Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ആറന്മുള പള്ളിയോട സേവാസംഘം കേന്ദ്ര സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ: 17 സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് 34 പേർ: പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടം

ആറന്മുള പള്ളിയോട സേവാസംഘം കേന്ദ്ര സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ: 17 സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് 34 പേർ: പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടം

ശ്രീലാൽ വാസുദേവൻ

കോഴഞ്ചേരി: ആറന്മുള പള്ളിയോട കരകളുടെ കേന്ദ്ര സംഘടനയായ പള്ളിയോട സേവാസംഘം കേന്ദ്ര സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയാക്കി വരണാധികാരിയും മത്സരം കൊഴുപ്പിച്ച് സ്ഥാനാർത്ഥികളും. 17 അംഗ നിർവാഹക സമിതിയിലേക്ക് മൂന്ന് മേഖലകളിൽ നിന്നായി 34 പ്രതിനിധികളാണ് രണ്ടു പാനലുകളിലായി മത്സര രംഗത്തുള്ളത്. പള്ളിയോട സേവാ സംഘം മുൻ പ്രസിഡന്റ് കെ.വി സാംബദേവൻ, നിലവിലെ വൈസ് പ്രസിഡന്റ് സുരേഷ് ജി. വെൺപാല എന്നിവരാണ് പാനലുകൾക്ക് നേതൃത്വം നൽകുന്നത്. കിഴക്ക്, മദ്ധ്യം, പടിഞ്ഞാറ് എന്നിങ്ങനെ ആണ് മേഖലകൾ തിരിച്ചിട്ടുള്ളത്. ഇതിൽ കിഴക്ക് നിന്നും അഞ്ചും മധ്യ-പടിഞ്ഞാറു നിന്നും ആറു വീതവും പേരെയാണ് നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കേണ്ടത്.

ഇതിൽ നിന്നുമാണ് ഔദ്യോഗിക ഭാരവാഹികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി വരണാധികാരി അഡ്വ.ബി.ഗോപകുമാർ പറഞ്ഞു. പ്രതിനിധികളെക്കാൾ കൂടുതൽ ചില സംഘടനകൾ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നതിനാൽ വീറും വാശിയും ഏറിയിട്ടുണ്ട്. ആറന്മുള ഉതൃട്ടാതി ജലമേള സംഘാടകരായ സംഘത്തിന്റെ ഭരണ സമിതി മൂന്ന് വർഷം പൂർത്തിയാക്കി സ്ഥാനം ഒഴിയുന്നതോടെയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പള്ളിയോടങ്ങളുടെ ചരിത്രമെങ്കിലും രാഷ്ട്രീയ സാമുദായിക ഇടപെടലുകൾ അടുത്ത കാലത്തായി സേവാ സംഘം പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

കിഴക്ക് വടശേരിക്കര മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെ 52 പമ്പാതീര കരകൾ ഉൾപ്പെടുന്നതാണ് ആറന്മുള പള്ളിയോട സേവാ സംഘം. ഓരോ കരകളിൽ നിന്നുള്ള രണ്ട് പ്രതിനിധികൾക്ക് വീതമാണ് വോട്ടവകാശം ഉള്ളത്. ഇതിൽ രണ്ട് കരകളിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം യഥാ സമയം തെരഞ്ഞെടുപ്പ് നടന്നില്ല. ഇതുമൂലം ഈ കരകൾ വോട്ടർ പട്ടികയിലില്ല. ഒരു പ്രതിനിധിയുടെ മരണവും ഉണ്ടായതോടെ വോട്ടവകാശം 99 ആയി. ഇതിൽ 34 പേരാണ് രണ്ടു പാനലുകളിലായി മത്സര രംഗത്തുള്ളത്. പള്ളിയോട കരകളിൽ നിന്നും തങ്ങൾക്ക് ഒപ്പം നിൽക്കുന്നവരെ ജയിപ്പിച്ചെടുക്കാൻ രഹസ്യനീക്കങ്ങൾ നടത്തിയിരുന്ന നേതാക്കൾ ഇപ്പോൾ തന്ത്രങ്ങൾ മെനയുന്ന അവസാന തിരക്കിലാണ്.

കൂടുതൽ പള്ളിയോടങ്ങളുടെ ഉടമകൾ എൻ.എസ് .എസ് കരയോഗങ്ങൾ ആയതിനാൽ ഇവരുടെ പിന്തുണ അനിവാര്യമാണ്. പ്രാദേശിക കരയോഗങ്ങളെ ഭിന്നിപ്പിച്ച് എൻ.എസ്.എസ് നേതൃത്വത്തിന് എതിരാക്കാനുള്ള ശ്രമവും സജീവമാണ്. സംഘ പരിവാർ സംഘടനകളുടെയും സഹായവും ഇവർ രഹസ്യമായും പരസ്യമായും തേടുന്നുണ്ട്. ഇരുപാനലുകളിലും സംഘടനാ പ്രവർത്തകർ ഉണ്ടെന്നും അതിനാൽ സംഘ പരിവാറിന് ഇത്തരം പ്രചാരണവുമായി ബന്ധമില്ലെന്നാണ് അവരുടെ പക്ഷം. കേന്ദ്ര സംസ്ഥാന സർക്കാർ, ത്രിതല പഞ്ചായത്തുകളുടെ സഹായവും വഴിപാട് വള്ളസദ്യകൾ വഴി ലഭിക്കുന്ന വരുമാനമാണ് പ്രധാന ധനസ്രോതസ്. എംപി, എംഎ‍ൽഎ തുടങ്ങിയവരുടെ പ്രാദേശിക വികസന നിധിയിൽ നിന്നുള്ള സഹായവും പലപ്പോഴായി സേവാ സംഘത്തിന് ലഭിക്കുന്നുണ്ട്.

കിഴക്കൻ മേഖല: ടി ആർ സന്തോഷ് കുമാർ, പി.ജി.രാധാകൃഷ്ണ കുറുപ്പ് എടക്കുളം, സി. ജയപ്രകാശ് നെടുംപ്രയാർ, പി.വി.സോമശേഖരൻ നായർ റാന്നി, രത്നാകരൻ നായർ ചെറുകോൽ. കെ.ആർ സന്തോഷ് കീക്കോഴുർ വയലത്തല, അനുപ് ഉണ്ണിക്കൃഷ്ണൻ മേലുകര, പ്രസാദ് ആനന്ദഭവൻ കോഴഞ്ചേരി, രവീന്ദ്രൻ നായർ ടി.കെ കീഴുകര, അജയ് ഗോപിനാഥ് കോറ്റാത്തൂർ കൈതക്കോടി.

മധ്യ മേഖല: ഭരത രാജൻ മല്ലപ്പുഴശ്ശേരി, രാജഗോപാൽ പൂവത്തൂർ, എൽ. മുരളീ കൃഷ്ണൻ ളാക ഇടയാറന്മുള, പി എൻ ഹരികുമാർ ഇടയാറന്മുള, ഓമനക്കുട്ടൻ നായർ നെല്ലിക്കൽ,എം.ജെ.അജീഷ് കുമാർ കോയിപ്പുറം.സാംബദേവൻ കെ.വി തോട്ടപ്പുഴശ്ശേരി, രാഘുനാഥൻ ഡി.കോയിപ്പുറം, പാർത്ഥസാരഥി ആർ.പിള്ള ആറാട്ടുപുഴ, മുരളി ജി. പിള്ള ളാക ഇടയാറന്മുള, വിജയകുമാർ പി ഇടയാറന്മുള, കെ.എസ് സുരേഷ് മല്ലപ്പുഴശ്ശേരി.

പടിഞ്ഞാറൻ മേഖല: രാജേന്ദ്ര പ്രസാദ് മംഗലം, മോഹൻ കുമാർ ബി. മംഗലം, ജയേഷ് കുമാർ ഇടനാട്,എം എൻ എം ശർമ്മ ഓതറ,വിനോദ് കുമാർ ആർ. മുണ്ടൻകാവ്, സുരേഷ് ജി. വെൺപാല, അജി ആർ. നായർ ഉമയാറ്റുകര, ബി. കൃഷ്ണകുമാർ മുതവഴി, ഡോ .സുരേഷ് ബാബു വെൺപാല, രമേഷ് കുമാർ മാലിമേൽ, കിഴക്കനോതറ കുന്നേക്കാട്,എം.കെ.ശശി കുമാർ കീഴ്‌വന്മഴി, ജി. സുരേഷ് കുമാർ പുതുക്കുളങ്ങര എന്നിവരാണ് മത്സരരംഗത്തുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP