൂറിനകം പാക്കിസ്ഥാനിലും 2020 പിറന്നു. അതിനും ശേഷം ഗൾഫ് രാജ്യങ്ങളിൽ.

ലോകത്തിന്റെ വിവിധ നഗരങ്ങളെല്ലാം വലിയ രീതിയിലാണ് പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിയത്്. ഇന്ത്യൻ സമയം പുലർച്ചെ നാലരയോടെ റോമിലും അഞ്ചരക്കു ശേഷം ലണ്ടനിലും പുതുവർഷമെത്തി. യു.എസിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ പത്തിനാണ് 2020 പിറന്നത്്. അവസാനം പുതുവർഷമെത്തുക അമേരിക്കയിലെ ഹൗലാൻഡ് ദ്വീപിലാണ്. ഇന്ത്യൻ സമയം ഉച്ചക്കു ശേഷം ഹൗലാൻഡിലും പുതുവർഷമെത്തുന്നതോടെ 24 മണിക്കൂർ നീളുന്ന ലോകത്തിന്റെ ആഘോഷങ്ങൾ അവസാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP