Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകൾ; അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും; 18 ക്യാമറകൾ ചുവപ്പ് സിഗ്‌നൽ തെറ്റിക്കുന്നതു മാത്രം പിടികൂടാൻ; ക്യാമറ പിടിക്കുന്ന നിയമലംഘനങ്ങൾക്ക് റോഡിലെ പിഴ തിങ്കൾ മുതൽ; ഓരോ ദിവസവും കണ്ടെത്തുന്നതു ശരാശരി 2.5 ലക്ഷം നിയമലംഘനങ്ങൾ; നോട്ടീസ് 2000 പേർക്കും

റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകൾ; അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും; 18 ക്യാമറകൾ ചുവപ്പ് സിഗ്‌നൽ തെറ്റിക്കുന്നതു മാത്രം പിടികൂടാൻ; ക്യാമറ പിടിക്കുന്ന നിയമലംഘനങ്ങൾക്ക് റോഡിലെ പിഴ തിങ്കൾ മുതൽ; ഓരോ ദിവസവും കണ്ടെത്തുന്നതു ശരാശരി 2.5 ലക്ഷം നിയമലംഘനങ്ങൾ; നോട്ടീസ് 2000 പേർക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ ക്യാമറ വഴി കണ്ടെത്തി തിങ്കളാഴ്ച മുതൽ പിഴ ഈടാക്കാനുള്ള നടപടി ഗതാഗത വകുപ്പ് പൂർത്തിയാക്കി. ക്യാമറയുടെ പ്രവർത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. പദ്ധതി പ്രഖ്യാപിച്ച സമയത്ത് ദിവസവും നിയമലംഘനങ്ങൾ ക്യാമറയിൽ തെളിഞ്ഞത് നാലര ലക്ഷമായിരുന്നെങ്കിൽ പിന്നീടു കുറഞ്ഞു.

ഇപ്പോൾ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ഇന്നലെ അത് രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകളും അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളുമുണ്ട്.

18 ക്യാമറകൾ ചുവപ്പ് സിഗ്‌നൽ തെറ്റിക്കുന്നതു മാത്രം പിടികൂടാനാണ്. ഇതിനും തുടക്കം മുതൽതന്നെ പിഴയീടാക്കും. റോഡിലെ മുറിച്ചുകടക്കാൻ പാടില്ലാത്ത മുന്നറിയിപ്പു വരകൾ കടക്കുന്നത് ഇത്തരം ക്യാമറകളിൽ കണ്ടെത്തുമെങ്കിലും തൽക്കാലം പിഴയീടാക്കില്ല. റോഡിൽ സ്ഥാപിച്ച 4 ക്യാമറകളും പ്രത്യേക വാഹനങ്ങളിൽ സജ്ജീകരിച്ച 4 ക്യാമറകളും അമിതവേഗം കണ്ടുപിടിക്കാനുള്ളതാണ്. ബോധവൽക്കരണത്തിന്റെ ഭാഗമായി ഇതുവരെ 42,000 പേർക്ക് നോട്ടിസ് അയച്ചു.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, ഹെൽമറ്റ് വയ്ക്കാതിരിക്കുക, ഇരുചക്രവാഹനത്തിൽ മൂന്നുപേരുടെ യാത്ര, അനധികൃത പാർക്കിങ്, ചുവപ്പു സിഗ്നൽ ലംഘനം തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുന്നത്. പദ്ധതിക്കായി ഇപ്പോൾ കെൽട്രോണാണ് പണം മുടക്കുന്നത്. ക്യാമറകളുടെ ക്ഷമത പരിശോധിക്കുന്ന സാങ്കേതികസമിതി റിപ്പോർട്ട് അടക്കം പൂർത്തിയായിട്ടുണ്ട്. നിർമ്മിതബുദ്ധി സംവിധാനത്തിൽ പിഴവൊന്നും കണ്ടെത്തിയിട്ടില്ല. കേടാകുന്ന ക്യാമറകൾ നിശ്ചിതസമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്.

കെ.എസ്.ഇ.ബി.യുടെ മാതൃകയിൽ വാഹനാപകടങ്ങളിൽ ക്യാമറപോസ്റ്റുകൾ കേടായാൽ നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണനയിലുണ്ട്. നഷ്ടപരിഹാരം നൽകിയാൽമാത്രമേ വാഹനം വിട്ടുകൊടുക്കൂ. ക്യാമറകൾക്ക് സുരക്ഷാസംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങളും ഉയർന്നിരുന്നു. അന്തിമരൂപമായില്ലെന്നും അധികൃതർ പറഞ്ഞു.

ജൂൺ 5 മുതൽ പിഴയീടാക്കാനുള്ള നോട്ടിസ് അയയ്ക്കുമ്പോൾ ചിത്രവും ചെലാനുമെല്ലാമുണ്ടാകും. തപാൽ കവറിന്റെ ഭാരവും കൂടും. അപ്പോൾ ഒരു നോട്ടിസിന് 20 രൂപയോളം ചെലവു വരും. ഏപ്രിൽ 20നാണ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നിയമലംഘനം നടത്തുന്നവർക്ക് അന്നു മുതൽ ഒരു മാസം ബോധവൽക്കരണ നോട്ടിസ് അയച്ച ശേഷം മെയ്‌ 20 മുതൽ പിഴയീടാക്കാനായിരുന്നു തീരുമാനം. എന്നാൽ, 15 ദിവസം വൈകി മെയ്‌ 5 മുതലാണ് നോട്ടിസ് നൽകിത്തുടങ്ങിയത്. നോട്ടിസ് അയയ്ക്കുന്നതിനു പണം മുടക്കുന്നതാരാണെന്ന തർക്കമാണ് വൈകാൻ കാരണമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP