Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ഇടിമുറിയിൽ കയറ്റി എസ് എഫ് ഐ നേതാവിനെ മർദ്ദിച്ച് ആത്മഹത്യ ചെയ്യിച്ച ക്രൂരത; പാലക്കാട്ടെ എംബി രാജേഷിന്റെ തോൽവിക്ക് പിന്നിലെ കാലുവാരലിലും പ്രതിക്കൂട്ടിൽ; എല്ലാത്തിനും ഉപരി ഡിവൈഎഫ് ഐക്കാരിയുടെ പീഡനാരോപണത്തിൽ കുടുങ്ങിയ നേതാവിന്റെ ആത്മ സുഹൃത്തും; ദേശാഭിമാനി കോയമ്പത്തൂർ ബ്യൂറോ ഉദ്ഘാടനത്തിന് ജിഷ്ണുവിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള നെഹ്രു ഗ്രൂപ്പിന്റെ മേധാവിയും: പുറത്തുവരുന്നത് കൃഷ്ണദാസും സിപിഎമ്മിലെ ചില നേതാക്കളുമായുള്ള ആത്മബന്ധം

ഇടിമുറിയിൽ കയറ്റി എസ് എഫ് ഐ നേതാവിനെ മർദ്ദിച്ച് ആത്മഹത്യ ചെയ്യിച്ച ക്രൂരത; പാലക്കാട്ടെ എംബി രാജേഷിന്റെ തോൽവിക്ക് പിന്നിലെ കാലുവാരലിലും പ്രതിക്കൂട്ടിൽ; എല്ലാത്തിനും ഉപരി ഡിവൈഎഫ് ഐക്കാരിയുടെ പീഡനാരോപണത്തിൽ കുടുങ്ങിയ നേതാവിന്റെ ആത്മ സുഹൃത്തും; ദേശാഭിമാനി കോയമ്പത്തൂർ ബ്യൂറോ ഉദ്ഘാടനത്തിന് ജിഷ്ണുവിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള നെഹ്രു ഗ്രൂപ്പിന്റെ മേധാവിയും: പുറത്തുവരുന്നത് കൃഷ്ണദാസും സിപിഎമ്മിലെ ചില നേതാക്കളുമായുള്ള ആത്മബന്ധം

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ; സാന്റിയാഗോ മാർട്ടിനിൽ നിന്ന് രണ്ട് കോടിയുടെ ബോണ്ട് വാങ്ങി വെട്ടിലായതാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി. ഇക്കാര്യങ്ങളിൽ ഇനി കരുതലുകളുണ്ടാകുമെന്ന് ദേശാഭിമാനിക്ക് നേതൃത്വം നൽകുന്നവർ മുമ്പ് അറിയിച്ചിരുന്നതാണ്. ഇപ്പോഴിതാ വീണ്ടും അതിന് സമാനമായ മമ്ടത്തരം. ദേശാഭിമാനിയുടെ കോയമ്പത്തൂർ ബ്യൂറോ ഉദ്ഘാടനത്തിന് ആശംസയറിയിക്കാൻ ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള നെഹ്റു കോളേജ് മാനേജ്മെന്റ്.

സിപിഎം മുഖപത്രത്തിന്റെ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങിൽ നെഹ്റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാർ ആശംസയറിയിക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പുറത്തുവന്നുവെന്നാണ് റിപ്പോർട്ട്. ജൂലൈ 14ന് കോയമ്പത്തൂർ ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ പി രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. നെഹ്‌റു ഗ്രൂപ്പ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്നു ജിഷ്ണു. നെഹ്റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാർ ആശംസയറിയിക്കുമെന്ന വാർത്ത എസ് എഫ് ഐ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. രാജീവിനെ പ്രതിഷേധവും അറിയിച്ചു. എന്നാൽ നിലവിൽ പരിപാടിയിൽ മാറ്റം വന്നിട്ടില്ല. വിവാദങ്ങൾ ഒഴിവാക്കാൻ ഗ്രൂപ്പിനെ ചടങ്ങിൽ നിന്നും മാറ്റി നിർത്തുമെന്നാണഅ സൂചന.

ജിഷ്ണു കേസിൽ മാനേജ്മെന്റിന് എതിരായി സാക്ഷി പറഞ്ഞ വിദ്യാർത്ഥികളെ തോൽപ്പിച്ച് പക വീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നെഹ്റു കോളേജിൽ സമരം നടത്തുന്നതിനിടെയാണ് നെഹ്രു ഗ്രൂപ്പ് സിഇഒയ്ക്ക് പാർട്ടി പത്രം തന്നെ വേദിയൊരുക്കുന്നത്. നെഹ്രു ഗ്രൂപ്പ് അധികൃതരെ പിന്തുണച്ച് നേരത്തെ സിപിഎം നേതാവും ഷൊർണൂർ എംഎൽഎയുമായ പികെ ശശി പ്രസംഗിച്ചത് വിവാദമായിരുന്നു. പികെ ശശിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശശിയുടെ പിന്തുണ മാനേജ്‌മെന്റിനാണെന്ന് നേരത്തേയും അഭിപ്രായം ഉയർന്നിരുന്നു. പാലക്കാട് സിപിഎം നേതാവ് എംബി രാജേഷ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം ഗ്രൂപ്പിന്റെ ഇടപെടലാണെന്നും ആരോപണം ഉയർന്നിരുന്നു. ഇതൊന്നും ദേശാഭിമാനി അറിഞ്ഞില്ല.

ശശിയുമായുള്ള അടുപ്പമാണ് ഈ ഗ്രൂപ്പിനെ സിപിഎമ്മിന് പ്രിയങ്കരനാക്കുന്നത്. പി കൃഷ്ണദാസാണ് ഗ്രൂപ്പ് ചെയർമാൻ. ജിഷ്ണുവിന്റെ കൊലക്കേസിൽ കൃഷ്ണദാസ് പ്രതിയാണ്. ഈ കോളേജിലെ സിഇഒയാണ് കൃഷ്ണകുമാർ. കൃഷ്ണദാസിനെ സുഖിപ്പിക്കാനാണ് ഗ്രൂപ്പിനെ യോഗത്തിലേക്ക് വിളിച്ചതെന്നാണ് ആരോപണം. എന്നാൽ ജില്ലയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളെ വിളിച്ചതിന്റെ ഭാഗമാണിതെന്ന് ദേശാഭിമാനി പറയുന്നു. മറ്റ് വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കുന്നു.

പാമ്പാടി നെഹ്രു എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിഷ്ണുവിന് കോളേജ് അധികൃതരിൽ നിന്ന് പീഡനവും ഭീഷണിയും നേരിടേണ്ടി വന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. കോളേജിൽ ഇടിമുറിയും രക്തക്കറയും കണ്ടെത്തുകയും ചെയ്തു. ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേയ്ക്ക് നീതി ആവശ്യപ്പെട്ട് നടത്തിയ സമരം വലിയ പിന്തുണ നേടുകയും സർക്കാരിനെതിരെ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.

സുപ്രീം കോടതി നിർദ്ദേശപ്രകാരം പിന്നീട് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തു. ജിഷ്ണുവിന് നീതിക്കായി എസ്എഫ്ഐ സമരം നടത്തുമ്പോൾ സിപിഎം നേതാക്കൾ നെഹ്രു ഗ്രൂപ്പിനെ പിന്തുണക്കുന്നതായി ആരോപണം ഉയർന്നു. ഇതിനെതിരെ ശക്തമായി രംഗത്ത് വന്ന നേതാവാണ് എംബി രാജേഷ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലും പാലക്കാട്ടും സിപിഎമ്മിന് തോൽവി നൽകിയത് നെഹ്‌റു ഗ്രൂപ്പിന്റെ ഇടപെടലാണെന്ന വാദം സജീവമായിരുന്നു. ഇത് പാലക്കാട്ടെ പാർട്ടിയിൽ ചർച്ചയാവുകയും ചെയ്തു. എന്നിട്ടും ഈ ഗ്രൂപ്പിനെ നെഹ്‌റു ഗ്രൂപ്പ് ചേർത്തു വയ്ക്കുന്നത് എന്തിന് വേണ്ടിയാണെന്ന ചോദ്യം സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP