Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ഒൻപതാം നൂറ്റാണ്ട് മുതൽ 15ാം നൂറ്റാണ്ട് വരെ നീണ്ട് നിന്ന് വൈഷ്ണവ നഗരം; യശോദവർമൻ നഗരം ബുദ്ധ അധീനതയിലെത്തിയപ്പോൾ അംഗോർ വാത് ആയത് ചരിത്രം; 12ാം നൂറ്റാണ്ടിൽ ദൈവനഗരമായ അംഗോർ വാത് ക്ഷേത്രം പണിതത് സൂര്യവർമൻ രണ്ടാമൻ; 17ാം നൂറ്റാണ്ടോടെ ഖാമർ സാമ്രാജ്യം അസ്തമിച്ചതോടെ ബുദ്ധസന്യാസി കേന്ദ്രമായി; മഹാവിഷ്ണുവും അനന്തനും കുടികൊള്ളുന്ന ചോളരീതിയിലുള്ള ക്ഷേത്രനിർമ്മാണം; ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ കംബോഡിയയിലെ അംഗോർ വാതിന്റെ ചരിത്രം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം എന്ന രീതിയിലാണ് അയോധ്യയിൽ രാമജന്മഭൂമിയിൽ ക്ഷേത്രം പണിത് ഉയരുന്നത്. ദശകങ്ങൾ നീണ്ട തർക്കത്തിന് ഒടുവിലാണ് അയോധ്യയിലെ രാമജന്മഭൂമിയിൽ ക്ഷേത്രം പണിത് ഉയരുന്നത്. ഇന്ന് രാവിലെ നടന്ന ഭൂമി പൂജാ ചടങ്ങിന് പിന്നാലെ ശിലാസ്ഥാപന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിച്ചത്. അയോധ്യയിൽ കൂറ്റൻ രാമക്ഷേത്രം ഉയരുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഏതെന്നതും ഏവരും ചുരുങ്ങിയ സമയത്തിന് ഉള്ളിൽ ഗൂഗിളിൽ അന്വേഷിച്ച് കഴിഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം നിലനിൽക്കുന്നത് കംബോഡിയയിലാണ്. അംഗോർ വാത് എന്നാണ് ഈക്ഷേത്രത്തിന്റേ പേര്. 12ാം നൂറ്റാണ്ടിലാണ് അംഗോർ വാത് ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കുന്നത്. 12ാം നൂറ്റാണ്ടിലെ കംബോഡിയയിലെ ഭരണാധികാരിയായിരുന്ന സൂര്യവർമനാണ് കംബോഡിയയിലെ യശോധരപുര എന്ന സ്ഥലത്ത് ഈ ക്ഷേത്രം പണിത് ഉയർത്തിയത്.യശോവർമൻ ഒന്നാമനാണ് ഈ നഗരത്തിന് യശോദരപുരം എന്ന നാമകരണം ചെയ്തതെന്ന് പറയപ്പെടുന്നു.

ക്ഷേത്രങ്ങളുടെ നഗരം എന്ന വാക്കിനോട് ഉപമിച്ചാണ് കംബോഡിയയിൽ ഈ നഗരത്തിന് അംഗോർ വാത് എന്ന പേര് ലഭിച്ചത്. 1992ൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ ക്ഷേത്രമാണ് അംഗോർ വാത്. 1850 ൽ കമ്പോഡിയൻ പതാകയിലും അംഗോർ വാതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1431 എഡിയിൽ രൂപീകൃതമായ ഈ രാഷ്ട്രം പിന്നീട് പല ഭരണാധികാരികളും മാറി മാറി ഭരിച്ചു. ഖാമർ സാമ്രാജ്യത്തിന്റെ തലസ്ഥാനം എന്ന രീതിയിലാണ് ഈ നാഗരത്തെ അറിയപ്പെട്ടിരുന്നത്. 9ാം നൂറ്റാണ്ട് ുതൽ 15ാം നൂറ്റാണ്ട് വരെ ശക്തമായ ഹിന്ദുരാജവംശമായിരുന്നു കംബോഡിയ അടക്കി വാണിരുന്നത്. താനാണ് പ്രപഞ്ചാധിപൻ എന്ന അവകാശപ്പെട്ട ജയവർമനിൽ നിന്ന് ഈ നഗരം പിടിച്ചെടുത്ത് 14ാം നൂറ്റാണ്ടോടെയാണ് ആയൂധാന്റെ സാമ്രാജ്യം അസ്തമിക്കുന്നത്.

ആദിനാരായണനായ മഹാവിഷ്ണുവിനായിട്ടാണ് എ.ഡി 13ാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണിതത് സൂര്യവർമൻ രണ്ടാമൻ 12ാം നൂറ്റാണ്ടിൽ വിഷ്ണു ക്ഷേത്രം പണിത് ഉയർത്തിത്. എന്നാൽ ഇതിന്റെ പ്രാംഭഘട്ടം മാത്രമാണ് നടന്നതെന്നും വിശ്വസിക്കപ്പെടുന്നു. സൂര്യവർമൻ രണ്ടാമന്റെ മരണത്തോടെ ജയവർമൻ ഏഴാമൻ പ്രദേശം കീഴടക്കി. 17ാം നൂറ്റാണ്ടോടെ ഈ വിഷ്ണുക്ഷേത്ര നഗരം ബുദ്ധമത കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ഇതിന് വഴിയൊരുക്കിയത് ശ്രീലങ്കയിൽ നിന്നും ബുദ്ധമതം സ്വീകരിച്ച് എത്തിയ മരുമകൻ രാജ്യം കീഴ്‌പ്പെടുത്തിയതായിരുന്നു. ഇന്നും ഇത് ലോകത്തിലെ തന്നെ ബുദ്ധവിഹാര കേന്ദ്രമായും അറിയപ്പെടുകയും ചെയ്യുന്നത്.1860ൽ ഫ്രഞ്ചുകാരനമായ ഹെന്റി മൊഹത്ത് ആണ് ഈ ക്ഷേത്രത്തെ ലോകശ്രദ്ധയിൽ എത്തിച്ചത്.

ക്ഷേത്ര നിർമ്മാണ രീതി

തമിഴ്‌നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തിൽ ഉണ്ട്. ഹൈന്ദവ വിശ്വാസത്തിലെ മഹാമേരു എന്ന പർവ്വതത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മറ്റ് ഹൈന്ദവക്ഷേത്രങ്ങളധികവും കിഴക്കോട്ട് ദർശനമായി ഇരിക്കുമ്പോൾ അങ്കോർ വാട്ട് പടിഞ്ഞാറോട്ട് ദർശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്. മഹാവിഷ്ണു പടിഞ്ഞാറാണ് എന്ന വിശ്വാസം കൊണ്ടാണിതെന്നു കരുതുന്നു. കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

കൽക്കഷണങ്ങളെ കൂട്ടിനിർത്താനുപയോഗിച്ചിരിക്കുന്ന പദാർത്ഥം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്നു കരുതുന്നു. ക്ഷേത്രത്തിനു ചുറ്റും ഏറെ കൊത്തുപണികൾ നടത്തിയിട്ടുണ്ട്. പ്രാചീന കംബോഡിയൻകലയുടെ ഒരു നല്ല മാതൃകയാണ് ഈ ക്ഷേത്രശില്പം. അക്കാലത്ത് ദക്ഷിണേന്ത്യയിൽ നിലവിലിരുന്ന ശില്പകലയുടെ അതിപ്രസരം ഇതിൽ പ്രകടമായി കാണാം. നടുവിലുള്ള ഗോപുരത്തിന്റെ ഉയരം 200 അടിയാണ്. അതിന്റെ ഉള്ളിലെ വിഷ്ണു പ്രതിഷ്ഠയിലേക്കുള്ള സോപാനത്തിൽ 2 അടി വീതം ഉയരമുള്ള 38 പടികളുണ്ട്. ചുറ്റമ്പലത്തിന്റെ നാലു മൂലകളിലും ചെറിയ ഓരോ ഗോപുരം നിർമ്മിച്ചിട്ടുണ്ട്. കൊത്തുപണികൾകൊണ്ടു മോടിപിടിപ്പിച്ച തൂണുകളും ചിത്രാലംകൃതങ്ങളായ ചുവരുകളുംകൊണ്ടു ചുറ്റപ്പെട്ടതാണ് ഗർഭഗൃഹം.

ചോളപല്ലവശില്പങ്ങളിലെന്നതു പോലെ നൃത്തംചെയ്യുന്ന അപ്‌സരസ്സുകളുടെ പ്രതിമകൾ ഈ ശാലകളുടെയും മണ്ഡപങ്ങളുടെയും ചുവരുകളിൽ ഇടതൂർന്നുനില്ക്കുന്നു. കൊത്തുപണികളിൽ രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം, പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു. ദേവാസുരന്മാർ, വാസുകി, മന്ദരപർവതം, കൂർമ്മാവതാരം തുടങ്ങി ഓരോ ഇനവും വ്യക്തമായി ചിത്രണം ചെയ്തിട്ടുള്ള ശില്പങ്ങൾകൊണ്ടു നിറഞ്ഞ പാലാഴിമഥനശില്പം ഉദാത്തമായ ഒരു കലാശൈലിയുടെ ഉജ്ജ്വലമായ നിദർശനമാണ്. ക്ഷേത്രത്തിന് ചുറ്റും വിശാലമായ അങ്കണങ്ങളുണ്ട്. ഇവയും കലാപരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ചുറ്റുപാടും പണിഞ്ഞിട്ടുള്ള മുറികളിലും നിരവധി ചിത്രശില്പങ്ങൾ കാണാം. ഹൈന്ദവ ദേവതകളുടേയും അസുരന്മാരുടേയും ഗരുഡന്റേയും താമരയുടേയുമെല്ലാം രൂപങ്ങൾ ഇവയിൽ കാണാൻ കഴിയും.

സ്വാമി നാരായണ അക്ഷർദം

വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന സ്വാമി നാരായണ അക്ഷർദം ആണ് രണ്ടാമത്തെ വലിയ ക്ഷേത്രം. സ്‌നാമിനാരായണ., രാധാകൃഷ്ണ, ശിവപാർവതി സങ്കൽപത്തിലാണ് ഇവിടുത്തെ ആരാധനാ രീതികൾ, ന്യൂജേഴ്‌സിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്‌നാമി മഹാരാജ് മഹന്ത് സ്വാമി മഹാരാജാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 2014 ഓഗസ്റ്റ് പത്തിനാണ് ഈ ക്ഷേത്രം പണിത് ഉയർത്തിയത്.

ശ്രീരംഗസ്വാമി ക്ഷേത്രം

തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രം. ഏഴുമതിലുകൾ ചേർന്ന ഈ മഹാവിഷ്ണു ക്ഷേത്രം പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നമതാണ്. ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതുമാണ്. നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവആരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. അനന്തശയനരൂപത്തിലുള്ള ഭീമാകാരമായ വിഷ്ണുപ്രതിഷ്ഠയാണിവിടെയുള്ളത്.1310-11 കാലത്ത് മാലിക് കാഫിർ പടയോട്ടത്തിൽ വിഗ്രഹം ദെൽഹിയിലേക്ക് കടത്തി.

ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റൻ മഹാക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം. തിരുച്ചിറപ്പള്ളിക്ക് അടുത്ത് ശ്രീരംഗം ദ്വീപിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രമാണ് ഇത്. കൂറ്റൻ ഇരുപത്തിയൊന്നു ഗോപുരങ്ങൾ കാവൽ നിൽക്കുന്ന ഈ മഹാക്ഷേത്ര സമുച്ചയം നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്നു. ഭാരതവർഷത്തിലെ 108 വൈഷ്ണാവലങ്ങളിലെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രം കൂടിയാണിത്. അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഗണപതിയാണ് പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം. തെക്കോട്ട് ദർശനമായാണ് ഇവിടെ പ്രതിഷ്ഠ. ഇത്തരത്തിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. മഹാലക്ഷ്മി ഇവിടെ 'രംഗനായകി' എന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീരാമൻ, ശ്രീകൃഷ്ണൻ, നരസിംഹമൂർത്തി, ധന്വന്തരി തുടങ്ങി മഹാവിഷ്ണുഭഗവാന്റെ അവതാരങ്ങളും, രാമാനുജാചാര്യരും ആഴ്‌വാരുമടക്കമുള്ള ആചാര്യരുമുണ്ട്. കൂടാതെ, 'തുമ്പിക്കൈ ആഴ്‌വാർ' എന്ന പേരിൽ ഗണപതിയും ക്ഷേത്രത്തിൽ കുടികൊള്ളുന്നു.
അക്ഷർദാം മധുര മീനാക്ഷി ക്ഷേത്രം തുടങ്ങി അയോധ്യരാമക്ഷേത്രത്തിന് പിന്നാലെ നീളുന്ന ക്ഷേത്രങ്ങൾ ഇവയെല്ലാമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP